മലയാള ചലച്ചിത്രങ്ങളെ ഓസ്കാര്‍ അവാര്‍ഡിന് ഇന്നോളം പരിഗണിക്കാത്തത് ,വിദേശിയുടെ വര്‍ണ്ണ വെറിയുടെ ഒരു ഉത്തമ ഉദാഹരണമായല്ലാതെ മറ്റൊന്നുമായി കാണുവാന്‍ സാധിക്കില്ല. ഈ അവഗണനയില്‍ പ്രതിഷേധിച്ച് , ഓസ്കാര്‍ അവാര്‍ഡുകള്‍ക്ക് തുല്യമോ ,അവയ്ക്ക് മേലെ നില്ക്കുന്നതോ ആയ എ കെ അവാര്‍ഡുകള്‍ മലയാള ചലച്ചിത്ര രംഗത്തെ മികവുകളെ ആദരിക്കാനായി, എ കെ ഗ്രൂപ്പ് ഈ വര്‍ഷം മുതല്‍ നല്കി തുടങ്ങുന്നു.
രണ്ടായിരിത്തി ഒന്‍പത് അവസാനിച്ചിട്ടില്ലെങ്കിലും,ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ പുറത്തിറങ്ങിയ മലയാള ചലച്ചിത്രങ്ങളുടെ അത്യുജ്ജ്വല പ്രകടനങ്ങള്‍ സഹിക്കാന്‍ വയ്യാതെയാണ് ഇപ്പോള്‍ ഈ അവാര്‍ഡുകള്‍ തിടുക്കപ്പെട്ട് പ്രഖ്യാപിക്കുന്നത്.
ഫിലിം റീല്‍ (ഡിജിറ്റല്‍ സിനിമയുടെ കാലമാണ്,എന്നാലും സാരമില്ല ) തലയില്‍ ചുമന്ന് അവശനായ പ്രേക്ഷകന്റെ പ്രതിരൂപമായ ശില്‍പ്പം എ കെ അവാര്‍ഡുകളുടെ പ്രത്യേകതയായിരിക്കും. ജൂറിയും, എസ് എം എസ് തുടങ്ങിയ ആളെ വടിയാക്കാനുള്ള പരിപാടികള്‍ ഒന്നും ഈ അവാര്‍ഡ് നിര്‍ണ്ണയത്തില്‍ ഉണ്ടായിരുന്നില്ല . എ കെ ഗ്രൂപ്പ്പിന്റെ അധിപനായ എ കെ നേരിട്ട് ജേതാക്കളെ നിര്‍ണ്ണയിക്കുകയായിരുന്നു.
രണ്ടായിരത്തി ഒന്‍പതിലെ ജേതാക്കളുടെ വിവരങ്ങള്‍ :
മികച്ച നടന് : ശ്രീ ചാത്തപ്പന് , ചിത്രം മകന്റെ അച്ഛന്. ചാത്തപ്പനെ മലയാളത്തില്‍ ഇന്നോളമൊരു പ്രേക്ഷനും കണ്ടിട്ടുണ്ടാവില്ല.പക്ഷേ ചലച്ചിത്ര നിരൂപണ രംഗത്ത് ഇദ്ദേഹം അതി പ്രശസ്തനാണ് . മകന്റെ അച്ഛന് എന്ന ചിത്രം രണ്ടര മണികൂറോളം സഹിച്ചിരുന്ന് കണ്ട്, അതിന് ശേഷം തിരികെ വന്ന് ഉജ്ജ്വലം ,കാലഘട്ടത്തിന്റെ ചിത്രം എന്നൊക്കെ നിരൂപണം എഴുതിയ ഇവന് മികച്ച നടനുള്ള അവാര്‍ഡ് കൊടുത്തില്ലെങ്കില്‍,പിന്നെയാര്‍ക്ക് കൊടുക്കും?
മികച്ച നടി : അടുത്തിടെ കല്യാണം കഴിഞ്ഞ ഏതെങ്കിലും ഒരു യുവ നടി. ഇനിയങ്ങോട്ട് മുഴുവന്‍ അഭിനയമായിരിക്കുമല്ലോ എന്ന വസ്തുത കണക്കിലെടുത്താണീ അവാര്‍ഡ്. വിദേശത്തു നിന്നും അവാര്‍ഡ് സ്വീകരിക്കാന്‍ വരാനുള്ള അവരുടെ സൌകര്യമനുസരിച്ച്, ആളെ പിന്നീട് തീരുമാനിക്കും.
മികച്ച സംവിധായകന് : പ്രിയദര്ശന് . അദ്ദേഹം സംവിധാനം ചെയ്യുന്ന ഏത് ചിത്രവും ഓസ്കാറിനു നാമനിര്‍ദ്ദേശം ചെയ്യപ്പെടുന്ന ചിത്രങ്ങളെക്കാളും മികച്ചതായിരിക്കും എന്ന ഭാവം മാത്രമല്ല ഈ പുരസ്കാരത്തിന് അദ്ദേഹത്തെ അര്‍ഹനാക്കിയത്. മലയാളത്തില്‍ അദ്ദേഹം സമീപകാലത്തൊന്നും ഒരു ചിത്രം സംവിധാനം ചെയ്യാത്തതിനുള്ള നന്ദി പ്രകടനം കൂടിയാണീ അവാര്‍ഡ്.
