Monday, February 9, 2009

പ്രണയലേഖനം : മംഗലാപുരം അംഗീകൃതം.

പ്രിയതമേ,
ഏറെ കഷട്ടപ്പെട്ടു ഈ പ്രണയലേഖനം തവ മൃദു ഹസ്തേ (ന്നു വെച്ചാ നിന്‍റെ മാനിക്യൂര്‍ ചെയ്ത കൈകളില്‍ ) എത്തിക്കാന്‍. ഒരു പാട് ഫുള്ളുകള്‍ തീര്‍ന്നതിന് ശേഷമാണ് വാനര സേനയിലെ ചേട്ടന്മാര്‍ , എനിക്ക് ഇത് എഴുതുവാനുള്ള അനുവാദം തന്നത്.

ഈ വാലന്റൈന്‍സ്‌ ദിനത്തില്‍ നിനക്ക് പതിനഞ്ച് ക്യാരറ്റിന്റെ ഒരു വജ്ര മോതിരം സമ്മാനിക്കണം എന്ന് ഞാന്‍ ,എന്റെയടുത്ത്‌ അടിച്ചു പാമ്പായി കിടക്കുന്ന വാനര സേനാ പ്രമുഖിന്റെ അമ്മയാണേ , വിചാരിച്ചിരുന്നതാണ്.
പക്ഷെ നിനക്കായി ഞാന്‍ കണ്ട് വെച്ച മോതിരത്തിലെ ഡയമണ്‍ണ്ട്, ജംബാവാന്റെ കഥയിലെ സ്വമന്തക മണിയുമായി വിദൂര സാമ്യം പോലും പുലര്‍ത്താത്തതിനാല്‍, അത് നമ്മുടെ ഭാരതീയ സംസ്കാരത്തിന് യോജിച്ചതല്ലാ എന്ന് സേനക്കാര്‍ പറയുന്നു. അതിനാല്‍ അവരുടെ ഉപദേശ പ്രകാരം ഞാന്‍ ,നമ്മുടെ സംസ്കാരത്തിനിണങ്ങുന്ന ,താമര വലയം കൊണ്ടുള്ള മോതിരമൊന്ന് ഇതിനൊപ്പം കൊടുത്തയക്കുന്നു .

ഈ പ്രണയ ലേഖനം നിന്‍റെ കൈയ്യില്‍ വാനര സേനയിലെ ഏതെങ്കിലും കുട്ടി കുരങ്ങന്‍ കൊണ്ടു തരുമ്പോള്‍ ( എനിക്ക് ഇതു നേരിട്ട് നിന്നെ ഏല്‍പ്പിക്കുവാന്‍ അനുവാദമില്ല - സംസ്കാരം , അത് മറന്നു പോകരുത്) നീ വിചാരിക്കും ഇത്തവണത്തെ വാലെന്റൈന്‍സ് ഡേ കുളമായല്ലോ എന്ന്.
ഹതാശയാവാതെ പ്രിയേ, സോറി പ്രിയ നീനേ. ഇന്ന് മുതല്‍ വാനര വാനര സേനയിലൊരംഗമായ എനിക്കും,എന്‍റെ കാമുകിയായ നിനക്കും വേണ്ടി വിപുലമായ പരിപാടികളാണ് ഫെബ്രുവരി പതിനാലിന് സേനക്കാര്‍ ഒരുക്കിയിരിക്കുന്നത് .

അന്നേ ദിവസം, രാവിലെ എട്ടരക്ക് നമ്മള്‍ പ്രത്യേകം, പ്രത്യേകം ക്ഷേത്ര ദര്‍ശനം നടത്തി ഈശരാനുഗ്രത്തോടെ, ടൌണ്‍ ഹാളില്‍ സ്വാമിനി സാംസ്കാരിക തിലകിനി നടത്തുന്ന ഭജനക്ക് പോകുന്നു. ഉച്ചക്ക്‌ ഒരു മണിവരെ ഭക്തി സാന്ദ്രമായ ഭജന . ഭജനയില്‍ നമ്മുടെ പ്രത്യേകം ആനന്ദത്തിനായി സ്വാമിനി ഗീതാ ഗോവിന്ദം പാരായണം ചെയ്യുന്നതാണ്. അതിലെ രാസലീലാ വര്‍ണ്ണന സ്വല്‍പ്പം പൊലിപ്പിക്കാമെന്ന് സ്വാമിനി എനിക്ക് വാക്ക് തന്നിട്ടുണ്ട് .

