ഏറെ നാളുകളുടെ ഇടവേളയ്ക്കു ശേഷം ,മലയാളത്തില്‍ വീണ്ടും അഭിനയിക്കനെത്തുന്ന,തെന്നിന്ത്യയിലെ ഏറ്റവും വില പിടിപ്പുള്ള നായികയായ (അഭിനയത്തിന്റെ പ്രതിഫലമാണ് ഉദ്ദേശിച്ചത്. ബാക്കിയുള്ള റേറ്റുകള്‍ വായനക്കാര്‍ക്ക് ആവശ്യമുണ്ടെങ്കില്‍ നേരിട്ട് വിളിച്ച് ചോദിക്കുക) ടെന്ക്ലാര ,കൊച്ചി ലേ മെരിഡിയന്‍ ഹോട്ടലില്‍ വെച്ച്, തമോഗര്‍ത്തത്തിന് അനുവദിച്ച പ്രത്യേക അഭിമുഖം. (അഭിമുഖം ചെയ്യുന്നത് , ആ തെണ്ടി എ കെ തന്നെ . അല്ലെങ്കിലും ഇത് പോലെ കൊള്ളാവുന്ന കേസുകള്‍ ആ അലവലാതി നേരിട്ടല്ലാതെ, മറ്റാരെയും അറ്റന്‍ഡ് ചെയ്യാന്‍ സമ്മതിക്കില്ല).
എ കെ :" നമസ്കാരം ക്ലാരാ, തിരികെ മലയാളം സിനിമയിലേക്ക് സ്വാഗതം. "
ടെന്‍ : " ധന്യവാദലു എ കെഗാരു "
എ കെ : "എന്തോന്ന് ? കങ്കാരുവോ? "
ടെന്‍ : "ഓ ...സോറി...ഒരു നിമിഷം ഞാന്‍ തെലുങ്കാനയിലാണെന്ന് വിചാരിച്ചു പോയി.താങ്കസ് എന്നാണ് പറഞ്ഞത്"
എ കെ :"ഒരു നിമിഷത്തേക്ക് ഞാന്‍ വിചാരിച്ചു പഴയ തിരുവല്ലക്കാരിയുടെ വക ഞാന്‍ കേട്ടിട്ടില്ലാത്ത തെറി വല്ലതുമായിരിക്കുമെന്ന്"
ടെന്‍ : "ഉം..ഉം.. അഭിമുഖം തുടങ്ങ്,അഭിമുഖം തുടങ്ങ്."
എ കെ :" മലയാളത്തില്‍ സുപ്പര്‍ താരങ്ങളോടൊപ്പം അഭിനയിച്ചുക്കൊണ്ടിരുന്ന കാലഘട്ടത്തിലാണ് ക്ലാര ആദ്യം തമിഴിലേക്കും പിന്നീട് തെലുങ്കിലേക്ക് ചേക്കേറിയത്. അങ്ങനെ ഒരു തീരുമാനം എടുക്കാനിടയായ സാഹചര്യങ്ങള്‍ എന്തായിരുന്നു എന്നറിയാന്‍ വായനക്കാര്‍ക്ക് താത്പര്യമുണ്ടാകും."
ടെന്‍ :"അവന്മാര്ക്ക് അങ്ങനെ എന്റെ പലതും അറിയാന്‍ താത്പര്യമുണ്ടാകും എന്നെനിക്കറിയാം.എന്ത് സാഹചര്യം?അന്ന് നല്ല കാലത്തിന് തമിഴിലേക്ക് പോയില്ലായിരുന്നുവെങ്കില്‍, ഇന്ന് എനിക്കും ,കെട്ടാന്‍ ഏതെങ്കിലും വിദേശ മലയാളിക്കോന്തനെ അന്വേഷിക്കേണ്ടി വന്നേനെ."
എ കെ : "അതെന്താ? ക്ലാരക്ക് അന്നും മലയാളത്തില്‍ അവസരങ്ങള്‍ക്ക് ക്ഷാമാമില്ലയിരുന്നല്ലോ?"
