കഴിയുന്നതും കമന്റുകള്‍ ഒന്നും ഞാന്‍ ഡിലീറ്റ് ചെയ്യാറുമില്ല. വളരെ മലീമസമായ ഒരു ഭാഷയോ, അല്ലെങ്കില്‍ എന്നെയല്ലാതെ മറ്റാരെയെങ്കിലും ഈ ബ്ലോഗിലൂടെ തെറി വിളിക്കുകയോ (വിമര്‍ശിക്കുകയല്ല, നല്ല പുളിച്ച തെറി ) ചെയ്തിട്ടുള്ള കമന്റുകള്‍ മാത്രമെ ഞാന്‍ ഇതുവരെ നീക്കം ചെയ്തിട്ടുള്ളൂ.
എന്റെ കഴിഞ്ഞ പോസ്റ്റില്‍, വിഷയത്തില്‍ നിന്നും ക്വാട്ട് ചെയ്തു വി എം എന്ന ബ്ലോഗര്‍ അഭിപ്രായം എഴുതിയപ്പോള്‍, അങ്ങേരെ തെറി വിളിക്കാന്‍ കുറെ പോസ്റ്റ് നേരെ ചൊവ്വേ വായിക്കാത്ത അനോണികള്‍ ഉണ്ടായി.
മറ്റാര്‍ക്കോ വേണ്ടി ,ഒരു കാര്യവുമില്ലാതെ ,ബ്ലോഗുകള്‍ തെറിപ്പാട്ടിന്റെ വേദിയാക്കുന്ന,അച്ഛനാരാണെന്ന് ചോദിച്ചാല്‍ ,പാറശാല മുതല്‍ കാസര്‍കോട് വരെയുള്ള ആരുമാകാം എന്ന് മറുപടി പറയേണ്ടി വരുന്ന,ഇത്തരം അനോണികളാണ്,മര്യാദക്ക് സ്വന്തം അഭിപ്രായം ഭയമില്ലാതെ പ്രകടിപ്പിക്കാന്‍ അനോണി സൌകര്യം ഉപയോഗിക്കുന്നവര്‍ക്കു കൂടി ചീത്തപ്പേരുണ്ടാക്കുന്നത്.
പോസ്റ്റിലുള്ള വിഷയത്തില്‍ കവിഞ്ഞ് ഒരു വിമര്‍ശനവും എന്റെ ഭാഗത്ത് നിന്നും ആര്‍ക്കും നേരെ ഉണ്ടായിട്ടില്ല,ഇനി ഉണ്ടാവുകയുമില്ല. പക്ഷേ ആരോടെങ്കിലുമുള്ള വ്യക്തി വൈരാഗ്യങ്ങള്‍ തീര്‍ക്കാനും, ഏതെങ്കിലും പ്രത്യേക അജണ്ട നടപ്പാക്കാനുമായി ഈ ബ്ലോഗ് ഉപയോഗിക്കാം എന്ന് ധരിക്കുന്നവര്‍ക്കുള്ള മറുപടിയാണ് മുകളില്‍ പറഞ്ഞത്.
ഇനി പ്രധാന വിഷയത്തിലേക്ക്. കുറച്ച് ദിവസങ്ങളായി ,കുറെ അവന്മാര് അര്ജ്ജുന് കൃഷ്ണ എന്ന ഞാനും , ബെര്‍ളി തോമസും ഒരാളാണെന്ന് സ്ഥാപിച്ചെടുക്കാന്‍, മനപൂര്‍വ്വം എന്ന വണ്ണം,അനോണി കമന്റുകളിലൂടെ ശ്രമം തുടങ്ങിയിട്ട്.
