ഹൃദയം തകരുന്ന വേദനയിലാണ് ഞാന്‍ ഈ ലെറ്റര്‍ ഡ്രാഫ്റ്റ് ചെയ്യുന്നത്. ഒഫീഷ്യല്‍ ലെറ്റര്‍ ആണെങ്കില്‍ പോലും അതില്‍ എന്‍റെ മനസ്സില്‍ വിങ്ങുന്ന ചില കാര്യങ്ങള്‍ പറയുവാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല അച്ചായാ, സാധിക്കുന്നില്ല.
അച്ചായന് ഈ ലെറ്റര്‍ അടിച്ചു തരാന്‍ നമ്മുടെ ചീഫ് എഡിറ്റര്‍ എ കെ എന്ന ആ അന്തി ക്രിസ്തു വിളിച്ച് പറഞ്ഞപ്പോള്‍ എന്‍റെ ചങ്ക് പിടഞ്ഞ പിടച്ചില്‍.ഇതിനു മുന്‍പ് എന്‍റെ പിറന്നളിന്റെയന്ന് അച്ചായന്‍ ബ്ലോഗില്‍ മാനാഞ്ചിറ വാസന്തിയുടെ പടം കൊടുത്ത് അവളുടെ ചരമ ദിനം ആഘോഷിച്ചപ്പോള്‍ മാത്രമേ ഞാന്‍ ഇത്ര വിഷമിച്ചിട്ടുള്ളൂ. അലച്ച് വിളിച്ച് ഞാന്‍ ആ എ കെയുടെ ക്യാബിനില്‍ ചെന്ന് 'എന്നതാ സാറേ കാര്യം ?" എന്ന് ചോദിച്ചു. അപ്പോളാ സാത്താന്‍ പറയുകയാണ് 'അവന്‍ നമ്മുടെ പത്രത്തിന്റെ പേര് കളയും കൊച്ചേ.' എന്ന്.
പിന്നെ ഞങ്ങള്‍ തമ്മില്‍ നടന്ന വാഗ്വാദം അച്ചായന്റെ അറിവിലേക്കായി താഴെ ഞാന്‍ ഡ്രാഫ്റ്റ് ചെയ്ത് കയറ്റുന്നു.ഇതില്‍ ലില്ലി ഞാനാണ് (അച്ചായന് എന്നെ മാനാഞ്ചിറ കൊച്ചുട്രീസയെന്നോ,കൊച്ച് പടക്കം എന്നോ പറഞ്ഞാലല്ലേ ശരിക്കും അറിയത്തൊള്ളൂ.) എ കെ ആ അന്തി ക്രിസ്തുവാണെന്ന് പ്രത്യേകം പറയണ്ടല്ലോ.
മീറ്റിംഗ് പ്ലേസ് : ചീഫ് എഡിറ്ററുടെ ക്യാബിന്‍.
മീറ്റിംഗ് സമയം:അങ്ങേരുടെ സൌകര്യത്തിന്.
മീറ്റിംഗ് സമയം:അങ്ങേരുടെ സൌകര്യത്തിന്.
ലില്ലി:" ലക്ഷക്കണക്കിന് ആരാധകരുള്ള അച്ചായനെ അങ്ങനെ പറഞ്ഞു വിട്ടാല്‍ അതല്ലിയോ സാറേ നമ്മുടെ സത്പേരിനെ ബാധിക്കുന്നത്?"
എ കെ :"സത്പേരോ? നമുക്കോ? സത്പേര് പോകുന്ന കാര്യമല്ലടി കൊച്ചേ പറഞ്ഞത്. നമ്മുടെ പത്രത്തിന്റെ വില കളയുന്ന കാര്യമാണ്. എരപ്പാളിത്തരവും, ഫ്രാഡ് പരിപാടികളും അപ്പനപ്പുപ്പന്മാരുടെ കാലത്തെ കാണിച്ചു തുടങ്ങിയതാ നമ്മുടെ പത്രം.പലരും തെറിയും പറഞ്ഞിട്ടൊണ്ട്.പക്ഷെ വഴിയെ പോണവന്മാരെല്ലാം കയറി താടിക്കിട്ട് തട്ടുക എന്നത് ഇന്നോളം ഉണ്ടായിട്ടില്ല...എന്‍റെ പത്രത്തിനിട്ടോ അവിടെ ജോലി ചെയ്യുന്ന ഒരുത്തനിട്ടോ."