ടെന്‍ : " എന്തവസരം? രണ്ട് മുതു കെളവന്മാരുടെ കൂടെ മാറി മാറി ഈരണ്ട് പടങ്ങള്‍ അഭിനയിച്ചു.അവസാനം ആ പൊണ്ണത്തടിയന്റെ കൂടെ അഭിനയിച്ച നായാട്ട് രാജാവില്‍ വേഷം ഒരു വീട്ട് വേലക്കാരിയുടെയും. ഒരു രണ്ട് പടം കൂടി അങ്ങനെ മുന്നോട്ടു പോയിരുന്നേല്‍ , പിന്നെയുള്ള എന്റെ അഭിനയം മുഴുവന്‍ ലൊക്കേഷനില്‍ ക്യാരവാന്റകത്തും, ഹോട്ടല്‍ മുറികളിലും മാത്രമായിരുന്നേനെ. "
എ കെ : " പക്ഷേ തമിഴിലോ,തെലുങ്കിലോ പോകാതെ മലയാളത്തില്‍ തന്നെ പ്രിയ നായികമാരായി നില്ക്കുന്നവരുണ്ടല്ലോ?"
ടെന്‍ :" ക്യാമറക്ക് മുന്നില്‍ സാരി മൂടി പുതച്ച്, കരിങ്കൂവളക്കണ്ണുകള്‍ മാത്രം കാട്ടി , 'അടുത്ത വീട്ടിലെ കുട്ടി' ഇമേജ് ഉണ്ടാക്കിയെടുത്തവരെക്കുറിച്ചാവും പറഞ്ഞ് വരുന്നത്?"
എ കെ : "അതെ, അങ്ങനെയുള്ളവരും ഇല്ലേ?"
ടെന്‍ : "ഉണ്ടാവും. പക്ഷേ അവര്‍ക്ക് ക്യാമറക്ക് പിന്നില്‍ ജോലി കൂടുതലായിരിക്കും"
എ കെ :" അങ്ങനെ സാമാന്യവത്കരിക്കണോ? "
ടെന്‍ : "മലയാളത്തില്‍ ഇന്ന് ഒരു നായിക സിനിമയില്‍ ഉണ്ടെന്ന ഒറ്റ കാരണത്താല്‍ ആ ചിത്രം വിജയിക്കുമോ?
എ കെ :"നായകന്മാരുടെ കാര്യത്തില്‍ ഒരു പരിധി വരെ അങ്ങനെയുണ്ട്. പക്ഷേ നായികയുടെ കാര്യത്തില്‍ അങ്ങനെയൊന്നും ഇല്ല. കഴിയുമെങ്കില്‍ സുപ്പര്‍ സ്റ്റാറുകള്‍ തന്നെ നായകരാകണം എന്നേ പ്രേക്ഷകര്ക്കുള്ളു . നായിക ആരായാലും അവര്‍ക്ക് വിഷയമല്ല "
ടെന്‍ :"അങ്ങനെയുള്ളപ്പോള്‍, പടമെടുക്കുമ്പോള്‍ അഭിനയ ചാതുര്യം മാത്രം നോക്കി ഏതെങ്കിലും നായികയെ, ആരെങ്കിലും കാസ്റ്റ് ചെയ്യുമോ? "
എ കെ :"പിന്നെ?"
ടെന്‍ :"ക്യാമറക്ക് പിന്നിലും പെര്‍ഫോം ചെയ്യാന്‍ തയ്യാറുള്ളവര്‍ മാത്രം മതി എന്ന് സൂപ്പര്‍ താരങ്ങളോ നിര്‍മാതാവോ,സംവിധായകനോ വാശി പിടിച്ചാല്‍ , ഏതെങ്കിലും നായികക്ക് പറ്റില്ല എന്ന് പറയാന്‍ സാധിക്കുമോ? "
എ കെ : "ഇല്ലേ ?"