ഈ ചോദ്യത്തിന് ഉത്തരം ഞാന്‍ പല വട്ടം പറഞ്ഞു കഴിഞ്ഞതാണ് . ഒരിക്കല്‍ക്കൂടി ,വ്യക്തമായി പറയുന്നു, ഞാന്‍ ബെര്ളിയല്ല . ബെര്‍ളി തോമസ് എന്ന വ്യക്തിയെ ബ്ലോഗിലൂടെയല്ലാതെ ,ഇന്നോളം ഞാന്‍ നേരിട്ട് കണ്ടിട്ടില്ല.
ഞാന്‍ അര്ജ്ജുന് കൃഷ്ണ .വി. തിരുവനന്തപുരത്ത് സ്ഥിരതാമസം. അച്ഛന്റെ പേര്, വേണു വടക്കേടം.അമ്മയുടെ പേര് ശ്യാമള .
ഇതില്‍ കൂടുതല്‍ വിവരങ്ങള്‍ ആരെയെങ്കിലും അറിയിക്കേണ്ട ഒരു ബാധ്യതയും എനിക്കില്ല.
ഒന്നു കൂടി: ഞാന്‍ ശുദ്ധ നുണയനോ,തോന്ന്യവാസിയോ , സ്ഥിരം വഷളനോ അല്ല. മറിച്ച് , അതി ബുദ്ധിമാനും, സുന്ദരനും, സുമുഖനും ആണ്.
ഇനിയും ഞാന്‍ ബെര്‍ളി തന്നെയല്ലേ എന്ന സംശയം ബാക്കി നില്ക്കുന്നവര്, നിങ്ങള്‍ക്ക് വേണമെങ്കില്‍ കൂടുതല്‍ ചോദ്യങ്ങള്‍ ബെര്‍ളി തോമസിനോട് ചോദിച്ചു കൊള്ളൂ. അങ്ങേര് മറുപടി തന്നാല്‍ അതും വാങ്ങി സന്തോഷമായിട്ടിരിക്കുക . ഇല്ലെങ്കില്‍ ... അത് എന്നെ ബാധിക്കുന്ന കാര്യമേയല്ല.
ഇതിന് മുന്‍പ്,വ്യക്തമായ ഐ ഡി ഉള്ള ചിലരും ഇതേ സംശയം പ്രകടിപ്പിച്ചിരുന്നു.അവര്‍ക്കെല്ലാം അന്ന് കൃത്യമായ മറുപടി ഞാന്‍ കൊടുത്തതാണ്. അതിനപ്പുറം , സ്വന്തം അച്ഛന്റെ പേര് യാതൊരു കാരണവശാലും മാറ്റാന്‍ ഉദ്ദേശം ഇല്ലാത്തതിനാലും,എന്റെ എക്സ്സിസ്റ്റെന്സ്സ് ഒരുത്തന്റെയും മുന്നില്‍ തെളിയിക്കേണ്ട ഗതികേട് എനിക്കില്ലാത്തതിനാലും, ഇനി മുതല്‍ ഞാന്‍ ബെര്‍ളി അല്ലേ എന്നുള്ള ചോദ്യങ്ങള്‍ ഇവിടെ എടുക്കുന്നതല്ല. അങ്ങിനെയുള്ള കമന്റുകള്‍ ,കാണും പടി നീക്കം ചെയ്യുന്നതാണ്. ഇതുവരെ അങ്ങിനെയുള്ള ചോദ്യങ്ങള്‍,ചോദിച്ചത് അനോണിയോ സനോനിയോ ആവട്ടെ, ഒന്നും തന്നെ ഞാന്‍ പഴയ പോസ്റ്റുകളില്‍ നിന്നും നീക്കം ചെയ്തിട്ടില്ല.പക്ഷേ തുടര്‍ന്നങ്ങോട്ട്,പുതിയ പോസ്റ്റുകളില്‍,അതുണ്ടാകും.
ഇനി ഞാന്‍ ബെര്‍ളി തോമസ് എന്ന ബ്ലോഗര്‍ സ്വന്തം മുഖം രക്ഷിക്കാന്‍ പേര് മാറ്റി എഴുതുന്നതാണ് ഈ ബ്ലോഗില്‍ എന്ന് ആര്‍ക്കെങ്കിലും അത്ര ഉറപ്പുണ്ടെങ്കില്‍,അത് സംശയലേശമന്യേ തെളിയിക്കു.