ലില്ലി:" അതിനിപ്പോ അച്ചായന്‍ എന്നാ ചെയ്തെന്നാ സാറേ?"
എ കെ:" ആ ബറാബസ്സ് ചെയ്ത് തുടങ്ങിയത് ഇന്നും ഇന്നലേമല്ല.കൊറേ നാളായി.അവന്‍ വഴിയെ പോണവരുടെ കൈയ്യില്‍ വടി കൊണ്ടേ കൊടുത്തിട്ട്, കുപ്പായമൂരി പുറന്തിരിഞ്ഞ് നിന്ന് കൊടുക്കും.ചിലര് പെരുക്കും.അക്കൂട്ടത്തില്‍ ചിലര്‍ നമ്മുടെ പത്രത്തിന്റെ തന്തക്കും വിളിക്കും."
ലില്ലി:"അതിനു അച്ചായന്‍ ആരോടും പറഞ്ഞിട്ടില്ല ഇവിടാ ജോലി ചെയ്യുന്നത് എന്ന്."
എ കെ: "പിന്നെ ആ ഇട്ടുണ്ണാന്‍ നമ്മുടെ പത്രത്തിലാണ് ജോലി ചെയ്യുന്നത് എന്ന് ഞാനാന്നോ വാര്‍ത്ത കൊടുത്തത്?.ഒന്ന് പോ കൊച്ചേ...അത് കൊണ്ട് എനിക്കെന്നാ പരസ്യക്കാശ് കൂടുതല്‍ വല്ലതും കിട്ടുവോ?അവന്റെ കൂടെ കൂടി നീയും വിവരക്കേട് പഠിച്ചെന്നാ തോന്നുന്നേ"
ലില്ലി:" അങ്ങനെ പറഞ്ഞ് നടന്നത് കൊണ്ട് അച്ചായന് എന്നാ പ്രയോജനം കിട്ടാന്‍?"
എ കെ:"ലില്ലി,ഡോണ്ട് ബീ സില്ലി. ഡി കൊച്ചേ...അവന്‍ പാലാ ഫ്രാഡ് പാപ്പി എന്ന പേരില്‍ ബ്ലോഗ് എഴുതിയാല്‍, അവന്‍റെ കൈയിലുള്ള ഭാഷക്കും, വിഷയത്തിനും അവന്‍റെ കുടുമ്പത്തുള്ളവര്‍ പോലും അത് വായിക്കത്തില്ല. എന്നാല്‍ നമ്മുടെ പത്രത്തില്‍ ജോലി ചെയ്യുന്ന പാലാ ഫ്രാഡ് പാപ്പി എന്ന പേരിലായാലോ? എന്ത് തരികിട എഴുതിയാലും അത് വായിക്കാന്‍ ആള് കാണും."
