ട്വിറ്റര്‍ ഇന്ന് പുതിയ തരികിട വാര്‍ത്തകള്‍ ഒന്നും തരാത്തതിനാല്‍ പഴയ ഒരു കഥ ഇന്നത്തെ പോസ്റ്റാക്കുന്നു.ഈ കഥയില്‍ ഞാന്‍ കഥാപാത്രമാണോ എന്ന് ചോദിച്ചാല്‍ അല്ല.പക്ഷേ സ്വാമി വിവേകാനന്ദന് , ശങ്കരാചാര്യര്‍ തുടങ്ങിയവരുടെ ഭാഷയെ അനുസ്മരിപ്പിക്കുന്ന എന്തോ ഒന്ന് ഇതിലുണ്ട് (ഏത്,എങ്ങനെ എന്നൊന്നും ചോദിക്കണ്ടാ.ഒണ്ടെന്ന് പറഞ്ഞാല്‍ ഒണ്ട് ).
ഇത് വെറും ഒരു സാങ്കല്പിക കഥയാണെന്നോ ,ഇതില്‍ കഥാപാത്രങ്ങള്‍ വെറും മായയാണെന്നോ ഒക്കെ പറയാന്‍ എനിക്ക് നല്ല സൌകര്യമില്ല. വിരോധമുള്ളവര്‍ വിരോധിച്ചോ.
:)കഥ :) (സ്മൈലികള് ചുമ്മാ കിടക്കട്ട്.എന്ന് കരുതി ഇനി പറയുന്നത് തമാശയല്ല കേട്ടാ ??? )
ഒരു നാടിന്റെ മുഴുവന്‍ അഭിമാനവും, ആശയും പ്രതീക്ഷയുമായി പിന്നെ മറ്റെന്തക്കെയോ കൂടിയായി വളര്‍ന്ന് വന്ന ഒരു വ്യക്തി ,ഒരു സുപ്രഭാതത്തില്‍ എല്ലാവരാലും നിരസിക്കപ്പെട്ടവനായി ആത്മഹത്യ ചെയ്യുക;ദാരുണമായ ഈ സംഭവം നടന്നത് കോട്ടയം ജില്ലയിലെ പാലയിലാണ്.
സംഭവത്തിലേക്ക് കടക്കും മുന്‍പ് ഒരല്‍പ്പം പിന്‍കഥ പറയേണ്ടതുണ്ട്.
പാലയുടെ അഭിമാനമായിരുന്നു കുഞ്ഞുമോന്.ഉത്സാഹശാലിയായ ചുമരെഴുത്ത് തൊഴിലാളി മാത്രമല്ല,അന്നാട്ടിലെ എന്ത് നല്ല കാര്യത്തിനും മുന്നിട്ടിറങ്ങുന്ന പൊതുകാര്യ പ്രസക്തന്‍ കൂടിയായ കുഞ്ഞുമോന് എഴുതിയ ചുമരെഴുത്തുകള്‍ മ്യൂറല്‍ ചിത്രങ്ങളെ വെല്ലുന്നവയായിരുന്നത്രേ. പാലാക്കാര്‍ക്കാണേലോ;'പേറെടുക്കല്‍ തുടങ്ങി ശവമടക്കുവരെ എന്നാ ചടങ്ങായാലും മാണി സാറ് വന്നില്ലേലും കുഞ്ഞുമോന് മസ്റ്റായിട്ട് വേണം,ഇല്ലേ സങ്കടവാ' എന്ന അവസ്ഥയും. ഇത്ര മാത്രംപോരെ കുഞ്ഞുമോന്റെ ജനസമ്മതി മനസിലാക്കാന്‍ ? (പോരെങ്കില്‍ ദാ ഇതൂടെ പിടിച്ചോ ) തങ്കപ്പെട്ട സ്വഭാവമുള്ള കുഞ്ഞുമോന് പാലായിലെ അമ്മമാരുടെ പുത്ര സങ്കല്‍പ്പവും, അവിവാഹിതകളുടെ ഭര്‍തൃ സങ്കല്‍പ്പവുമായിരുന്നു.
