Sunday, May 10, 2009

നാനാത്വത്തില്‍ ഏകത്ത്വം

ഒരേ കാര്യത്തില്‍ രണ്ട് തരം തീര്‍പ്പുകള്‍;ആളും തരവും അനുസരിച്ച് മാറുന്നവ. ഇവയെല്ലാം ശീലമാക്കി, സമാധനത്തോടെയാണ് ഭാരതത്തിലെ ജനത ജീവിക്കുന്നത് എന്നതിന് ചില ഉദാഹരണങ്ങള്‍ ഇതാ.
ഇത് തന്നെയല്ലേ നാനാത്വത്തില്‍ ഏകത്ത്വം എന്ന് നിങ്ങള്‍ തീരുമാനിക്കുക

1) രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും കോണ്‍ഗ്രെസ്സില്‍ ഏത് സ്ഥാനത്തേക്ക് ഉയര്‍ന്നാലും അത് അവരുടെ ജന്മാവകാശം. കെ.കരുണാകരന്‍ മക്കള്‍ക്ക്‌ വേണ്ടി അരയോ മുറിയോ സീറ്റ് ചോദിച്ചാല്‍ അത് വിനാശകരമായ മക്കള്‍ രാഷ്ട്രീയം.

2) കെ ജേ യേശുദാസ്‌ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ചു നിലവിളക്ക് കൊളുത്താന്‍ തന്റെ മതം തന്നെ അനുവദിക്കുന്നില്ല എന്ന് പറഞ്ഞ പി.കെ.കുഞ്ഞാലിക്കുട്ടി ഉഗ്രന്‍ മതേതരവാദി.ഒന്‍പത് കൊല്ലം വിചാരണയില്ലാതെ ജയിലില്‍ കിടന്നു നരകിച്ച മദനി മത തീവ്രവാദി.

3) പെണ്‍കുട്ടികള്‍ സ്ലീവ്‌ലെസ്സുമിട്ടു ബാറില്‍ പോയാല്‍ കുറ്റം. ഭാരതത്തിന്റെ സദാചാരം അതോടെ കപ്പല് കയറും. തിരഞ്ഞെടുപ്പായാല്‍ വോട്ടു പിടിക്കാന്‍, മിനി സ്കേര്‍ട്ടിട്ട നായികമാരും, മസില്‍ നായകന്മാരും വേണം.മാത്രമല്ല ദൈനം ദിനം പെരുകുന്ന പീഡനങ്ങള്‍ കൊണ്ട് ഭരത്തത്തിന്റെ സദാചാരം വെരി ഹാപ്പി എന്ന മട്ടും

4) ഒട്ടോവിയ കൊത്വറോക്കിയെ ഡല്‍ഹിയിലെ എ ജി കുറ്റ വിമുക്തനാക്കിയാല്‍ അത് നിയമം. കേരളത്തില്‍ പിണറായി വിജയനെ പ്രോസിക്ക്യൂട്ട് ചെയ്യേണ്ടാ എന്ന് ഇവിടുത്തെ 'ലാക്കല്‍' എ ജി പറഞ്ഞാല്‍ അത് വഴി വിട്ട കളി.

5) പരമോന്നത കോടതി ശിക്ഷ വിധിച്ച അഫ്സല്‍ ഗുരു എന്ന ഹറാമ്പിറപ്പിനെ തൂക്കിക്കൊല്ലാന്‍ നൂറ് പ്രശ്നങ്ങള്‍.ഒരു പാവം അഹമ്മദിനെയോ മുഹമ്മദിനെയോ എത്ര ദിവസം വേണമെങ്കിലും വിചാരണ കൂടാതെ തടവില്‍ വെയ്ക്കാന്‍ നോ പ്രോബ്ലം.ചോദിച്ചാല്‍ തീവ്രവാദി ബന്ധം എന്ന സംശയം.

6) മന്ത്രിപുത്രന്മാര്‍ക്ക് എന്തുമാകാം. അറസ്റ്റ് ചെയേണ്ട കേസ് വന്നാല്‍പ്പോലും ആഭ്യന്തര മന്ത്രിയുടെ പുത്രന്റെ താമസസ്ഥലം അറിയില്ല എന്ന് പോലീസ്‌ കോടതിയില്‍ മൊഴി നല്‍കും. ഒരുത്തന്‍ ഹെല്‍മെറ്റ്‌ വെയ്ക്കാതെ വണ്ടിയോടിച്ചാല്‍ അവനെ എറിഞ്ഞ് വീഴത്തിയാണെങ്കിലും പെറ്റി കൃത്യമായി അടിച്ചിരുക്കും.

7) ജഗദീഷ് ടൈറ്റ്ലറും,സര്‍ദാര്‍ കൂട്ടക്കൊലയെ 'വന്മരം വീഴുമ്പോള്‍ ഉണ്ടാകുന്ന സ്വാഭാവിക പ്രതികരണം' എന്ന് വ്യാഖ്യാനിച്ച രാജീവ്‌ ഗാന്ധിയും മാന്യന്മാര്‍. നരേന്ദ്ര മോഡി നരഹത്യയുടെ അപ്പോസ്തലന്‍.

8) ജനാധിപത്യ വ്യവസ്ഥയില്‍ വോട്ടു ചെയ്യാത്തവനോക്കെ നീചന്മാര്‍ എന്ന് പ്രചരണം. തിരഞ്ഞെടുപ്പില്‍ അന്തസായി തോറ്റ ശിവരാജ്‌ പാട്ടിലിനെപ്പോലുള്ളവര്‍,വോട്ടു ചെയ്തവന്മാരെ ഉടുതുണി പൊക്കി കാണിക്കുമ്പോലെ രാജ്യത്തിന്റെ ആഭ്യന്തര മന്ത്രിയായാല്‍,അത് ജനാധിപത്യം.

