Wednesday, February 11, 2009

തൂപ്പുകാര്‍ക്കാണ് മുന്‍ഗണന വേണ്ടത് : ടോമി വെടക്കന്‍

'ഇന്ത്യ നാശമാക്കിയ കോണ്ഗ്രസ്സിന്റെ' പാരമ്പര്യമനുസരിച്ച്, ഇറ്റാലിയന്‍ കുടുമ്പത്തില്‍ പിറന്നവരല്ലെങ്കില്‍ പിന്നെ പാര്‍ട്ടി ഓഫീസും,നേതാക്കളുടെ അടുക്കളപ്പുറവും അടിച്ച് വാരുന്നവര്‍ക്കും, ചായ മുതല്‍ ചാരായം വരെ നേതാക്കള്‍ക്ക് എത്തിച്ച് കൊടുക്കുന്നവര്‍ക്കും,നേതാക്കളുടെ അലക്കുകാര്‍ക്കുമാണ് വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ മുന്‍ഗണന ലഭിക്കേണ്ടത് എന്ന് ' ആള്‍ ഇന്ത്യ ചെരുപ്പ് ചുമക്കല്‍' സെക്രട്ടറി ടോമി വെടക്കന്‍ അഭിപ്രായപ്പെട്ടു. കണ്ട തൂപ്പുകാരനും , പാര്‍ട്ടി ഓഫീസില്‍ ചായ വാങ്ങാന്‍ നില്‍ക്കുന്ന കൂറകള്‍ക്കും പതിവു പോലെ സീറ്റ് വിഭജനത്തില്‍ മുന്‍തൂക്കം ലഭിക്കുമോ എന്ന് ആശങ്കയുണ്ടെന്ന ,പാര്‍ട്ടി ഓന്തുംചോല മണ്ഡലം പ്രസിഡന്റ്‌ സൈന്യാധിപന്‍ നാണുവിന്റെ വിമര്‍ശനത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

വെടക്കന്‍ ഞങ്ങളുടെ റെസിഡെന്റ് എഡിറ്റര്‍ എ കെയെ കാലുപിടിച്ച് വിളിച്ച് വരുത്തി,സ്കോച്ച് സത്കാരം നടത്തിയ ശേഷം , നല്‍കിയ പ്രത്യേക അഭിമുഖം.

(വെടക്കന്റെ നാക്കില്‍ ഗോലിയുരുട്ടിയുള്ള സംസാരം, വായനക്കാര്‍ക്ക്‌ വേണ്ടി കഷ്ട്ടപ്പെട്ട് ശുദ്ധ മലയാളത്തിലാക്കിയതാണ് . വെടക്കന്റെ വെടക്ക് ഭാഷ അതേപടി പ്രസിദ്ധീകരിച്ചിരുന്നുവെങ്കില്‍, നിങ്ങള്‍ വണ്ടി പിടിച്ചു വന്നാണേലും ഞങ്ങളെ എടുത്തിട്ട് പൊതുക്കിയേനെ )

എ കെ : "സൈന്യാധിപന്‍റെ വിമര്‍ശനത്തോടുള്ള താങ്കളുടെ പ്രതികരണം ?" 

വെടക്കന്‍ :" സൈന്യാധിപന്‍, ചെറ്റ !!!. അവന് ഈ പാര്‍ട്ടിയുടെ രീതികളെക്കുറിച്ച് എന്തെങ്കിലും അറിയാമോ? കാലാ കാലങ്ങളായി പാര്‍ട്ടി കൊണ്ട് നടക്കുന്ന പവിത്രമായ ഒരു കീഴ്വഴക്കത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ അവനാര്? " 

എ കെ : " താങ്കളുടെ വാക്കുകളില്‍ നിന്നും സൈന്യാധിപന്‍ ഉദ്ധേശിച്ച തൂപ്പുകാരുടെയും ,ചായ കൊണ്ട് കൊടുക്കുന്നവരുടെയും കൂട്ടത്തില്‍ താങ്കളും പെടും എന്ന് തോന്നുന്നുവല്ലോ?" 

വെടക്കന്‍ : "അനാവശ്യം പറയരുത്. ഞാന്‍ തൂപ്പുകാരനൊന്നുമല്ല . എനിക്ക് മാഡത്തിന്റെ വീട്ടില്‍ അന്തസ്സായ അലക്ക് പണിയുണ്ട് . അടിപാവട അലക്കാന്‍ എന്നെക്കഴിഞ്ഞേ ആളുള്ളൂ എന്നാണ് പാര്‍ട്ടിയില്‍ എന്നെക്കുറിച്ച് പൊതുവേയുള്ള അഭിപ്രായം " 

എ കെ :"ഇത്തവണ തിരഞ്ഞെടുപ്പിന് താങ്കള്‍ മത്സരിക്കുന്നുണ്ടോ?" 