നാട്ടിലുള്ള ചെറുപ്പക്കാരികളുടെ മുഴുവന്‍ സ്വപ്നമായിരുന്നെങ്കിലും,കുഞ്ഞുമോന്റെ മനസ്സില്‍ ദേവസ്സി മുതലാളിയുടെ മകള്‍ ടെസ്സി മാത്രമായിരുന്നു. മനസ്സില്‍ മാത്രമല്ല ,വൈകുന്നേരങ്ങളില്‍ ബാറില്‍ പോയി പതിവുള്ള നാലെണ്ണം കീച്ചിയ ശേഷം കുഞ്ഞുമോന് പാടുന്ന പാട്ടുകളില്‍ പോലും ടെസ്സി നിറഞ്ഞ് നിന്നിരുന്നു.സാമ്പത്തികമായി തന്നെക്കാള്‍ ഏറെ പിന്നോക്കം നില്ക്കുന്നവനെങ്കിലും, കുഞ്ഞുമോനെപ്പോലെ സ്വഭാവ മഹിമയും,ജന സമ്മതിയും ഉള്ള ഒരാള്‍ തന്റെ മകളെ സ്നേഹിക്കുന്നതില്‍ ദേവസ്സി മുതലാളിക്കും, നോ പ്രോബ്ലം.
അങ്ങനെ സ്വച്ഛമായി ഒഴുകുന്ന മീനച്ചലാറിന്റെ മട്ടില്‍ ജീവിതം മുന്നോട്ട് പോകവെയാണ്, ഏറ്റുമാനൂര്കാരന് ബിജു കുഞ്ഞുമോന്റെ പതിവ് ബാറില്‍ സപ്ലയറായി എത്തുന്നത്. എത്തിയ ദിവസം തന്നെ അവന് കുഞ്ഞുമോന്റെ ജീവിതം കോഞ്ഞാട്ടയാക്കി എന്ന് പറയുമ്പോള്‍ ,അത് വെറും സത്യം മാത്രമായി ചരിത്രത്തിലേക്ക് കയറിയേക്കാവുന്ന ഒരു പ്രസ്താവനയാകും.
പാലയുടെ മുത്തായ കുഞ്ഞുമോനെക്കുറിച്ച് സഹപ്രവര്‍ത്തകരില്‍ നിന്നും അറിഞ്ഞ ബിജു,അന്ന് കുഞ്ഞുമോന്റെ പതിവ് കോന്റെസ്സാ റമ്മും , ബീഫ് ഉലത്തിയതും വിളമ്പുന്ന ജോലി സ്വയം ഏറ്റെടുത്തു.
നാലാമത്തെ ലാര്‍ജ്ജില്‍ മൂന്നാം ഐസ് ക്യൂബ് ഇട്ട ശേഷമാണ് കുഞ്ഞുമോന്റെ ജീവിത കട്ടപൊഹയാക്കിയ ചോദ്യം അവന്റെ നാവില്‍ നിന്നും വീണത്.
"പാലയില്‍ കുഞ്ഞുമോന് ചേട്ടായിയെക്കാള്‍ പ്രശസ്തനായി ഫ്രാഡ് പാപ്പി മാത്രമേ കാണു,അല്ലേ ചേട്ടായി?".
ടെസ്സിയെക്കുറിച്ച് ഒരു ഗാനം സ്വയം നിര്‍മ്മിച്ച് ട്യൂണ്‍ ചെയ്തു പാടാന്‍ ഒരുങ്ങുകയായിരുന്ന കുഞ്ഞുമോന് അമ്പരപ്പോടെ ബിജുവിനെ നോക്കി "ഏത് ഫ്രാഡ് പാപ്പി?"
ബിജുവിനോട് കുഞ്ഞുമോന് ചോദിച്ച ആ മറുചോദ്യം പ്രതികരണമുയര്‍ത്തിയത് ആ ബാറിലൊന്നാകെയായിരുന്നു. വെള്ളമടിച്ച് ചുവന്ന അനേകം ജോടി കണ്ണുകള്‍ കുഞ്ഞുമോനെ തുറിച്ച് നോക്കുന്നു.
പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു.ബാറില്‍ നിന്നും പാലാ ഫ്രാഡ് പാപ്പിയെ അറിയാത്തതിന്റെ പേരില്‍ മനേജര്‍ ഉത്പെട്ടവര്‍ ചേര്‍ന്ന് ഉത്പടെയുള്ളവര്‍ കുഞ്ഞുമോനെ കഴുത്തിനു പിടിച്ച് പുറത്താക്കുന്നതില്‍ തീര്‍ന്നില്ല കാര്യങ്ങള്‍.