ലില്ലി:"ഞാന്‍ പറഞ്ഞില്ലേ സാര്‍, അച്ചായന്‍ ഒരിടത്തും നമ്മുടെ പത്രത്തിന്റെ പേര് പറഞ്ഞിട്ടില്ല"
എ കെ :"ഹാ..അവനായിട്ട് എന്നാത്തിനാ കൊച്ചേ പറയുന്നത്?അവന്‍റെ ഗള്‍ഫിലും, ഐയര്‍ലെണ്ടിലും ജര്‍മനിയിലും ഉള്ള സ്വന്തക്കാരെയോ, കൂട്ടുകാരെയോ കൊണ്ട് നാല് കമന്റ്റ് അത്തരത്തില്‍ മൂന്ന് ബ്ലോഗുകളില്‍ ഇട്ടാല്‍ പോരെ?അതിനുള്ള തരികിടയൊക്കെ നമ്മുടെ പത്രം തന്നെ അവനെ പഠിപ്പിച്ചിട്ടുണ്ട്. "
എ കെ :"സത്പേരോ? നമുക്കോ? സത്പേര് പോകുന്ന കാര്യമല്ലടി കൊച്ചേ പറഞ്ഞത്. നമ്മുടെ പത്രത്തിന്റെ വില കളയുന്ന കാര്യമാണ്. എരപ്പാളിത്തരവും, ഫ്രാഡ് പരിപാടികളും അപ്പനപ്പുപ്പന്മാരുടെ കാലത്തെ കാണിച്ചു തുടങ്ങിയതാ നമ്മുടെ പത്രം.പലരും തെറിയും പറഞ്ഞിട്ടൊണ്ട്.പക്ഷെ വഴിയെ പോണവന്മാരെല്ലാം കയറി താടിക്കിട്ട് തട്ടുക എന്നത് ഇന്നോളം ഉണ്ടായിട്ടില്ല...എന്‍റെ പത്രത്തിനിട്ടോ അവിടെ ജോലി ചെയ്യുന്ന ഒരുത്തനിട്ടോ."
ലില്ലി:" അതിനിപ്പോ അച്ചായന്‍ എന്നാ ചെയ്തെന്നാ സാറേ?"
എ കെ:" ആ ബറാബസ്സ് ചെയ്ത് തുടങ്ങിയത് ഇന്നും ഇന്നലേമല്ല.കൊറേ നാളായി.അവന്‍ വഴിയെ പോണവരുടെ കൈയ്യില്‍ വടി കൊണ്ടേ കൊടുത്തിട്ട്, കുപ്പായമൂരി പുറന്തിരിഞ്ഞ് നിന്ന് കൊടുക്കും.ചിലര് പെരുക്കും.അക്കൂട്ടത്തില്‍ ചിലര്‍ നമ്മുടെ പത്രത്തിന്റെ തന്തക്കും വിളിക്കും."
ലില്ലി:"അതിനു അച്ചായന്‍ ആരോടും പറഞ്ഞിട്ടില്ല ഇവിടാ ജോലി ചെയ്യുന്നത് എന്ന്."
എ കെ: "പിന്നെ ആ ഇട്ടുണ്ണാന്‍ നമ്മുടെ പത്രത്തിലാണ് ജോലി ചെയ്യുന്നത് എന്ന് ഞാനാന്നോ വാര്‍ത്ത കൊടുത്തത്?.ഒന്ന് പോ കൊച്ചേ...അത് കൊണ്ട് എനിക്കെന്നാ പരസ്യക്കാശ് കൂടുതല്‍ വല്ലതും കിട്ടുവോ?അവന്റെ കൂടെ കൂടി നീയും വിവരക്കേട് പഠിച്ചെന്നാ തോന്നുന്നേ"
ലില്ലി:" അങ്ങനെ പറഞ്ഞ് നടന്നത് കൊണ്ട് അച്ചായന് എന്നാ പ്രയോജനം കിട്ടാന്‍?"
എ കെ:"ലില്ലി,ഡോണ്ട് ബീ സില്ലി. ഡി കൊച്ചേ...അവന്‍ പാലാ ഫ്രാഡ് പാപ്പി എന്ന പേരില്‍ ബ്ലോഗ് എഴുതിയാല്‍, അവന്‍റെ കൈയിലുള്ള ഭാഷക്കും, വിഷയത്തിനും അവന്‍റെ കുടുമ്പത്തുള്ളവര്‍ പോലും അത് വായിക്കത്തില്ല. എന്നാല്‍ നമ്മുടെ പത്രത്തില്‍ ജോലി ചെയ്യുന്ന പാലാ ഫ്രാഡ് പാപ്പി എന്ന പേരിലായാലോ? എന്ത് തരികിട എഴുതിയാലും അത് വായിക്കാന്‍ ആള് കാണും."