ടെന്‍ : "പറഞ്ഞാല്‍ അവള് പണിയില്ലാതെ വീട്ടിലിരിക്കും. പിന്നെ ക്യാമറക്ക് മുന്നില്‍ ഗ്ലാമറസ്സ് ആകാന്‍ മടിയില്ലത്തവര്‍ക്ക്,കുറച്ചു കഴിയുമ്പോള്‍ ഭാഗ്യമുണ്ടെങ്കില്‍ എന്നെപ്പോലെ ജനപ്രീതിയുണ്ടാവും. അപ്പോള്‍ ക്യാമറക്ക് പിന്നിലുള്ള പ്രകടനങ്ങള്‍, മുഴുവനില്ലെങ്കിലും കുറെയൊക്കെ നമ്മുടെ ഇഷ്ടം കൂടി നോക്കിയെ നടക്കു .അതല്ലാതെ ,ഞാന്‍ നിഷ്കളങ്ക എന്ന് ക്യാമറക്ക് മുന്നില്‍ കാണിക്കുന്നവര്‍ ,കുറച്ച് കാലം ഏതെങ്കിലും രണ്ടാം നിര നടന്റെ ക്യാമ്പില്‍ മാത്രം കിടന്നു കറങ്ങും. അതിന്റെ ആയുസ്സ് കഴിയുമ്പോള്‍ അവാര്‍ഡ് പടങ്ങള്‍ എന്ന പേരില്‍ കുരെതര പടങ്ങളും,ഒന്നോ രണ്ടോ സുപ്പര്‍ താര ചിത്രങ്ങളും ചെയ്ത്, ഒടുവില്‍ ഞാന്‍ നേരത്തെ പറഞ്ഞതു പോലെ വല്ല കോന്തന്റെയും കഴുത്തില്‍ തൂങ്ങി വിദേശത്തേക്ക് പോകും"
എ കെ :" അപ്പോള്‍ ഗ്ലാമര്‍ സിനിമയുടെ ആവശ്യ ഘടകമാണെന്നാണോ?"
ടെന്‍ : "ആവശ്യമാണോ,അല്ലയോ എന്നൊന്നും എനിക്കറിയില്ല . പക്ഷേ മൂന്ന് കോടി മുടക്കി പടമെടുക്കുന്ന നിര്‍മാതാവിന് ആ കാശ് തിരിച്ചു കിട്ടുന്നത് മുപ്പത് രൂപ കൊടുക്കുന്ന പ്രേക്ഷകനില്‍ നിന്നല്ലേ?സുപ്പര്‍ താരങ്ങളെ സുപ്പറാക്കുന്നതും ഈ മുപ്പത് രൂപ മുടക്കുന്നവര്‍ തന്നെ. അവര്‍ പടം കാണാന്‍ കയറുന്നത്, അത് ഓസ്കാറിന് അയക്കാന്‍ പറ്റുന്നതാണോ എന്ന് നോക്കാനല്ലലോ? മൂന്ന് കോടി മുടക്കുന്നവനും, അഞ്ച് പൈസ മുടക്കാത്ത കെളവന് സ്റ്റാറുകളും ഞങ്ങളെ കാണുന്ന അത്രയില്ലെങ്കിലും, മുപ്പത് രൂപ മുടക്കുനവനും എന്തെങ്കിലുമൊക്കെ കാണുന്നത് കൊണ്ട് ഒരു കുഴപ്പവുമില്ല. "
എ കെ :" അത് ശരിയാ. എനിക്കും പലപ്പോഴും തോന്നിയിട്ടുള്ള കാര്യമാണിത്"
ടെന്‍ : "അതങ്ങനെയേ വരൂ"
എ കെ : " ഈ ആറ്റിറ്റ്യൂഡ് ഉള്ള ക്ലാര പക്ഷേ ഷൂട്ടിങ്ങിന് കൊച്ചിയില്‍ വന്നപ്പോള്‍, ആരാധകര്‍ മൊബൈലില്‍ ഫോട്ടോ എടുത്തതിനെ ചൊല്ലി പ്രശ്നങ്ങളുണ്ടാക്കി എന്നൊരു വാര്‍ത്തയുണ്ടായിരുന്നല്ലോ?"