ടെസ്സി കുഞ്ഞുമോനെ തള്ളി പറഞ്ഞു. ദേവസ്സി കുഞ്ഞുമോനോട് 'ഇനി എന്റെ പുരയിടത്തിന്റെ പരിസരത്ത് നിന്നെ കാണരുത് ,ചെകുത്താനെ!!! ' എന്ന് ആട്ടി. കുഞ്ഞുമോന്റെ സ്വന്തം അപ്പനും ,അമ്മയും ഏക മകനെ ഉപേക്ഷിച്ചു ധ്യാനം കൂടാന്‍ പോയി. ഇടവക വികാരി കുഞ്ഞുമോനെതിരെ ഇടയലേഖനം ഇറക്കി .വേണ്ടിവന്നാല്‍ കുഞ്ഞുമോനെ പാലയില്‍ നിന്നും തുരത്താന്‍ മൂന്നാം വിമോചന സമരം (രണ്ടാം സമരം വേറെ ചില കാര്യങ്ങള്‍ക്ക് ഉടനടി നടത്തും എന്നാണു ലോഹകള്‍ പറയുന്നത്) നടത്തും എന്ന് അരമനയില്‍ നിന്നും അറിയിപ്പുണ്ടായി.
ഇത്രയൊക്കെയായിട്ടും പാല ഫ്രാഡ് പാപ്പി ആരെന്നു മാത്രം ഒരാളും കുഞ്ഞ്മോന് പറഞ്ഞു കൊടുത്തില്ല. ജീവനേക്കാള്‍ ഏറെ സ്നേഹിച്ച പെണ്ണും, അവളുടെ പണക്കാരന് അപ്പനും ഒരുപോലെ തള്ളിപ്പറഞ്ഞതും ,തലേന്നുവരെ 'കുഞ്ഞുമോനെ' എന്ന് തികച്ച് വിളിക്കാത്ത വീട്ടുകാരുടെ പ്രവര്‍ത്തിയും,ബാറിലെ സംഭവത്തിനു ശേഷം '@#$%^മോനെ'എന്ന് നിരന്തരം വിളിക്കുന്ന നാട്ടുകാരും എല്ലാംകൂടി കുഞ്ഞുമോന്റെ മനസിനെ വേട്ടയാടി. ഒടുവില്‍ കുഞ്ഞ്മോന് ഒരു തീരുമാനത്തിലെത്തി.'തന്നെ ആര്‍ക്കും വേണ്ടെങ്കില്‍ അങ്ങ് ചത്തേക്കാം.'
വളരെ കഷ്ട്ടപ്പെട്ടു ഒരു ഫുള്‍ റമ്മും, ഒരു പാക്കെറ്റ് എലിപ്പാഷാണവും സംഘടിപ്പിച്ച് (പാലായിലെ കടക്കാര് ഫ്രാഡ് പാപ്പിയെ അറിയാത്ത കുഞ്ഞുമോന് സാധങ്ങള്‍ കൊടിക്കില്ല എന്ന വാശിയിലായിരുന്നത്രേ) കോട്ടയം പട്ടണത്തില്‍ പോയി കുഞ്ഞുമോന് ഒരു ലോഡ്ജില്‍ മുറിയെടുത്തു. അവസാനത്തെ ലാര്‍ജില്‍ പാഷാണം കലര്‍ത്തി കുടിക്കുക എന്ന ഉദ്ദേശത്തോടെ കുഞ്ഞുമോന് ,മുറിയടച്ചിരുന്ന് സേവ തുടങ്ങി. ഇടക്കെപ്പഴോ കുഞ്ഞുമോന്റെ അലയിളകുന്ന മനസ്സ് ആ വിലകുറഞ്ഞ ലോഡ്ജ് മുറിയിലെ ഒരു പ്രത്യേകത ശ്രദ്ധിച്ചു.ആ മുറിയില്‍ അഞ്ച് വെയിസ്റ്റ് ബാസ്കെറ്റുകള്‍ ഉണ്ട്.അവയില്‍ നാലെണ്ണം നിറഞ്ഞ് കവിയുന്നത്ര ചാരം. അഞ്ചാമത്തെ ചവറ്റുകുട്ടയില്‍ ചാരം തന്നെയധികമെങ്കിലും, കത്താതെ ശേഷിക്കുന്ന നാലഞ്ച് താള് കടലാസുകള്‍ .മുറി വൃത്തിയാക്കാന്‍ ലോഡ്ജുകാര്‍ മറന്നതില്‍ കുഞ്ഞുമോന് എന്തോ തെല്ലും നീരസം തോന്നിയില്ല. മാത്രമല്ല ഒരു കൌതുകത്തിന് വേണ്ടി ചവറ്റു കുട്ടയില്‍ കത്താതെ ശേഷിച്ച താളുകള്‍ അയാള്‍ എഴാം ലാര്‍ജ്ജിനൊപ്പം എടുത്ത് വായിച്ച് തുടങ്ങി.
