Monday, July 20, 2009

കീഴടങ്ങി , കീഴടങ്ങി!!!

എന്തെല്ലാം ബഹളമായിരുന്നു. ധീര യോദ്ധാവ് , അഴിമതിക്കെതിരെ സന്ധിയില്ലാത്ത സമരം ചെയ്യുന്ന മൂപ്പിന്ന്, കേരളത്തിലെ പാവങ്ങളുടെ അവസാന തേങ്ങാക്കൊല സോറി പ്രതീക്ഷ;ഒടുവിലെന്തായി? വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്തു പൊക്കിക്കൊണ്ട് നടന്ന മാധ്യമങ്ങള്‍ നിന്ന നില്‍പ്പില്‍ കാല് മാറി. 'സഖാവ് സധൈര്യം പാര്‍ട്ടി വിട്ട് പുറത്ത്‌ വന്ന് ഞങ്ങളെപ്പോലെ തെണ്ടിത്തിരിഞ്ഞ്, പട്ടിക്കു പോലും വേണ്ടാതെ നടക്കണം' എന്ന് ചാനലുകളായ , ചാനലുകള്‍ മുഴുവന്‍ കയറി ഓരിയിട്ട വള്ളിക്കുന്ന്, വള്ളിയില്ലാത്ത കുന്ന് തുടങ്ങിയവന്മാര്‍ കടലില്‍ മുങ്ങിയോ, അതോ പരന്തുംകാലില്‍ പോയോ? നോ ഐഡിയ.

അപ്പോള്‍ സഖാവിന്റെ അവസ്ഥയോ?ജഗ്ഗുവിന്റെ താവളത്തിലേക്ക് ഇരച്ച് കയറുന്ന ജയന്റെ വീര്യം എന്നൊക്കെ റബ്ബറ് പത്രം വെറുതെ പറഞ്ഞതാ മക്കളെ. സഖാവ് ഇപ്പോള്‍ ടി ജി രവിയുടെ മുന്നില്‍ ഒറ്റത്തോര്‍ത്തും ചുറ്റി പെട്ടു പോയ ജയഭാരതിയുടെ അവസ്ഥയിലാണ്. നസീറായി രക്ഷിക്കാന്‍ ചാടി വീഴും എന്ന് കരുതിയവനൊക്കെ ബഹദൂര്‍ പോലും അല്ല എന്ന തിരിച്ചറിവിലും.

അന്നേ വിവരമുള്ളവര്‍ പറഞ്ഞതാ.മാധ്യമങ്ങളും , കുറച്ച് കാപെറുക്കികളും പറയുന്നത് കേട്ട് തുള്ളാന്‍ പോയാല്‍ ഒടുക്കം പണി ഒറ്റയ്ക്ക് നിന്ന് വാങ്ങുമെന്ന്. ആര് കേള്‍ക്കാന്‍? അല്ലെങ്കിലും നല്ലത് പറഞ്ഞാല്‍ കേള്‍ക്കുന്ന ശീലം പണ്ടേ ഇല്ലല്ലോ. ഒടുക്കം വയസ്സാം കാലത്ത് ചവിട്ടി പുറത്താക്കല്‍, പെരുമാറ്റ ചട്ടം അങ്ങനെ , അങ്ങനെ ...

തീപ്പൊരി പ്രസംഗവും , പല വ്യാഖ്യാനങ്ങള്‍ ഉയര്‍ത്തുന്ന 'ഇല്ലാ, അല്ല , പുല്ലാ' തുടങ്ങിയ ശബ്ദങ്ങള്‍ എല്ലാം വിഴുങ്ങി സാഷ്ടാംഗ പ്രണാമവും പിന്നെ രണ്ടു കയ്യും പൊക്കി നിന്ന് 'കീഴടങ്ങി, കീഴടങ്ങി ...രണ്ടു കൈയ്യും പൊക്കിയാല്‍ പിന്നെ വെടി വെയ്ക്കാന്‍ പാടില്ല. അമിതാബ് ബച്ചന്‍ അങ്ങനെയാ' എന്ന കരച്ചിലും.