ടെന്‍ : " അത് സ്ക്രീനില്‍ കാണുന്നതും, മൊബൈലില്‍ പടം പിടിക്കുന്നതും തമ്മില്‍ വ്യതാസമില്ലേ ? അല്ലെങ്കില്‍ തന്നെ തമിഴിലെ ആ ചിമ്പാന്‍സി ,ഞങ്ങള്‍ തമ്മില്‍ അടുപ്പമുണ്ടായിരുന്ന സമയത്ത് മൊബൈലില്‍ എടുത്ത പടങ്ങള്‍ ഇന്റര്‍നെറ്റില്‍ വന്ന ശേഷം, എനിക്ക് മറ്റുള്ളവരുടെ കയ്യില്‍ മൊബൈല്‍ കാണുന്നതേ അലര്‍ജിയാണ്. "
എ കെ :" തെന്നിന്ത്യയില്‍ തിരക്കുള്ള താരമായി. ഇനി മലയാളത്തിലേക്ക് മടങ്ങി വരാനുള്ള ചുവടുവെയ്പ്പാണോ ഈ പുതിയ ചിത്രം?" അതോ തമിഴില്‍ കഴിഞ്ഞ മൂന്നു പടവും സാമാന്യം തെറ്റില്ലാതെ പൊട്ടി, തെലുങ്കിലും അവസരങ്ങള്‍ കുറയുന്നു, എന്നതൊക്കെയാണോ ഈ തീരുമാനത്തിന് പിന്നിലെ കാരണങ്ങള്‍ ?"
ടെന്‍ :"വാരികയില്‍ കൊടുക്കുമ്പോള്‍ മലയാളത്തില്‍ അഭിനയിക്കാനുള്ള ആക്രാന്തം അടക്കാന്‍ സാധിക്കാത്തത് കൊണ്ടാണ് ഞാന്‍ തിരകെ വരുന്നത് എന്ന് കൊടുത്താല്‍ മതി "
എ കെ : " അവസാനമായി,അടുത്തിടെ തമിഴില്‍ നിര്‍മാതാക്കളുടെ സംഘടന ക്ലാരക്ക് വിലക്കേര്പ്പെടുത്തിയിരുന്നല്ലോ? ഒരു ചിത്രത്തില്‍ അഭിനയിക്കാന്‍ അഡ്വാന്‍സ് വാങ്ങിയിട്ട് പിന്മാറുകയും, അഡ്വാന്‍സ് തുക മടക്കി നല്കാന് വിസമ്മതിക്കുകയും ചെയ്തതിന്റെ പേരില്‍? "
ടെന്‍ : "ശുദ്ധ പോക്രിത്തരമല്ലേ അവന്മാര് കാണിച്ചത്? ഒരു പ്രതിഫലം പറഞ്ഞുറപ്പിച്ചിട്ട്,ഞാന്‍ അഭിനയിക്കാന്‍ ചെന്നപ്പോള്‍ പറയുകയാണ് സാമ്പത്തിക മാന്ദ്യം കാരണം റേറ്റ് കുറക്കണമത്രേ. പോയി പണി നോക്കാന്‍ ഞാനും പറഞ്ഞു.അവന്മാര് വേറൊരു നായികയെ വെച്ച് പടം തുടങ്ങി. ഞാന്‍ അഡ്വാന്‍സ് തിരികെ കൊടുക്കില്ല എന്ന് പറഞ്ഞു. ആന മെലിഞ്ഞു എന്ന് കരുതി തൊഴുത്തില്‍ കെട്ടാമോ? പിന്നെ വിലക്കായി, ബഹളമായി. "
എ കെ :"ഒടുവില്‍ അഡ്വാന്‍സ് തിരികെ കൊടുത്തു അല്ലേ?"
ടെന്‍ :"എന്റെ പട്ടി കൊടുക്കും. വേറൊരു തമിഴ് പടം കരാറായിട്ടുണ്ട് . അതിന്റെ നിര്‍മാതാവ് ആ കാശ് മറ്റവന്മാര്ക്ക് കൊടുത്തോളും ."
എ കെ :"അപ്പോള്‍ ആ തുക ,പുതിയ പടത്തിന്റെ പ്രതിഫലത്തില്‍ നിന്നും കുറയ്ക്കുമോ ?"