രണ്ട് താളുകള്‍ വായിച്ച് കഴിഞ്ഞതും കുഞ്ഞുമോന്റെ മുഖമാകെ വലിഞ്ഞു മുറുകി. ഭ്രാന്ത് പിടിച്ചത് പോലൊരു അവസ്ഥയില്‍ കുഞ്ഞുമോന് ലൈറ്റര്‍ കത്തിച്ച് കൈയ്യിലിരുന്ന ആ മുഴുവന്‍ കടലാസുകളും ഒറ്റയടിക്ക് ചാരമാക്കി.അനന്തരം ആ ചാരവും, ചവറ്റുകുട്ടകളിലെ ചാരവും എല്ലാം എടുത്ത് ടോയിലെറ്റില്‍ കൊണ്ട് ഫ്ലഷ് ചെയ്തു തിരികെയെത്തിയ കുഞ്ഞുമോന്, ഷര്‍ട്ടിന്റെ പോകറ്റില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് എഴുതാനായി കൊണ്ട് വന്നിരുന്ന കടലാസും,പേനയും എടുത്ത് ധൃതിയില്‍ എന്തോ എഴുതി.ശേഷം അവസാന ലാര്‍ജിനു കാക്കാതെ പാഷാണം അത് പടി പൊട്ടിച്ച് വായിലേക്ക് തട്ടി.എന്നിട്ട് റം കുപ്പി മൊത്തി കുടിച്ചു;മരിച്ച് വീണു.
പിറ്റേന്ന് പോലീസ് ലോഡ്ജ്മുറിയില്‍ നിന്നും കുഞ്ഞുമോന്റെ മൃതശരീരത്തോടൊപ്പം അയാള്‍ എഴുതിയ കുറിപ്പും കണ്ടെടുത്തു. അത് ഇങ്ങനെ വായിച്ചു
'ഈ മുറിയില്‍ മുന്‍പ് താമസിച്ചിരുന്ന കഴുവേറി അനുഭവിച്ചേ ചാകത്തൊള്ളു. ഫ്രാഡ് പാപ്പി എഴുതിയ കഥകള്‍ കത്തിച്ചു ചാരമാക്കുമ്പോള്‍, അതില്‍ നാലഞ്ച് താളുകള്‍ കത്താതെ പോയത് ശ്രദ്ധിക്കാത്ത അവന് ഒറ്റയൊരുത്തന് കാരണമാണ് എന്റെ ടെസ്സിക്ക് എഴുതേണ്ടിയിരുന്ന യാത്രാമൊഴി ഈ പരുവത്തിലായതും, ഞാന്‍ വിചാരിച്ചതിലും നേരത്തെ ആത്മഹത്യ ചെയ്യുന്നതും.രണ്ട് പേജെങ്കില്‍ രണ്ട് പേജ്...ഫ്രാഡ് പാപ്പി എഴുതിയ ചവറ് ഞാന്‍ വായിക്കുവാന്‍ കാരണക്കാരനായ തെണ്ടി ...നീ നിത്യ നരകത്തില്‍ പോട്ടെ.'
കുഞ്ഞുമോന്
മോറല്‍ ഓഫ് ദി സ്റ്റോറി:
ടെസ്സി വക : 'ധീരനും, സത്ഗുണ സമ്പന്നനുമായ എ കെയെ അറിയില്ലെങ്കിലും (കണ്ടാ,കണ്ടാ,കഥയില്‍ ഇല്ലായിരുന്നിട്ടും ഞാന്‍ കയറി സ്കോര്‍ ചെയ്യുന്നത് കണ്ടാ) ഫ്രാഡ് പാപ്പിയെ കുഞ്ഞിച്ചായന് അറിയേണ്ടതല്ലേ?ചന്ദനക്കുളം കണ്ടില്ലെങ്കിലും, ചാണകക്കുഴി കാണണ്ടേ?'