എ കെ എന്നൊരു കഥാപാത്രത്തിനെ ഞാന്‍ ഈ ബ്ലോഗില്‍ ഉപയോഗിക്കാറുണ്ട് എന്നത് തെളിവാക്കരുത്,പ്ലീസ്. അത് തെളിവായി സ്വീകരിച്ചാല്‍ ഞാന്‍ ബെര്ളിയെക്കള് വി കെ എന്‍, ഇയാന്‍ ഫ്ലെമിംഗ് എന്നിവരില്‍ ആരെങ്കിലും ആകാനാണ് സാധ്യത.കാരാണം ഞാനോ, ബെര്‍ളി തോമസോ ജനിക്കും മുന്‍പ് തന്നെ സ്വന്തം അനുഭവങ്ങള്‍ /ചിന്തകള്‍ ,പയ്യന്, ജെയിംസ് ബോണ്ട് എന്നെ കഥാപാത്രങ്ങളിലൂടെ മേല്‍പ്പറഞ്ഞ ക്രമത്തില്‍ അവതരിപ്പിച്ചു വിജയിപ്പിച്ചത് അവരാണ്.
അത് കൊണ്ട് ,ഞാന്‍ ബെര്‍ളി തന്നെയാണെന്ന് വാശി പിടിക്കുന്ന അനോണികളെ/സംശയ രോഗികളെ,ധൈര്യമുണ്ടെങ്കില്‍ നിങ്ങള്‍ അത് തെളിയിക്കുക. അല്ല ,സംശയ ലേശമന്യേ നിങ്ങള്‍ക്ക് അതിന് കഴിയില്ല എന്നുണ്ടെങ്കില്‍ ,തുടര്‍ന്നുള്ള ചോദ്യങ്ങള്‍/അഭിപ്രായങ്ങള്‍ ബെര്‍ളി തോമസിനോട് നേരിട്ട് ചോദിക്കുകയോ, ചോദിക്കതിരിക്കുകയോ ചെയ്യുക.അതെന്തായാലും, ഇവിടെ അത്തരം ചോദ്യങ്ങള്‍ ഇന്നു മുതല്‍ പ്രോത്സാഹിപ്പിക്കുന്നതല്ല.
സാമന്യ ബുദ്ധിയില്ലാത്ത (ആദ്യമാദ്യം ഈ സംശയം പ്രകടിപ്പിച്ച സനോണികളെ ഈ കൂട്ടത്തില്പ്പെടുത്തിയിട്ടില്ലാ)ഇത്തരം വായനക്കാര്‍ ഉള്ളത് കൊണ്ട് തന്നെയാണ് കരിവാരം, സൈബര്‍ കേസ് , കമറ്റ് ഓപ്ഷന് അടക്കല്‍ , വീണ്ടും തുറക്കല്‍.വായനക്കാരേ ഭീഷിണിപ്പെടുത്തല്‍ ,പിന്നെ മാപ്പ് ചോദിക്കല്‍ തുടങ്ങിയ നാടകങ്ങള്‍ മലയാളം ബ്ലോഗില്‍ നടക്കുന്നത്. ഇതിന്റെയൊക്കെ പിന്നാലെ നടന്ന്, ഇതൊക്കെ ചെയ്യുന്നവന്മാരുടെ/അവളന്മാരുടെ ബ്ലോഗുകളില്‍ ഹിറ്റും, കമന്റും നേര്‍ച്ചയായി ഇടാന്‍ വേണ്ടിയാണ് മലയാളം ബ്ലോഗുകളില്‍ അനോണിത്തം ഇന്ന് കുറെ ഇളിച്ച വായന്മാര്‍ ഏറ്റവുംകൂടുതല്‍ ഉപയോഗപ്പെടുത്തുന്നത് എന്നറിയാം. പിന്നെ ഇഷ്ടമില്ലാത്തവരെ തെറി പറയാനും.