ലില്ലി:"ഞാന്‍ പറഞ്ഞില്ലേ സാര്‍, അച്ചായന്‍ ഒരിടത്തും നമ്മുടെ പത്രത്തിന്റെ പേര് പറഞ്ഞിട്ടില്ല"
എ കെ :"ഹാ..അവനായിട്ട് എന്നാത്തിനാ കൊച്ചേ പറയുന്നത്?അവന്‍റെ ഗള്‍ഫിലും, ഐയര്‍ലെണ്ടിലും ജര്‍മനിയിലും ഉള്ള സ്വന്തക്കാരെയോ, കൂട്ടുകാരെയോ കൊണ്ട് നാല് കമന്റ്റ് അത്തരത്തില്‍ മൂന്ന് ബ്ലോഗുകളില്‍ ഇട്ടാല്‍ പോരെ?അതിനുള്ള തരികിടയൊക്കെ നമ്മുടെ പത്രം തന്നെ അവനെ പഠിപ്പിച്ചിട്ടുണ്ട്. "
ലില്ലി:"അങ്ങനെ ബ്ലോഗില്‍ ആള് കൂടിയിട്ട് അച്ചായന് എന്നാ ഗുണം?ഹിറ്റുകള്‍ പുഴുങ്ങി തിന്നാണോ അങ്ങേര്‍ ജീവിക്കുന്നത്?"
എ കെ:"എന്‍റെ കൊച്ചേ,അവന്‍റെ ബ്ലോഗിലെ ഹിറ്റ് കൌണ്ടര്‍ പുഴുങ്ങിത്തിന്ന് തന്നെയാണ് അവന്‍ ഭാവിയില്‍ ജീവിക്കാന്‍ പോകുന്നത്.ടെക്നോ വിജ്ഞാനം എന്ന പേരില്‍ അവന്‍ എഴുതുന്ന ചവറുകള്‍ ആണ്ടിലും സംക്രാന്തിയിലും നമ്മുടെ പത്രത്തില്‍ അച്ചടിച്ച് വന്നത് കൊണ്ട് മാത്രം ആരും അവനെ ഒരു എഴുത്തുകാരനായി കാണില്ല എന്ന് അവന് നന്നായിട്ടറിയാം.പക്ഷെ പക്ഷേ വല്ലപ്പോഴും നമ്മുടെ പത്രത്തേല്‍ എഴുതുന്നതിന്റെ കൂടെ ലക്ഷക്കണക്കിന് വായനക്കാര്‍ ഉള്ള ഒരു ബ്ലോഗും അവനുണ്ട് എന്ന് റെസ്യൂമെയില്‍ കണ്ടാലോ? കളി മാറിയാ?ഇങ്ങനെ ആളെക്കൂട്ടി സ്വയം ഭാഷയുടെ രാജാവ് കളിക്കുന്ന പണിയും അവന്‍ പഠിച്ചത് ഈ ചീഫ് എഡിറ്ററെ കണ്ടിട്ടാ."
ലില്ലി:"അത് കൊണ്ട് ഇപ്പൊ എന്നാ പറ്റി സാറേ?"
എ കെ:"കൊച്ചേ,അവന്‍ ഈ അടുത്ത കാലത്തായിട്ട് എന്നാ എഴുതിയാലും നാട്ടുകാര്‍ എടുത്തിട്ടു പന്ത് തട്ടുന്നു.ദാണ്ടെ ഈ കഴിഞ്ഞ ദിവസ്സി അവന്‍ ഏതാണ്ട് കൂട്ടയ്മക്കോ, ധ്യാനത്തിനോ എതിരായിട്ട് ഏതാണ്ടൊക്കെ എഴുതി വിട്ടു.'കരണക്കുറ്റി നോക്കി രണ്ട് തരാന്‍ ആളില്ലാത്തതാ അച്ചായന്റെ കുഴപ്പം' എന്നതാണ് അതിന് വായനക്കാരന്‍ നല്‍കിയ ഏറ്റവും മാന്യമായ പ്രതികരണം.പല തവണ ഞാന്‍ അവനോടു പറഞ്ഞിട്ടുള്ളതാ.അവനെക്കൊണ്ട് പറ്റുന്ന പണികളായ തുണ്ട് കഥകള്‍, പടക്കങ്ങളുടെ ജന്മദിനം, ഓര്‍മ്മ ദിനം എന്നിവയെക്കുറിച്ചുള്ള ലേഖനങ്ങള്‍ അങ്ങനെ എന്തേലുമൊക്കെ എഴുതി ആളുകളെ കോള്‍മൈര്‍ കൊള്ളിച്ച് ജീവിക്കാന്‍.പത്ത് പേരറിയണം എന്ന അവന്‍റെ ഉദ്ദേശവും നടക്കും. വേണ്ടാത്തെ പണിക്കു പോവാതെ എന്നൊക്കെ.ക്ണാപ്പന്‍ കേള്‍ക്കുകേല"
ലില്ലി:"അച്ചായന്റെ സര്‍ഗ്ഗ ശേഷി..."