പോരാട്ടം, സമരവീര്യം , പിന്മാറാത്ത ചങ്കൂറ്റം ഇതൊക്കെ പറഞ്ഞിട്ടുണ്ട്...ആണുങ്ങള്‍ക്ക്. സഖാവിനല്ല.സഖാവിനു പറഞ്ഞിട്ടുള്ളത് പറ്റാവുന്ന കാലം ആ കസേരയില്‍ കടിച്ചു തൂങ്ങി കിടക്കുക. ഈ ഒരു കാര്യം മാത്രം ആരും പറഞ്ഞു കൊടുത്തില്ലേലും വൃത്തിയായി ചെയ്തോളും. കാരണം ആശിച്ചു, മോഹിച്ചു, ഒരുപാട് തരികിട കളിച്ച് കിട്ടിയ കസേരയല്ലേ ? അഞ്ചു പൈസക്ക്‌ വിലയില്ലാത്ത ആത്മാഭിമാനത്തിന്റെ പേരില്‍ അത് അങ്ങനെ കളയാന്‍ ഒക്കുമോ?പക്ഷേ തനി കൊണത്തിന് അധിക കാലം അടങ്ങി ഇരിക്കാനും സാധിക്കില്ല. നിയമസഭാ തിരഞ്ഞെടുപ്പ് വരുമ്പോള്‍ വീണ്ടും കുര തുടങ്ങാന്‍ ഒരു വകുപ്പുണ്ട്‌. ഒരൊറ്റ കുഴപ്പമേയുള്ളു. മിക്കവാറും 'ഇനി കാടേ ഗതി' എന്ന മട്ടിലാകും അടുത്ത നടപടി. അപ്പോഴെന്തു ചെയ്യും? അരൂര്‍ മീന്‍ കറി കൂട്ടി ഊണ് ദിവസും കിട്ടില്ലലോ.

3 comments:

കിരണ്‍ തോമസ് തോമ്പില്‍ said...

അര്‍ജ്ജുന്‍ കൃഷ്ണക്ക്‌ മറുപടി ഇവിടെ വായിക്കുക

ഒരടി പിന്നോട്ട്‌ രണ്ടടി മുനോട്ട്‌

അപ്പൂട്ടൻ said...

കീഴ്ഘടകത്തിലേക്ക്‌ തരംപോലെ താഴ്ത്തിയതല്ലെ, പിന്നെ കീഴടങ്ങാതെന്തുചെയ്യും?
പാർട്ടിയിൽ നിന്നും പുറത്ത്‌ പോയാൽ പിന്നെ എന്തുഗുണം? ഒറ്റയ്ക്കു നിന്ന് പടപൊരുതിജയിക്കാൻ അച്യുതാനന്ദൻ ജയലളിത ഒന്നുമല്ലല്ലൊ. അത്‌ മറ്റാരേക്കാളും അദ്ദേഹത്തിനു നന്നായറിയാം (അദ്ദേഹത്തോളമില്ലെങ്കിലും പിണറായിയ്ക്കും ഇതറിയാം, അതല്ലെ സഖാവ്‌ തിരയും ബക്കറ്റുമായി ഇറങ്ങിയത്‌)
ഈ അഞ്ചുകൊല്ലം കഴിഞ്ഞാൽ അച്യുതാനന്ദന്റെ പ്രഭാവം കൊണ്ടുപോലും നിയമസഭാതെരഞ്ഞെടുപ്പിൽ എന്തെങ്കിലും മാജിക്‌ കാണിക്കാനാവുമെന്ന് ഇടതുപക്ഷം പോലും കരുതുന്നുണ്ടാവില്ല.
അപ്പോൾ അച്യുതാനന്ദനെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയമായി നേടാനാവുന്നതിന്റെ മാക്സിമം ആണ്‌ ഈ അഞ്ചുകൊല്ലം. അടുത്തൊരങ്കത്തിനു ബാല്യമെവിടെ?
പിന്നെന്തിനു പാർട്ടി വിട്ടുപോവുകയോ ഡിസ്‌മിസ്‌ ചെയ്യുന്നതരത്തിൽ ഒരു പണിയൊപ്പിക്കുകയോ ചെയ്യണം? വലിയൊരു പേരുണ്ടാക്കിയിട്ട്‌ വാർദ്ധക്യകാലത്ത്‌ ഒന്നും പുഴുങ്ങാനില്ലല്ലൊ.

വിന്‍സ് said...

VS...he will lick your ass if necessary to stay in his post

VS is the biggest political fraud Kerala ever seen.