എന്റെ ബ്ലോഗിന്റെ ഉദ്ദേശം ഇതൊന്നുമല്ല. ഇതെല്ലാം കൂടി പുസ്തകമാക്കണോ,ബ്ലോഗിലൂടെ സിനിമാ താരങ്ങളെ പരിചയപ്പെട്ട് തിരക്കഥ എഴുതാന്‍ അവസരമുണ്ടാക്കാനോ,ഏതെങ്കിലും ഒരു പ്രത്യേക ചിന്താ സരണിയില്‍ വായനക്കാരേ ഉത്പ്പെടുത്താനോ അല്ല , മറിച്ച് എന്റെ ചിന്തകള്‍, അവ സിനിമ,മാധ്യമങ്ങള്‍, രാഷ്ട്രീയം, ബ്ലോഗുകള്‍ അങ്ങിനെ എനിക്ക് ചുറ്റും നടക്കുന്ന എന്തിനെക്കുറിച്ചുള്ളതായാലും, കുറിച്ചിടാനുള്ള ഒരിടമാണ് എനിക്ക് സവ്യസാചി എന്ന ഈ ബ്ലോഗ്. ആരെങ്കിലുമൊക്കെ അവ വായിച്ചാല്‍ , വായിച്ച ശേഷം എന്റെ എഴുത്ത് നല്ലതെന്ന് പറയുകയോ, ചീത്തയെന്ന് വിമര്‍ശിക്കുകയോ ചെയ്താല്‍,സന്തോഷം.
ഇത്രയും കൂടി പറഞ്ഞത് എന്തിനാണെന്ന് വെച്ചാല്‍,ഞാന്‍ ബെര്‍ളിയല്ലേ,യേശു കൃസ്തു അല്ലേ , ശങ്കരാചാര്യരല്ലേ തുടങ്ങിയ ചോദ്യങ്ങള്‍ അടങ്ങിയ കമന്റുകള്‍ മേലില്‍ ഡിലീറ്റ് ചെയ്യും എന്നല്ലാതെ,അനോണി ഓപ്ഷന് പൂട്ടാണോ,കമന്റ് മൊത്തമായി അടക്കാനോ, കമന്റ് മോഡറേഷന് വെയ്ക്കാനോ എനിക്ക് ഉദ്ദേശമില്ല എന്ന് പറയാനാണ്.
കാരണം ജീവിതത്തില്‍ ഇന്നോളം, ആരെയും പേടിച്ച് ജീവിക്കാന്‍ ഞാന്‍ ശീലിച്ചിട്ടില്ല. ഒരു ബ്ലോഗ് തുടങ്ങിയതിന്റെ പേരില്‍ അനോണികളെ പേടിച്ച് തുടങ്ങാനും ഉദ്ദേശമില്ല. ഇതിന് മുന്‍പ് പലരെയും അനോണികളായി തെറി വിളിച്ചും,ഒരേയൊരു പോസ്റ്റിനായി ബ്ലോഗ് തുടങ്ങി തേജോവധം ചെയ്തതുമായ കഥകള്‍ എല്ലാം ഓര്‍ത്ത് കൊണ്ട് തന്നെ പറയുന്നു,അനോണികളെ ഇത് കളം വേറെ, കളി വേറെ.
ഒരുത്തന്റെയും ഐ പി ട്രാക്ക് ചെയ്യാനോ,സൈബര്‍ കേസ് കൊടുക്കാനോ ഒന്നും ഞാന്‍ മിനക്കെടില്ല. ഇവിടെ പറയുന്നതിനും, ചെയ്യുന്നതിനും മറുപടി ഇവിടെത്തന്നെ തരുന്നതാണ്.ചെയ്യവുന്നതിന്റെ അങ്ങേയറ്റം നിങ്ങള്‍ ചെയ്യുക (അഭിപ്രായ സ്വാതന്ത്ര്യം ഞാന്‍ ചങ്ങലക്കിട്ടു എന്ന് പറയരുതല്ലോ),നമുക്ക് നോക്കാം.