എ കെ :"ഉണ്ട...എടി കൊച്ചേ, ഇനി അവനു അങ്ങനെ എന്തെങ്കിലും എഴുതണേല്‍ തന്നെ, മിനിമം ചങ്കൂറ്റം വേണ്ടായോ?ഇത് ആരേലും 'ഡാ!!!'ന്ന് ഉറക്കെയൊന്ന് വിളിച്ചാല്‍ ആ പോസ്റ്റും,അതിന് മുന്നേയുള്ള പോസ്റ്റും ഡിലീറ്റ് ചെയ്ത് 'തെറി വിളികളെ പ്രോത്സാഹിപ്പിക്കെണ്ടാ എന്ന് കരുതി ചെയ്തതാ' എന്ന് കൊണവതിയാരം പറയുന്നവന് പറ്റിയ പണിയാണോ അവന്‍ ഈ കാണിക്കുന്നത്? നീ തന്നെ പറ."
ലില്ലി:"എന്ന് ചോദിച്ചാല്..."
എ കെ :"അതാ ഞാന്‍ പറഞ്ഞത് അവന്‍ നമ്മുടെ പേര് കളയുമെന്ന്.നിനക്കറിയത്തില്ലേ,ഇന്നോളം എഴുതിയ ചെറ്റത്തരങ്ങളില്‍ എല്ലാം നമ്മുടെ പത്രം ഉറച്ച് നിന്നിട്ടേയുള്ളു.ആരെന്നാ പറഞ്ഞാലും നമ്മള്‍ കുലുങ്ങിയിട്ടില്ല. അങ്ങനെയുള്ള ഒരു സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന അവന് ഇതിന്റെയൊക്കെ വല്ല കാര്യവുമുണ്ടോ?ഒടുക്കമെന്നാ പറ്റി? മലയാളം ബ്ലോഗിലെ അംഗീകൃത മനോരോഗികളില്‍ ഒരുത്തനായ...എന്നതാ അവന്‍റെ പേര് ..പെയിന്‍റ്ററോ,വരപ്പിസ്റ്റോ... ആ,അങ്ങനെ ഏതാണ്ടൊരുത്തന്‍ വരെ ഇവനെ മനോരോഗി എന്ന് വിളിച്ചില്ലേ? ഒരുമാതിരി ക്രൈംഫയറുകാരന്‍ നമ്മളെ മഞ്ഞപ്പത്രം എന്ന് വിളിക്കുന്നത് പോലെ. അത് കൊണ്ട് നീ ചെന്ന് അവന് ഒരു കടലാസ് അടിച്ച് കൊടുത്തേരെ.ഒന്നുകില്‍ പഴയത് പോലെ തുണ്ടും, തരികിടയുമായി ആളെ പറ്റിച്ച് ജീവിക്കുക, അല്ലേല്‍ ഒരല്‍പ്പം ചങ്കൂറ്റം ഉണ്ടാക്കിയിട്ട് വിവാദ നായകന്‍ കളിക്കാന്‍ ഇറങ്ങുക. ഇതൊന്നും പറ്റുകേലെങ്കില്‍ വേറെ ആപ്പീസ് അന്വേഷിക്കുക.എന്നാ?"
ലില്ലി :"അത് സാറേ..."
