Tuesday, May 5, 2009

മാമാ വെങ്കിടി ഫ്രം സി ബി ഐ

ബഹുമാനപ്പെട്ട വെങ്കിടി സ്വാമിക്ക്,

തുടര്‍ച്ചയായ നാലാമത്തെ കത്താണിത്.ഇതും അവഗണിക്കാനാണ് നിങ്ങളുടെ പുറപ്പാടെങ്കില്‍ മറ്റു വഴികള്‍ വല്ലതും നോക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനാകും.

എന്‍റെ പേര് ഓടനാവട്ടം കാര്‍ത്തികേയന്‍.ആയിരത്തി തൊള്ളായിരത്തി എണ്‍പത്തിരണ്ട് വരെ ഇന്ത്യയില്‍ കറിക്കത്തികള്‍ വില്‍പ്പനയായിരുന്നു.ഇപ്പോള്‍ ഇന്റര്‍പോള്‍ അലവലാതികള്‍ റെഡ് കോര്‍ണര്‍ നോട്ടിസ്സുമായി ലോകം മുഴുവന്‍ ഇട്ടോടിക്കുന്നു.ഇന്ത്യയുമായി എക്സ്‌ട്രഡിഷന്‍ ട്രീറ്റി ഇല്ലാത്ത രാജ്യങ്ങള്‍ തിരഞ്ഞ് കണ്ടു പിടിച്ച് നടന്നത് കാരണം ഇത്രകാലം രക്ഷപെട്ടു.പക്ഷെ ഇനി വയ്യ.എനിക്ക് മടുത്തു.അതു കൊണ്ടാണീ തുറന്ന കത്ത്.

എന്‍റെ പേരില്‍ ആ എന്തിരവന്മാര്‍ റെഡ് കോര്‍ണര്‍ നോട്ടിസ് ഇറക്കിയിരിക്കുന്നത് സാറന്മാര്‍ പണ്ട് ഇറക്കിയിട്ടുള്ള ഒരു അറസ്റ്റ്‌ വാറണ്ടിന്‍റെ പേരിലാണ്. ചരിത്രമൊക്കെ എല്ലാര്‍ക്കും അറിവുള്ളതാണ്.എങ്കിലും,ആവശ്യം എന്റെതായാതിനാല്‍ ഒരിക്കല്‍ക്കൂടി വിശദീകരിക്കാം.

എണ്‍പത്തിരണ്ടില്‍ ഞാന്‍ ഇട നിലക്കരനായി ഭാരത സര്‍ക്കാര്‍ സ്വീഡനുമായി ഒപ്പ് വെച്ച ബോസ്കോ കറിക്കത്തി, ചിരവ ഇടപാടില്‍ മുട്ടന്‍ അഴിമതി നടന്നിട്ടുണ്ട് എന്നതാണ് കേസ്. കുന്നങ്കുളത്തെ ഒരു കമ്പനി കൂടുതല്‍ മെച്ചപ്പെട്ട കത്തികളും , ചിരവകളും കുറഞ്ഞ വിലയ്ക്ക് നല്‍കാമെന്ന് കാലു പിടിച്ച് പറഞ്ഞിട്ടും ബന്ധപ്പെട്ടവരെ കാണേണ്ടത് പോലെ കണ്ട് ഞാന്‍ പ്രസ്തുത കരാര്‍ റാഞ്ചി എന്നതാണ് എന്‍റെ പേരിലുള്ള പ്രധാന ആരോപണം. അതുമായി ബന്ധപ്പെട്ടാണ് നിങ്ങള്‍ എനിക്കെതിരെ അറസ്റ്റ്‌ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.നേരത്തും കാലത്തും,രാജ്യസ്നേഹികളായ ചിലര്‍ അറിഞ്ഞ് സഹായിച്ചത് കൊണ്ട് അന്ന് എനിക്കവിടുന്ന് തടി കഴിച്ചിലാക്കാന്‍ സാധിച്ചു.

അറിവില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്, ഭാരതം സ്വതന്ത്രമായതിനു ശേഷം നടക്കുന്ന ആദ്യത്തെ അഴിമതിയാണോ സാറന്മാരെ ബോസ്കോ?