21 comments:
സൂപ്പർ മാഷേ.. അനോണികൾക്കുളള മറുപടി
സാറ് ബെർലിയുമല്ല, ബെർലി സാറുമല്ല.
ഇത് മറ്റു അനോണികൽ കൂറ്റി വിശ്വസിക്കട്ടെ.
ബൈ ദ ബൈ നിങ്ങൾക്ക് ബെർലി തോമസിനെ പരിചയം ഉണ്ടെന്നതിൽ സന്തോഷം.
എനിക്കും പുള്ളിയെ അറിയാം
ലേഖനം നന്നായി :)
ഒരുപാടെഴുതിയത് കണ്ടു ചോദിക്കുവാണേ...
ഒരു പാട് നൊന്തു അല്ലേ....(വേദനിച്ചു)
സാരമില്ല ...നമുക്ക് ..അനോണികളെപ്പിടിച്ചു സനോണിയാക്കുന്ന വിദ്യ വല്ലതും നമ്മുടേ മെഡീസിന് ബൂലോകം തിരുമേനിയോടൂ ചോദിക്കാം
ബഹു സൂപ്പർ പോസ്റ്റ്
എന്നെകുറിച്ച് എഴതിയതിന് നന്ദി,
ഞാൻ എകെയല്ല എന്നെനിക്കറിയാം, നിങ്ങൾ ബെർലിയുമല്ലെന്ന് നിങ്ങൾക്കുമറിയാം.
ഞാനും നിങ്ങളും യഥാക്രമം ബെർലിയും എകെയുമാണ് . അല്ലേ :)
Clean statement.Well said .
അപ്പോ ഞാനാരാ ..
എന്റെ എക്സിസ്റ്റൻസിന് ഒരു വിലയുമില്ലേ.:)
ഞാൻ ബെർലിയല്ല.
എകെക്ക് നന്ദി :)
നാടകക്കാരന്:എന്നെ വേദനിപ്പിക്കാനുള്ള മരുന്നൊന്നും ഈ കുറകളുടെ കൈയ്യില്‍ ഇല്ല.പിന്നെ ചെറിയ ഒരു ഇറിറ്റേഷന്‍, ഇവന്മാരുടെ ചവറു ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സമയം കളയേണ്ടി വരുന്നതിന്റെ. ആ സമയം ഉപയോഗിച്ചതാണ് ഈ പോസ്റ്റ്.കൂട്ടത്തില്‍ ഒരു ജന സേവനവും ...
കണ്ടില്ലേ ഞാന്‍ കാരണം സ്വന്തം പിതൃത്ത്വം തിരിച്ചറിഞ്ഞ അനോണികള്‍ ആഘോഷിക്കുന്നത്. നമ്മളെക്കൊണ്ട് ഇത്രയൊക്കെ പറ്റു.
ശരിയാണ് എ കെ , ഇതു പോലുള്ള അലവലാതികള്‍ തന്നെയാണ് പല ബ്ലോഗുകളിലും മര്യാദക്ക് നടക്കേണ്ടിയിരുന്ന ചര്‍ച്ചകള്‍ പലതും തെറി പറഞ്ഞും,വിഷയം മാറ്റിയും നാശമാക്കിയത്. എ കെയുടെ ധീരമായ നിലപാട് അഭിനന്ദനം അര്‍ഹിക്കുന്നു.
വളരെ ശരി,സ്വന്തം ഐ ഡി എങ്ങിനെ ധൈര്യപൂര്‍വ്വം ആരെങ്കിലും ഇക്കൂട്ടര്‍ക്ക് മുന്നില്‍ കൊടുക്കും ? അവിടെയും കയറി ഇവര്‍ കോപ്രായങ്ങള്‍ കാട്ടിയാലോ?