എ കെ :"എനിക്കറിയാം മാനാഞ്ചിറയില്‍, പടക്കം ട്രീസയായി നടന്നിരുന്ന നിന്നെ പൊക്കി അയല്‍ക്കാരി ലില്ലിയാക്കി ഇവിടെ എച്ച് ആറില്‍ ജോലി മേടിച്ച് തന്നത് അവനാ.അതിന്റെ നന്ദിയൊക്കെ വേണ്ടത് തന്നെ.പക്ഷേ വ്യസനസ് ഈസ് വ്യസനസ്."
ലില്ലി:"സാറിതെങ്ങനെ..."
എ കെ:"അവന്‍റെ ഒരു നിലവാരം വെച്ച് ചുമ്മാ ഊഹിച്ചതാടി കൊച്ചേ... കറക്റ്റല്ലിയോ?"
മീറ്റിംഗ് കഴിഞ്ഞു.
കൂടുതലൊന്നും ഞാന്‍ എഴുതുന്നില്ല അച്ചായാ.ഇനി തീരുമാനം അച്ചായന്‍ എടുത്തോ.ആ അന്തി ക്രിസ്തു പറഞ്ഞതില്‍ എന്തേലുമൊന്ന് ചെയ്തൂടെ നമുക്ക്? അതോ അച്ചായന്‍ ഇവിടെയും വിവാദ നായകന്‍ ഇമേജ് ഉണ്ടാക്കാന്‍ ശ്രമിച്ച് പണി വാങ്ങിക്കെട്ടുവോ?.
സ്വന്തം
കൊച്ച് പടക്കം
17 comments:
Arun,
Hats of you. Enik vayya
ഹി ഹി ഹി...കുടഞ്ഞു ശരിക്കും ല്ലേ? കലക്കി!
ഹി. ഹി. ഹി.
ശങ്കരന്റെ കഴുത്തിലിരുന്നൊരു ശംഖ് വരയൻ ചോദിച്ചു മഹാവിഷ്ണുവിനെ വഹിച്ചു നടക്കും മകനെ ഗരുഢാ സുഖമാണോ...
:) ha ha ha kalakki gadiii
നന്നായി . ചുമ്മാ ഓരോ ചീപ്പ് പരിപാടികളും ആയി ഇറങ്ങി കൊള്ളും ഓരോരുത്തന്മാര്‍ . പറയാനും ആരെങ്ങിലും വേണ്ടേ ? ഫ്രാഡ് സ്വയം ഫ്രാഡ് എന്ന് വിളിച്ചു പറഞ്ഞാല്‍ പിന്നെ എന്തും ചെയാനുള്ള ലൈസന്‍സ് ആയല്ലോ
ഉവ്വുവ്വേ...ഹും..!
ഇതൊരുനടക്കു പോകുകേല കൊച്ചേ..!
അച്ചായന്റെ റവര്‍ഷീറ്റ് കീറി...!
kalakki...!!!
രാവിലെ വായിച്ചു.ഓഫീസിലായത് കാരണം വിശദമായി കമന്റാന്‍ സാധിച്ചില്ല.
"ഇതിനു മുന്‍പ് എന്‍റെ പിറന്നളിന്റെയന്ന് അച്ചായന്‍ ബ്ലോഗില്‍ മാനാഞ്ചിറ വാസന്തിയുടെ പടം കൊടുത്ത് അവളുടെ ചരമ ദിനം ആഘോഷിച്ചപ്പോള്‍ മാത്രമേ ഞാന്‍ ഇത്ര വിഷമിച്ചിട്ടുള്ളൂ."
"ലില്ലി,ഡോണ്ട് ബീ സില്ലി. ഡി കൊച്ചേ...അവന്‍ പാലാ ഫ്രാഡ് പാപ്പി എന്ന പേരില്‍ ബ്ലോഗ് എഴുതിയാല്‍, അവന്‍റെ കൈയിലുള്ള ഭാഷക്കും, വിഷയത്തിനും അവന്‍റെ കുടുമ്പത്തുള്ളവര്‍ പോലും അത് വായിക്കത്തില്ല. എന്നാല്‍ നമ്മുടെ പത്രത്തില്‍ ജോലി ചെയ്യുന്ന പാലാ ഫ്രാഡ് പാപ്പി എന്ന പേരിലായാലോ? എന്ത് തരികിട എഴുതിയാലും അത് വായിക്കാന്‍ ആള് കാണും."