ഭജനക്ക് ശേഷം , കുപ്പു അയ്യര്‍ വെജിറ്റേറിയന്‍ ഹോട്ടലില്‍ ഉച്ച ഭക്ഷണം . ഭക്ഷണ ശേഷം നീ മഹിളാ വാനര സംഘത്തിലും, ഞാന്‍ വനരേട്ടന്‍മാര്‍ക്കൊപ്പം ഏതെങ്കിലും ബാറിലും വൈകുന്നേരം വരെ വിശ്രമിക്കും.

വൈകുന്നേരം നമുക്കായി പ്രത്യേകം പറഞ്ഞു വരുത്തിച്ച ഭക്ത കുചേലയുടെ പ്രദര്‍ശനം കാണാന്‍ നാം ഗ്രാന്റിലെത്തും. തിയറ്ററില്‍ ഒരു ഈച്ച പോലും ഉണ്ടാവില്ല . പുറത്തു ഈ കുരങ്ങന്മാര്‍ കാവല്‍ നില്‍ക്കുമെന്നതിനാല്‍ , നിന്‍റെ തന്ത കമ്മ്യൂണിസ്റ്റ് എം എല്‍ എ വക പാര്‍ട്ടിത്തല്ലിനെയും പേടിക്കണ്ടാ .

തിയറ്ററിനുള്ളില്‍ വെച്ചു ഞാന്‍ നിനക്ക് എന്‍റെ പ്രണയം സാധിക്കുന്നത് പോലെയൊക്കെ തന്നു കൊള്ളാം . നീ എടങ്ങേറുണ്ടാക്കാതെയിരുന്നാല്‍ മതി. പ്രിയന്റെ ഒരു ആഗ്രഹത്തിന് എതിര് നില്‍ക്കുന്നത് ഭാരതീയ പ്രിയതമയുടെ സംസ്കാരത്തിന് ചേര്ന്നതല്ലാ എന്ന് നീ എപ്പോഴും ഓര്‍മ്മിക്കണം.

എന്ന്

നവ വാനര സേനാംഗം

സാംസ്കാരിക പുയല്‍ (കൊടുങ്കാറ്റെഡി മണ്ടി)

നിന്റെ മാനസജാരന്‍ സോറി ചോരന്‍

എ കെ

13 comments:

Anonymous said...

Guro... Thengaa. (((TO)))

അയല്‍ക്കാരന്‍ said...

റോസാപ്പൂ നിരോധിതമാണെന്നേയുള്ളൂ. മറ്റ് പൂക്കള്‍ ഓക്കേ.

നിങ്ങളുടെ കാമുകിക്ക് വേറേ കാമുകന്മാരുണ്ടെങ്കില്‍ (ഗോമ്പറ്റീഷന്‍) നിങ്ങള്‍ സമ്മാനിക്കേണ്ട പൂ - കല്യാണസൌഗന്ധികം

നിങ്ങള്‍ക്ക് ഒത്തിരി കാമുകിമാരുണ്ടെങ്കില്‍ ഒതുക്കേണ്ടവള്‍ക്ക് കൊടുക്കേണ്ടത് - പാരിജാതം

Anonymous said...

ഇത് സൂപ്പര്‍ ഹിറ്റ്

Aadityan said...

Nice, the verity in subjects are really good.keep going

Aadityan said...

track

വീണ said...

അപ്പോള്‍ മംഗലാപുരംകാരുടെ പേരില്‍ കാശു ചിലവില്ലാത്ത വലെന്‍റൈന്സ് ഡേ ആണ് പരിപാടിയല്ലേ. പാവം കാമുകി

Anil said...

തകര്‍ത്തു മച്ചൂ ..................

Anil said...

ഇതൊന്നു നോക്കാമോ ?

http://kpscomments.blogspot.com/2009/02/blog-post_09.html

അല്ലെങ്കില്‍ ഇത്.

http://www.orkut.co.in/Main#Profile.aspx?uid=16059931884235860288

Vadakkoot said...

ലേഖനം എത്തിക്കാന്‍ കുട്ടിക്കുരങ്ങന്‍ തന്നെ വേണമെന്നില്ല; ഹംസയുടെ കയ്യില്‍ കൊടുത്തയക്കുന്നതില്‍ ഭാരത സംസ്കാരത്തിന് വിരുദ്ധമായി ഒന്നുമില്ല എന്നല്ലേ പണ്ടേതോ കവി പറഞ്ഞിരിക്കുന്നത്?

Anonymous said...

കൊട്ട് കൊടുക്കുന്നെങ്കില്‍ ഇങ്ങനെ കൊടുക്കണം.വാനര സേനയേയും, കമ്മ്യൂണിസ്റ്റ് എം എല്‍ എയും ഒടുവില്‍ കാമുകരെയും . നല്ലത് പോലെ ചിരിച്ചു

Anonymous said...

ഇത് അക്രമം തന്നെയണ്ണാ

Unknown said...

cool stuff

കനല്‍ said...

നന്നായി....
:)