ടെന്‍ : "ഇല്ല ...അതാണ് ഇപ്പോള്‍ എന്റെ ഒരേയൊരു ടെന്‍ഷന്‍...ഇനി അതിന്റെ പേരില്‍ ഞാന്‍ എത്ര ബിഹൈന്‍ഡ് ദ സീന്‍ പെര്ഫോമെന്സുകള് നടത്തേണ്ടി വരുമോ എന്തോ?"
11 comments:
ഹ ഹ ഹ ...സത്യങ്ങള്‍.പൊള്ളുന്ന സത്യങ്ങള്‍
;)
ഇത് കുറച്ച് കടന്ന് പോയി എ കെ.
ഇന്റര്‍നെറ്റില്‍ ഏതണ്ണാ ക്ലാരയുടെ നമ്മളറിയാത്ത പടം?
ഭാരതീയ സദാചാര മുല്യങ്ങള്‍ക്ക് വെല്ലുവിളി ആകുന്ന എ കെ യെ , ഒറ്റപെടുത്തുക, കല്ലെറിയുക , തൂകികൊല്ലുക .
ഇ വക നന്ദി കേട്ടവന്മാരെ (നന്ദി വേണമെടാ നന്ദി . മലയാള ചലച്ചിത്ര അത്ഭുടങ്ങള് കണ്ടു വട്ടകുമ്പോള് ആകെയുള്ള ഒരാശ്വാസം ക്ലാരയാണ് )
ചെറുക്കാന്‍ ആനി നിരക്ക് ബൂലോക സഖാകളെ .നാളെ കരി ദിനം ആചരിക്കാന്‍ ആഹ്വാനം ചെയുന്നു . നാളെ വെളുതിരിക്കുന ബ്ലോഗ് കള്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ബലമായി കറുപ്പികുന്നതാണ്. പിന്നെ എന്റെ ബ്ലോഗ് എന്റെ ഇഷ്ടം എന്നോകെ പറഞ്ജോട് വന്നാലുണ്ടല്ലോ !!!!!
Track
എന്റെ അമ്മോ !!!! ഇതൊരുമാതിരി സത്യന് അന്തികാട് പിതാമഹന് എടുത്ത പോലെ ഉണ്ടല്ലോ
Some facts are better left untold.
Surely,this is one such ,as it may break many fragile minds. :)
അഭിമുഖം ചെയ്യുന്നത് , ആ തെണ്ടി എ കെ തന്നെ . അല്ലെങ്കിലും ഇത് പോലെ കൊള്ളാവുന്ന കേസുകള്‍ ആ അലവലാതി നേരിട്ടല്ലാതെ, മറ്റാരെയും അറ്റന്‍ഡ് ചെയ്യാന്‍ സമ്മതിക്കില്ല
നിങ്ങൾ തെണ്ടിയുമാണോ!!!
ഇതോക്കോ എഴുതാനുളള ചങ്കൂറ്റം , സമ്മതിച്ചിരിക്കുന്നു :)
പഴയ ക്ലാര എന്റെ ഫിലിമിന് വേണ്ടി എത്ര ബിഹൈന്‍ഡ് ദ സീന്‍ പെര്ഫോമെന്സുകള് നടത്തിയുട്ടുണ്ട്,
ഇതോക്കോ സാധാരണ നടക്കുന്നതല്ലേ.
ഇതിനെതിരെ ഞാൻ പ്രതിഷേധിക്കുന്നു.
ഇത്തരം പൊളളയായ സത്യങ്ങൾ മലയാള സിനിമയുടേ പ്രതിക്ചായക്ക് മങ്ങലേല്പിക്കും,
ഞാൻ വാക്കൌട്ട്.
പോകുന്നവർക്ക് പോകാം ..
ഒരു പടം നിർമീക്കാനും അത് നടത്തികോണ്ടു പോകാനുമുളള ചിലവിനായി സ്വന്തം ഭാര്യയെ വരെ കൂട്ടികോടുക്കാൻ റെഡിയാണ്(വില്‍ക്കുന്നവരാണ്) സിനിമയിലെ പലരും, എന്നിരിക്കെ സത്യം പറയുന്ന ഇതു പോലുളള ലേഖനങ്ങൾ സ്വഗതാർഹമാണ്.
Post a Comment