വെടക്കന്‍ : "ആഞ്ഞ്‌ ശ്രമിക്കുന്നുണ്ട് . മാഡം കനിയും എന്ന് വിശ്വസിക്കുന്നു." 

എ കെ : "പൊതുജനവുമായി ഒരു ബന്ധവുമില്ലാത്ത ,ഇരുപത്തിനാല് മണിക്കൂറില്‍ ഇരുപത് മാഡത്തിന്റെ അലക്കും, ബാക്കി നാല് ടീ വി ക്യമാറകള്‍ക്ക് മുന്നില്‍ വിവരക്കേട് വിളമ്പലുമായി നടക്കുന്ന താങ്കള്‍ ,കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പിനെ നേരിട്ടാല്‍ ജയിക്കുമെന്ന വിശ്വാസമുണ്ടോ?"  

വെടക്കന്‍ : " പൊതുജനം , നാറികള്‍!!! അല്ലെങ്കിലും അവന്മാര്‍ എന്‍റെ സൌന്ദര്യം കണ്ടിട്ട് എനിക്ക് വോട്ട് തരില്ലെന്ന് എനിക്കറിയാം. പിന്നെ കേരളത്തില്‍ ആ മാമനും ,പിണവും തമ്മിലടിച്ച്
വിപ്ലവം ആകെ നാറി നില്‍ക്കുന്ന സമയമായതു കൊണ്ട് , കഴുതകളായ ജനങ്ങള്‍ മറ്റു നിവൃത്തിയില്ലാതെ ഞങ്ങളുടെ പാര്‍ട്ടിയെ ജയിപ്പിക്കും എന്നാ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ പല കാപെറുക്കികളും ജയിക്കുന്ന കൂട്ടത്തില്‍ ഞാനും ജയിച്ചേക്കും എന്നൊരു നേരിയ പ്രതീക്ഷ. ഏതിനും ,ഇത് അവസാന ചാന്‍സാ. അത് കൊണ്ട് സീറ്റ് കിട്ടും വരെ വിടില്ല ഞാന്‍. അതിനിടക്കാണ് ഓരോ തെണ്ടികളുടെ ആശങ്കകള്‍ . എന്ത് ചെയ്യുമെന്ന് നിങ്ങള്‍ തന്നെ പറയു. എന്നെ പോലുള്ളവര്‍ക്കും ജീവിക്കണ്ടേ? " 

എ കെ : " സൈന്യാധിപന്‍റെ ആശങ്കകള്‍ ഒരു പരിധി വരെ സത്യമല്ലേ ? താങ്കളെപ്പോലുള്ളവര്‍ക്ക് സീറ്റ് ലഭിച്ചാല്‍ ,പ്രവര്‍ത്തന പാരമ്പര്യമുള്ള ചില നേതാക്കള്‍ക്കെങ്കിലും അവസരം നഷ്ട്ടപ്പെടുവാന്‍ അത് കാരണമാവില്ലേ?" 

വെടക്കന്‍ : "ആദ്യം എന്‍റെ കാര്യം. പിന്നെ മതി ബാക്കി ചെറ്റകള്‍ .മാത്രമല്ല പ്രവര്‍ത്തന പാരമ്പര്യം എന്ന് നെഞ്ചും വിരിച്ച് നിന്ന് പറയാന്‍ തൊണ്ണൂറ് വയസായ ആ ഭീഷ്മര്‍ അല്ലാതെ ആരുണ്ട്‌ കേരളത്തില്‍ ഇന്ന്? തിരഞ്ഞെടുപ്പ് അടുക്കാറാകുമ്പോള്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ പോയി എന്തെകിലും കുഴിത്തുരുമ്പ് പരിപാടി കാണിച്ചു , പോലീസുകാരുടെ കൈയ്യില്‍ നിന്നും കൃത്യമായി ഒരടി മാത്രം വാങ്ങി പത്രത്തില്‍ പടം വരുത്തിക്കുന്ന ആ സാദിക്കിനെ പോലുള്ള യുവ ജന ഫ്രോഡുകളോ?"