അതു പോട്ടെ.ഇവിടെ വിഷയം അതല്ല. എന്‍റെ പ്രശ്നങ്ങള്‍ മൂന്നാണ്. ദയവു വിചാരിച്ച് ഇവയക്ക്‌ നിങ്ങളുടെ ചിരപരിചിത രീതികളാല്‍ എന്തെങ്കിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കണം. ഇക്കാര്യത്തില്‍ ഉപദേശം തരുവാന്‍ നിങ്ങള്‍ തന്നെയാണ് ഏറ്റവും യോഗ്യര്‍ എന്നാണ് എന്‍റെ വക്കീല്‍ പറയുന്നത്.

1) ലണ്ടന്‍ ബാങ്കില്‍ എന്‍റെ വകയായി ഒരു അമ്പതു മില്ലിയന്‍ പൌണ്ട് കിടപ്പുണ്ട്. നിങ്ങളുടെ അപേക്ഷ പ്രകാരം കഴുവേറികള്‍ ആ അക്കൌണ്ട് മരവിപ്പിച്ചിരിക്കുകയാണ്.അതൊന്ന് പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഞാന്‍ എന്ത് ചെയ്യണം? ഡല്‍ഹിയിലെ അമ്പലം വിഴുങ്ങികള്‍ക്ക് ഇപ്പോള്‍ കൊടുത്തിട്ടുള്ള തുക തന്നെ മതിയോ,അതോ ഇതിന്റെ ഒരു ശതമാനം കൂടി കൊടുക്കണോ? അങ്ങനെ കൊടുത്താല്‍ നിങ്ങള്ക്ക് വല്ലതും അവന്മാരില്‍ നിന്ന് തടയുമോ? അതോ അതും ഞാന്‍ തന്നെ തരണോ?അതോ ഭരണത്തില്‍ ഇരിക്കുന്ന ഏത് പൂച്ച പറഞ്ഞാലും നിങ്ങളൊരു സേവനം എന്ന നിലയില്‍ ഇതൊക്കെ വെറുതെ ചെയ്തു തരുമോ?

2) ഈ റെഡ് കോര്‍ണര്‍ നോട്ടിസ് ഒന്ന് പിന്‍വലിപ്പിക്കാന്‍ സാറന്മാര്‍ ഇന്റര്‍പോളിനോട് പറയുവാന്‍ ഞാന്‍ എന്ത് ചെയ്യണം? എന്‍റെ ഇപ്പോഴത്തെ കാമുകി അപ്പോളിന തോമസ്സിനോ എന്ന ഇറ്റലിക്കാരിയാണ്. ആ യോഗ്യത മതിയാകുമോ? അതോ ഇനി ലുസിയാനയില്‍ നിന്നും തന്നെ ഒരു ചരക്കിനെ ഞാന്‍ കെട്ടേണ്ടി വരുമോ നിങ്ങള്‍ ഒന്ന് കനിയാന്‍?അങ്ങനെ കെട്ടുമ്പോള്‍ സിസിലിക്കാരിയായ അപ്പോളിനയെ ഞാന്‍ സെറ്റപ്പായി വെയ്ക്കുന്നതില്‍ നിങ്ങള്‍ക്ക് വിരോധമുണ്ടോ?

3) റെഡ് കോര്‍ണര്‍ നോട്ടിസ് നീക്കുവാന്‍ നിങ്ങള്‍ ഇന്റര്‍പോളിനോട് പറയുകയാണെങ്കില്‍,അതിന് ശേഷം എനിക്ക് ഇന്ത്യയില്‍ വരാനും,കറിക്കത്തി , ചിരവ തുടങ്ങിയവയുടെ ഒരു ഹോള്‍സെയില്‍ കട തുടങ്ങുവാനും എന്തെങ്കിലും നിയമ തടസ്സം ഉണ്ടാകുമോ?

എന്‍റെയീ മൂന്ന് നീറുന്ന പ്രശങ്ങള്‍ക്കും നിങ്ങള്‍ എത്രയും പെട്ടെന്ന് പരിഹാരം നിര്‍ദ്ദേശിച്ചില്ലെങ്കില്‍ ബോസ്ക്കോയില്‍ ആര് എവിടെ ,എപ്പോള്‍ എന്ത് ചെയ്തു എന്നതിന്റെ രേഖകള്‍ എന്‍റെ കൈയ്യിലുണ്ട്‌. ഞാനത് പ്രസിദ്ധീകരിക്കും. ഒടുവില്‍ എല്ലാം 'മൂ'....വന്തിയായ ശേഷം എന്നെ കുറ്റം പറയരുത്.ഉടനടി ഒരു മറുപടി പ്രതീക്ഷിച്ച് കൊണ്ട് ...
ഇറ്റലിയില്‍ നിന്നും സ്നേഹപൂര്‍വ്വം,

ഓടനാവട്ടം കാര്‍ത്തികേയന്‍

7 comments:

hAnLLaLaTh said...