എ കെക്ക് അനോണി രൂപത്തിലെ അഭിനന്ദനം അറിയിക്കാന്‍ സാധിക്കു എന്നതില്‍ വിഷമമുണ്ട്. എങ്കിലും പോസ്റ്റുകള്‍ ഓരോന്നും ,ഒന്നിനൊന്ന് നല്ലതാ ട്ടോ...
I totally agree with Shafeer.Kudos on this brave move A K.Keep going. Day after day,you are earning more and more of my respect,buddy.
Cheers
ഇനി ആ കൂതറ ബെര്‍ളി തന്നെയാണോ അനോണികളായി വന്നു എ കെയും ബെര്‍ളിയും ഒരാളാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്? അവന് ഫ്രോഡ് ആണെന്ന് പറഞ്ഞ ബ്ലോഗ് അവന്റെ തന്നെയാണെന്ന് വരുത്തി തീര്‍ത്താല്‍ പ്രശനമില്ലല്ലോ?
Ee blogulakam aake bahala lokam aayennu paranjaal mathiyallo! Sathyasandhamaaya ezhuthinu nandi.
Being an NRI ,I always make it a point to follow Malayalam Blogs keenly.And as a reader,let me tell you that a writer with your perception and language is a rare sight in this 'bhoolokam'.But that itself is a great responsibility . So ignore this anonys and keep writing.
All the best
വളരെ നന്നായി . ഇങ്ങനെ ഒരു പോസ്റ്റ് വളരെ ആവശ്യമായിരുന്നു.തലകെട്ട് "ബെര്‍ളിയും ഞാനും പിന്നെ അന്നോനികളും" എന്ന് ആകാമായിരുന്നു.എന്നി എങ്ങനത്തെ അലമ്പ് പ്രതികരണങ്ങള്‍ കാണണ്ടല്ലോ .സന്തോഷം .
അപ്പൊ എന്നി പോരട്ടെ കിടിലം പോസ്റ്റുകള്‍
എന്താ ഈ മലയാളീസ് ഇങ്ങനെയായിപ്പോയെ?!! :-)
വെറുതെ ഇല്ലാത്ത കാര്യങ്ങളുടെ പിറകെ ആണത്തമോ പെണ്ണത്തമോ ഇല്ലാത്ത അജ്ഞാതരായി നടക്കുന്നു. സക്രിയമായി ഉപയോഗിക്കാനുള്ള ഊര്‍ജ്ജം വെറുതെ തുലച്ചുകളയുന്നു. സ്വന്തം നിലനില്പ്പില് വിശ്വാസമില്ലെങ്കില്‍ പിന്നെയെന്തിന് അഭിപ്രായം എഴുതാന്‍ നടക്കുന്നു? കഷ്ടം കഷ്ടം. എന്റെ ബൂലോകമാതാവേ, ഈ അജ്ഞാതര്‍ ചെയ്യുന്നതെന്താണെന്ന് അവര്‍ അറിയുന്നില്ല, അവരെല്ലാവരോടും ഒന്നിച്ചു പൊറുക്കേണമേ, ആ മീന്‍.
off topic: Arjun, The time settings in this blog doesn't seem to be Vellayambalam time, you may want to change to IST.
അടിയും വഴക്കുമൊക്കെ ആയെങ്കിലും, ഇതു വേണ്ടത് തന്നെയായിരുന്നു. ഇനി നല്ല കുറിക്ക് കൊള്ളുന്ന പോസ്റ്റുകള്‍ വരട്ടെ :)
വളരെ നന്നായിരിക്കുന്നു .............
valare nannayittund... sagar illiyas jackiyude oru reviewyloode aanu njan thangalude blog kanunnad... peru arjum aannennu vishwasikunnu... iniyum ezhuthanam.. thanks a lot.... oru padu ishtapettu thangalude postukal....
Post a Comment