എ കെ : " ശരി...തന്ന സ്കോച്ചിനുള്ള ചോദ്യങ്ങള്‍ കഴിഞ്ഞു . എങ്കിലും , അഭിമുഖം അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒരു ചോദ്യം കൂടി. താങ്കള്‍ ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയിലെ ഉന്നതമായ ഒരു പദവി രാജി വെച്ചാണ് പാര്‍ട്ടിയുടെ മുഴുവന്‍ സമയ പ്രവര്‍ത്തകനായത്. എന്തായിരുന്നു അതിനുള്ള പ്രചോദനം? ഇന്ത്യയിലെ ജനങ്ങളെ സേവിച്ച് ഒരു വഴിക്കാക്കാന്‍ അത്രക്ക് ആക്രാന്തമായിരുന്നോ? "

വെടക്കന്‍ : "എന്‍റെ പ്രവര്‍ത്തന മേന്മ കാരണം , ഒരാഴ്ച്ച കൂടി ഞാന്‍ ആ പദവിയില്‍ തുടര്‍ന്നിരുന്നെങ്കില്‍, ആ കമ്പനി തന്നെ എന്നെ ചവിട്ടി പുറത്താക്കുമായിരുന്നു . അതിലും ഭേദം മാഡത്തിന്റെ വീട്ടിലെ മുഴുവന്‍ സമയ അലക്കുകാരന്റെ ജോലിയാണെന്ന് എനിക്ക് തോന്നി. മാത്രമല്ല ഇതിലാണ് മെച്ചവും കൂടുതല്‍"  

എ കെ :" അപ്പോള്‍ കേരളത്തിലെ ജനത്തിന്റെ കാര്യം ഇത്തവണയും ഏതാണ്ട് തീരുമാനമായി? "

വെടക്കന്‍ : "മാഡം കനിഞ്ഞാല്‍ , തീര്‍ച്ചയായും "

11 comments:

പകല്‍കിനാവന്‍ | daYdreaMer said...

ഒരു വടക്കു നോക്കി യന്ത്രം അല്ലാതെന്താ...?

Aadityan said...

അപ്പോള്‍ കോണ്ഗ്രസ് കാരുടെ തല്ലും ഒത്തു. എന്നി?

Aadityan said...

track

Anonymous said...

കലക്കി... സൈന്യാധിപന്‍ ആ ചാന്തുപൊട്ടിനെ എടുത്തിട്ട് അലക്കികളഞ്ഞു, ഇന്ത്യാവിഷനില്‍..

Anonymous said...

"പിന്നെ കേരളത്തില്‍ ആ മാമനും ,പിണവും തമ്മിലടിച്ച്
വിപ്ലവം ആകെ നാറി നില്‍ക്കുന്ന സമയമായതു കൊണ്ട് , കഴുതകളായ ജനങ്ങള്‍ മറ്റു നിവൃത്തിയില്ലാതെ ഞങ്ങളുടെ പാര്‍ട്ടിയെ ജയിപ്പിക്കും എന്നാ രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. അങ്ങനെ പല കാപെറുക്കികളും ജയിക്കുന്ന കൂട്ടത്തില്‍ ഞാനും ജയിച്ചേക്കും എന്നൊരു നേരിയ പ്രതീക്ഷ."
അതാണ്‌ പോയന്റ് :))

Vadakkoot said...

പ്രവര്‍ത്തന പാരമ്പര്യം എന്ന് നെഞ്ചും വിരിച്ച് നിന്ന് പറയാന്‍ തൊണ്ണൂറ് വയസായ ആ ഭീഷ്മര്‍ അല്ലാതെ ആരുണ്ട്‌ കേരളത്തില്‍ ഇന്ന്?

അങ്ങനെ പറയരുത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ചെന്നിത്തലയും ‘ഊ’മ്മന്‍ ചാണ്ടിയും മറ്റും കാസര്‍കോട് മുതല്‍ പാറശ്ശാല വരെ കഷ്ടപ്പെട്ട് തെണ്ടാനിറങ്ങുന്നതൊന്നും പ്രവര്‍ത്തനമല്ലേ?

തോന്ന്യാസി said...

ഹും... വെടക്കന്‍ ഇതല്ല ഇതിന്റെ അപ്പുറവും പറയും...

കുറച്ചൊന്ന് കാലം നമ്പര്‍10 ജന്‍പഥില്‍ തറതുടച്ചും,തൂത്തുവാരിയും,തുണിയലക്കിയും നടന്നതെന്തിനാ?

Thaikaden said...

Maadathinte paavadacharadu vidalle, avasaanam thoongichaakanenkilum upakarikkum.

Anonymous said...

പാലാക്കാരന്റെ അടുത്ത വെടിക്കെട്ട് !

ഇവിടെയന്താ കമന്റ് ഒപ്ഷൻ ഒഴിവാക്കാത്തേ.

Anonymous said...

Fantastic.....

Keep it up..

Santosh

Jijo said...

Entammo, ithu kalakki. Thanks.