..!!!!!!!!!!!

വികടശിരോമണി said...

ഏകദേശം ജീപ്പുവിളിക്കാനുള്ള സമയമായി,നാട്ടുകാരോടു പറയൂ.

വാഴക്കോടന്‍ ‍// vazhakodan said...

:)

krish | കൃഷ് said...

ഇത് യേത്, കൊത്രാക്കൊള്ളി ചാക്കോച്ചിയോ?
:)

അപ്പൂട്ടന്‍ said...

എന്നാ ശൊല്‍റായ് നീ.... ഉനക്ക് നാന്‍ എതുക്ക്‌ മറുപടി അനപ്പണം? നീ വരവേണ്ടും വരവേണ്ടും ന്ന്‍ ശോല്ലുന്പോതെല്ലാം നീ എങ്കെ പോയി ഒളിച്ചിരുന്തേന്‍. അന്ത കടിതങ്ങള്‍ക്ക് മറുപടി എങ്കെ?

ഇപ്പത്തന്നെ മൂ...വന്തി ആയിരുക്ക് ഇല്ലിയോ..... പോയി രണ്ടു സ്മാള്‍ വീശി കെടന്നൊറങ്ങാന്‍ നോക്ക് കാര്‍ത്തികേയാ. റെഡും അലര്‍ട്ടും ബ്രഡും ജാമുമൊക്കെ നാന്‍ പാത്ത്ണ്ട്റ്കേന്‍ .... ഇല്ലാട്ടി നീ ഓടണ വട്ടം നാന്‍ ചതുരമാക്കിക്കളയും. ശൊല്ലീല്ല ന്ന്‍ വേണ്ടാ...
ഒപ്പ്‌
വെങ്കിടി.

ramaniga said...

கார்த்திகேயா இந்த கார்த்திகேயன் கயிளிரிந்து காப்பாத்து !
வென்கிடி மாமா !

Anonymous said...

ഉങ്ങളുടെ ലെറ്റര്‍ കെടചാച്ചു. ഞാ കൊഞ്ഞ ബിസിയാ ഇരുന്തേന്.
ഇന്ക കേരളാവിലെ ഒരു സ്സിന്ന തിരുടനെ എന്നാ വിധമാ പണി കൊടുക്ക്രുതുകക്ക്‌ 'അമ്മാവ്' സോള്ളിയതിനാ ബിസിയാ ഇരുന്തെ..
അവന്‍ ഉണ്ങള്‍ മാതിരി അല്ലെ.. സിംഗം.. ആനാ കൊണ്ച്ചം കേര്ഫുല്‍ ആയി പണ്ണണം.. അവന്‍ ഇപ്പൊ വെളിയില്‍ ചാടിയ മാതിരി.. നാ ശോല്ലവില്ലിയാ.. അവന്‍ സിംഗം..
'അമ്മ' അതിക്കാകെ 'കെളവന്‍' ഗവര്‍ണര്‍ക്ക് ഫോണ്‍ പണ്ണി ട്ടിരുക്ക്.. എപ്പടി പണ്ണണം..എന്താ മാതിരി സ്സെയ്യണം.. എല്ലാമേ.. സോള്ളികൊടുതാന്‍.. 'അമ്മ' എനക്ക്‌ കടവുള്‍ മാതിരി..
ഉണ്ങല്ടെ വിഷയം എനക്ക്‌ തെറിയും മച്ചാ.. നീ ഭയം ഇല്ലാമ ഇരുന്ഗോ.. നാ അതിക്കാകെ എല്ലാ സെറ്റ് അപ്പും പണ്ണി വച്ചിരിക്കെ.. ഉടനടിയാകെ ഉങ്ങള്‍ ഇന്ദ്യാവില്‍ വന്നു എന്നാ ബുസ്സിനെസ്സ് ഉം പോടലാം..

അപ്പറം ഊരുക്ക്‌ വര്മ്പോത് തെരിയും ഇല്ലെയാ.. എന്നുടെ വീക്ക്‌ നെസ്സ്‌.... തിരുടെന്‍..