"ഇത് ആരേലും 'ഡാ!!!'ന്ന് ഉറക്കെയൊന്ന് വിളിച്ചാല്‍ ആ പോസ്റ്റും,അതിന് മുന്നേയുള്ള പോസ്റ്റും ഡിലീറ്റ് ചെയ്ത് 'തെറി വിളികളെ പ്രോത്സാഹിപ്പിക്കെണ്ടാ എന്ന് കരുതി ചെയ്തതാ' എന്ന് കൊണവതിയാരം പറയുന്നവന് പറ്റിയ പണിയാണോ അവന്‍ ഈ കാണിക്കുന്നത്?"
"മലയാളം ബ്ലോഗിലെ അംഗീകൃത മനോരോഗികളില്‍ ഒരുത്തനായ...എന്നതാ അവന്‍റെ പേര് ..പെയിന്‍റ്ററോ,വരപ്പിസ്റ്റോ... ആ,അങ്ങനെ ഏതാണ്ടൊരുത്തന്‍ വരെ ഇവനെ മനോരോഗി എന്ന് വിളിച്ചില്ലേ? ഒരുമാതിരി ക്രൈംഫയറുകാരന്‍ നമ്മളെ മഞ്ഞപ്പത്രം എന്ന് വിളിക്കുന്നത് പോലെ."
അലക്കിയവ ക്വാട്ടാന്‍ തുടങ്ങിയാല്‍ പോസ്റ്റ് മുഴുവന്‍ കോപ്പി പേസ്റ്റ് ചെയ്യേണ്ടി വരും.എന്നാലും "എന്‍റെ കൊച്ചേ,അവന്‍റെ ബ്ലോഗിലെ ഹിറ്റ് കൌണ്ടര്‍ പുഴുങ്ങിത്തിന്ന് തന്നെയാണ് അവന്‍ ഭാവിയില്‍ ജീവിക്കാന്‍ പോകുന്നത്.ടെക്നോ വിജ്ഞാനം എന്ന പേരില്‍ അവന്‍ എഴുതുന്ന ചവറുകള്‍ ആണ്ടിലും സംക്രാന്തിയിലും നമ്മുടെ പത്രത്തില്‍ അച്ചടിച്ച് വന്നത് കൊണ്ട് മാത്രം ആരും അവനെ ഒരു എഴുത്തുകാരനായി കാണില്ല എന്ന് അവന് നന്നായിട്ടറിയാം.പക്ഷെ പക്ഷേ വല്ലപ്പോഴും നമ്മുടെ പത്രത്തേല്‍ എഴുതുന്നതിന്റെ കൂടെ ലക്ഷക്കണക്കിന് വായനക്കാര്‍ ഉള്ള ഒരു ബ്ലോഗും അവനുണ്ട് എന്ന് റെസ്യൂമെയില്‍ കണ്ടാലോ? കളി മാറിയാ?" ഇതിനു പ്രത്യേകം ഷേക്ക് ഹാന്‍ഡ്
എന്തോന്നു വളിച്ച പോസ്റ്റാണെടേ?? കുറേ ധര്‍മ്മക്കാരു തെണ്ടികള്‍ വായിച്ചു കലക്കി മറിച്ചു എന്നോ മറ്റോ പറയുമായിരിക്കും. ബ്ലോഗില്‍ ഉള്ള എല്ലാവനും കൂടി തല കുത്തി മറഞ്ഞു നിന്നാലും ബെര്‍ളിയാവത്തില്ല. അതിന്റെ ഉദാഹരണം ആണല്ലോ താങ്കളുടെ ഈ പോസ്റ്റും. ബെര്‍ളിച്ചായന്റെ സകല പോസ്റ്റും വായിച്ചു പഠിക്കാറുണ്ടല്ലേ...കൊച്ചു കള്ളന്‍.