ഇങ്ങനെയൊക്കെ ഒരേ പന്തിയില്‍ പല വിളമ്പുമായി,ഇതാണ് നാനാത്വത്തില്‍ ഏകത്ത്വം എന്ന് വിശ്വസിക്കുന്ന ഭാരതത്തില്‍, ഏകീകൃത സിവില്‍ കോഡ് എന്ന് ബഹളം വെയ്ക്കുന്ന അരാഷ്ട്രീയവാദികളെ, ഈ സുന്ദര സുരഭില വ്യവസ്ഥിതിയെ നശിപ്പിക്കാന്‍ നിങ്ങളെ അനുവദിക്കില്ല തന്നെ.

ആകാശവാണി: തത്വത്തിലെ ഏകീകൃത സിവില്‍ കോഡുമായി ഈ പറഞ്ഞ കാര്യങ്ങള്‍ക്കൊന്നും പ്രത്യക്ഷ ബന്ധമില്ല.പക്ഷേ,ഈ കാര്യങ്ങള്‍ നടപ്പാക്കാന്‍ യാതൊരു ബുദ്ധിമുട്ടുമില്ലാത്ത ഒരു വ്യവസ്ഥയില്‍ ഏകീകൃത സിവില്‍ കോഡോ? നോക്കിയിരുന്നാല്‍ മതി.

10 comments:

ദീപക് രാജ്|Deepak Raj said...

ഈ ബ്ലോഗില്‍ എന്റെ ആദ്യ കമന്റ്. പക്ഷെ ഇതിനു കമന്റ് ഇടാതെ പോകാന്‍ വയ്യാ. ഞാന്‍ ഇന്നുവരെ വായിച്ച ബ്ലോഗ്‌ പോസ്റ്റുകളില്‍ ഏറ്റവും മികച്ച പോസ്റ്റ്‌. അസൂയ തോന്നിപ്പിക്കുന്ന എഴുത്ത് ശൈലി. ഹാറ്റ്സ് ഓഫ് ബ്രദര്‍. കിടിലന്‍. ഏതായാലും ഇതിന്റെ പ്രിന്റ്‌ എടുക്കുന്നു. കാരണം എക്കാലത്തേക്കും വയ്ക്കുവാന്‍ കൊള്ളാവുന്ന പോസ്റ്റാണ്.
ഒന്ന് കൂടി അഭിനന്ദിക്കുന്നു.

സ്നേഹത്തോടെ
(ദീപക് രാജ്)

ബാജി ഓടംവേലി said...

നല്ല കാഴ്‌ചകള്‍...

Anonymous said...

സവ്യ സാചി സത്യങ്ങള്‍ തുറന്നു പറയുന്നു.. നിങ്ങളും ഒരു ഫാസിസ്റ്റ് ആയി എന്ന് കൂവാന്‍ ചിലരെ കൂടി പ്രതീക്ഷിച്ചോളൂ.. അല്ലെങ്കില്‍ തന്നെ അവര്‍ അതിനായി ഒരു ചാന്‍സ് നോക്കി ഇരിക്കുകയാണ്. ഇത് വേണമായിരുന്നോ?
ഞാന്‍ സ്വയം പ്രഖ്യാപിത ഫാസ്സിറ്റ്‌ ആണ്. എന്റെ ബ്ലോഗ്‌ താല്പര്യം ഉള്ളവര്‍ക്ക് വിസിറ്റ് ചെയ്യാം.

Anonymous said...

മദനി തീവ്രവാദി അല്ല എന്നുള്ള നിരീക്ഷണത്തില്‍ വിയോജിപ്പ്... കോയമ്പത്തൂരിലെ കേസ് എന്തോ ആകട്ടെ, മദനി ഇപ്പോളും തീവ്ര മതചിന്ത വച്ച് പുലര്‍ത്തുന്ന ആള്‍ തന്നെ. കഴുകി കളയാന്‍ പറ്റാത്ത അത്രെയും കറ പുരണ്ട വ്യക്തി.

...പകല്‍കിനാവന്‍...daYdreamEr... said...

:):):)

Kumar Neelakantan © said...

പലതും നല്ല ചോദ്യങ്ങള്‍
ഇതിലിത്തിരി ഇംഗ്ലീഷിന്റെ “ഷിറ്റും” “റിമംബറും”
ഒക്കെ ചേര്‍ത്ത് സുരേഷ് ഗോപിയുടെ വായില്‍ തിരുകി കൊടുത്ത് ചോദിപ്പിച്ചാല്‍ ജനമിരുന്നു കയ്യടിച്ചേനെ! :)

Aadityan said...

തകര്‍ത്തു . വെറുതെ പറഞ്ഞതല്ല സത്യം .I think this is ur best post so far.Keep it up

hAnLLaLaTh said...

ചങ്കുറപ്പുള്ള എഴുത്തിന്‌ അഭിനന്ദനങ്ങള്‍...

ധൃഷ്ടദ്യുമ്നൻ said...

WOW!!!!HATS OFF DEAR..THATS A GREAT WORKK...CONGRATS!!

Chullanz said...

athmarosham angu thilachu mariyaanallo gadee...enganum naxalite aavo?