ദേവസ്സി മുതലാളി വക : ' ആളുകളെ നിറുത്തി വടിയാക്കുന്ന ഇത്ര വല്യ ഒരു ചെറ്റയെ അറിയാത്ത ഒരു ശുദ്ധന്‍ എങ്ങനെ എന്റെ മോളെക്കെട്ടി , എന്റെ സ്ഥാപനങ്ങള്‍ ഒക്കെ നോക്കി നടത്തുമെന്നെ?
ഇടവക വികാരി വക : 'യേശുവിനെ അറിഞ്ഞില്ലെങ്കിലും , ബറാബസ്സിനെ തിരിച്ചറിയാന്‍ കഴിവില്ലാത്തവന് കര്‍ത്താവില്‍ അന്ത്യനിദ്ര കൊള്ളുന്നത് തന്നെയാണ് ഉത്തമം'.
ഇനി എന്റെ വക ഒന്ന് സ്പെഷ്യല്‍ : 'ചുമ്മാ തരികിട പരിപാടികള്‍ കാണിക്കുമ്പോള്‍ ഓര്‍ക്കണമായിരുന്നു, ഇങ്ങനെ എന്തേലുമൊക്കെ വന്ന് കൂടുമെന്ന്.'
Monday, June 15, 2009
Subscribe to:
Post Comments (Atom)
8 comments:
അല്ല ആരാണ് ഈ കുഞ്ഞുമോൻ സത്യമാണോ ഈ കഥ
ഏങ്ങോ കേട്ടപോലെ
കുഞ്ഞു മോനെ മനസിലായില്ല .പക്ഷെ പപ്പിയെ പിടി കിട്ടി . ക്ലൈമാക്സ് തകര്‍ത്തു . Nice one
മ്മ്...മനസിലായി മനസിലായി..ഇത് ലവനല്ലേ മറ്റവന്? കലക്കി..ലവന് ഇത് വായിക്കുമോ എന്തോ? ഓ..വായിച്ചില്ലേല്‍ പുല്ലാ...ല്ലേ?
Ilanakki naayayude chiri nakki naaya :)
കൊടുക്കേണ്ട സമയത്ത് തന്നെ കൊടുത്തു, ലവനിതു തന്നെ വേണം. ഫ്രാടു പപ്പയ് എന്നാ പേര് കലക്കി.
ലവന്റെ പോസ്റ്റ് ഇമെയില്‍ ഫോര്‍വേഡ് ആകിയവന്മാരെ തന്ന്തക്ക് വിളിച്ചു നടന്നിട്ട് ഇമെയില്‍ ഫോര്‍വേഡ് പോസ്റ്റ് ആക്കിയവനാണ് ലാ ചെറ്റ..
മൂന്നു നാലു ദിവസം മുമ്പ് ഫോര്‍വേര്‍ഡായി കിട്ടിയ ഈമെയില്‍ ദേണ്ടെ നോക്ക്കുമ്പൊ "ഗാഥ"യായി കിടക്കുന്നു.
എപ്പടി?
ഒരു വിഷയവുമില്ലെങ്കില് നിങ്ങള്‍ക്ക് കിട്ടുന്ന ഫോര്‍വേഡ് മെയിലെങ്കിലും പോസ്റ്റാക്കു...ഞാനുമിതൊക്കെ ചെയ്തിട്ടുണ്ട്. എനിക്കെഴുതാനൊന്നുമില്ലാതിരുന്ന സമയത്ത്. അല്ലെങ്കില്‍ ബൂലോകം എങ്ങാനും എന്നെ മറന്നാലോ എന്നു കരുതി, അല്ലെങ്കില്‍ എന്റെ പേരു അഗ്രഗേറ്ററില് കാണാതെ വരുമ്പൊ. സത്യം...ഞാന്‍ നുണ പറയുവല്ല ഇതില്‍ വലിയ തെറ്റൊന്നുമില്ല. ഇത്തരം ഈമെയിലുകള്‍ ഫോര്വേഡായികിട്ടാത്തവര്ക്കും, ഈമെയില്‍ ഐഡി ഇല്ലാത്തവര്‍ക്കും അതൊരുപകാരമായിക്കോട്ടെ. മംഗളം...
asuyakum kashandikum marunilya
Post a Comment