ദേ പിന്നെം മോഹന്‍ലാലിനോണ്ടായോന്‍ @#$%#^#&.................
എവനവിടെ ചെന്ന് അച്ചായന്റെ മൂടുതാങ്ങിയെമ്മെച്ക് ഇവിടേം വന്നൊ?
അരുണെ തന്റെ എഴുത്ത് കലക്കി.....
വിന്‍സ്, മറുപടി ഒരു പോസ്റ്റാക്കാനുള്ള സ്കോപ്പില്ലാത്തതിനാല്‍ കമന്റുകള്‍ക്ക് മറുപടി നല്‍കണ്ടാ എന്നാ തീരുമാനം തത്കാലം ഒന്ന് മാറ്റുന്നു.എക്സ്‌ക്ലൂസിവ്ലി ഫോര്‍ യു. പോസ്റ്റ് വളിച്ച് പോയത് ചിലപ്പോള്‍ ഫ്രിജിഡയറില്‍ വെക്കാഞ്ഞിട്ടാകും.ക്ഷമിച്ചേരെ(ഇയാള് ക്ഷമിച്ചില്ലെങ്കിലും എനിക്കൊരു ഒരു കോപ്പുമില്ല.ചുമ്മാ പറഞ്ഞുവെന്നേയുള്ളൂ).പിന്നെ എനിക്കങ്ങനെ വലിപ്പ ചെറുപ്പം ഒന്നുമില്ല.ബ്ലോഗിലെ ഏത് അടകോടന്റെ പോസ്റ്റുകളും ഞാന്‍ വായിക്കും.
അതൊക്കെയിരിക്കട്ടെ,ഈ പോസ്റ്റ് ബെര്‍ളിയെക്കുറിച്ചാണെന്ന് പറഞ്ഞത് ഞാനോ അതോ വിന്‍സോ? ആകെ കണ്‍ഫ്യൂഷനായല്ലോ. ഞാന്‍ പറഞ്ഞിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ്മ
Vince paranjappolalle pidikittiyathu...ak berliye thanneyaanu uddeshicchathu.Posttil paranjathu mathiyaavathe kamantil paavam acchayane adakodan ennum vilicchu.Ithu namukku berlicchayanodu paranju kodukkanam vince.Angane vidaruthu.
വിന്‍സ് വടി കൊണ്ട് കൊടുത്ത്. എ കെ അത് വാങ്ങി ചാമ്പിയത് അച്ചായന്റെ നടുവിനിട്ടും.എന്തിനാ വിന്‍സ് ഇങ്ങനെ പാവം അച്ചായന് വീണ്ടും കൊട്ട് വാങ്ങി കൊടുക്കുന്നത്?
ഇതൊക്കെ കണ്ടും കേട്ടും മരിയ്ക്കുന്നതിനെക്കാള്‍ നല്ലത് ജീവിയ്ക്കുന്നതു തന്നെയാ....
//അതൊക്കെയിരിക്കട്ടെ,ഈ പോസ്റ്റ് ബെര്‍ളിയെക്കുറിച്ചാണെന്ന് പറഞ്ഞത് ഞാനോ അതോ വിന്‍സോ? ആകെ കണ്‍ഫ്യൂഷനായല്ലോ. ഞാന്‍ പറഞ്ഞിട്ടില്ല എന്നാണ് എന്‍റെ ഓര്‍മ്മ//
ഇത് ഒരുമാതിരി രാഷ്തൃയക്കാര് പറയുന്നത് പോലെ തീരെ തരാം താഴ്നു പോയല്ലോ മാഷെ .........
ഉള്ള തോനിയാസം എല്ലാം പറയും അവസാനം ഞാന്‍ പറഞ്ഞില്ലാലോ എന്നാ ദൈലോങും കഷ്ടം ....
അറിയാത്തത് കൊണ്ട് ചോദികുകയാന്നു തനിക്ക് അയാളോട് ഇത്ര അസുയ ഏതാണ് ?
കലക്കി!
Post a Comment