മികച്ച രണ്ടാമത്തെ നടന് : സലിം കുമാര്‍. ചിത്രങ്ങളില്‍ അഭിനയിച്ചതിനല്ല , പല ചിത്രങ്ങളിലും അഭിനയിക്കാതെ പ്രേക്ഷകരോട് ദയവ് കാട്ടിയതിനാണ് ഈ പുരസ്കാരം. ഈ വിഭാഗത്തില്‍ അവസാനം വരെ ശക്തമായ മത്സരവുമായി വെഞാറമ്മൂട് സുരാജ് രംഗത്തുണ്ടായിരുന്നു. ഒടുവില്‍ അഭിനയ രംഗത്തെ സീനിയോരിറ്റി മാനിച്ചാണ് സലിം കുമാറിനെ പരിഗണിച്ചത്.
മികച്ച രണ്ടാമത്തെ നടി : നമിത. (ചുമ്മാ. അവാര്‍ഡ് വാങ്ങാന്‍ വരുമ്പോ ഒന്ന് നേരിട്ട് കാണാമല്ലോ എന്ന് വെച്ചാ).
മികച്ച പുതുമുഖ നടന് : പ്രണവ് മോഹന്‍ലാല്‍. ചിത്രം സാഗര്‍ അലിയാസ് ജാക്കി . ഈ ചിത്രത്തിന്റെ, ചിത്രീകരണം പോലും കഴിഞ്ഞിട്ടില്ലെങ്കിലും , ഇതില്‍ ഒരു സീനില്‍ അഭിനയിക്കുന്ന പ്രണവ് തകര്‍ക്കും എന്ന് ഉറപ്പാണ്. അല്ലാതെ മോഹന്‍ലാലിനെ മണിയടിക്കാനൊന്നുമല്ല ഈ അവാര്‍ഡ് കൊടുക്കുന്നത്.
മികച്ച ഹാസ്യ താരം : പ്രിയദര്ശന് . സ്ലം ഡോഗ് മില്ല്യണര്‍ എന്ന ചിത്രത്തെക്കുറിച്ച് അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ , കേട്ടും ,വായിച്ചും ചിരി തുടങ്ങിയവര്‍ പലരും ഇപ്പോഴും ചിരി നിറുത്തിയിട്ടില്ല.
മികച്ച വില്ലന്‍ : മനോജ് രാംസിംഗ്. 'കഥാ , സംവിധാനം കുഞ്ചാക്കോ' എന്ന ചിത്രം നിര്‍മ്മിച്ച ഇദ്ദേഹം തന്നെയാണ് ഒരു പ്രേക്ഷകന്റെ കാഴ്ച്ചയില്‍, ഈ വര്‍ഷത്തെ ഏറ്റവും മികച്ച വില്ലന്‍. മകന്റെ അച്ഛനിലെ അഭിനയത്തിന് ശ്രീനിവാസന് ഈ വിഭാഗത്തില്‍ പ്രത്യേക പരാമര്‍ശവും ഉണ്ടാവും.
മികച്ച സ്വഭാവ നടന് : ദിലീപ്. നല്ല സ്വഭാവത്തിന്റെ സാക്ഷ്യം, ഇദ്ദേഹത്തിന് വേണ്ടി അമ്മയുടെ എല്ലാ അംഗങ്ങളും(ശ്രീ തിലകന് ഒഴികെ) നല്കുമ്പോള് ,ഈ അവാര്‍ഡ് കൊടുക്കാതിരിക്കുന്നതെങ്ങനെ ?
മികച്ച സ്വഭാവ നടി : സംഗീതാ മോഹന്‍ . സീരിയല്‍ നടിയാണെങ്കിലും , വെള്ളമടിച്ച് വണ്ടി വല്ലവന്റെയും നെഞ്ചത്ത് കയറ്റുന്ന സ്വഭാവം തത്കാലം സിനിമാ നടികളില്‍ ആരും ഇതു വരെ പൊതുജനമദ്ധ്യത്തില്‍ കാട്ടത്തത്തിനാലാണ് ഈ അവാര്‍ഡ് അവര്‍ക്ക് നല്‍കുന്നത്.
മികച്ച ബാലതാരം : രണ്ട് പേര് ഈ അവാര്‍ഡ് പങ്കിടുന്നു. മമ്മൂട്ടിയും ,മോഹന്‍ലാലും. സമീപകാലത്തായി അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രായവും, സ്വഭാവവും പരിഗണിച്ചാണ് ഈ അവാര്‍ഡ് ഇരുവര്‍ക്കും നല്കുവാന് തീരുമാനിച്ചത് .
മികച്ച ചിത്രം : ലവ് ഇന്‍ സിംഗപ്പോര്‍ (പേരിങ്ങനെയാണ് ,കാരണം അറിയില്ല ) .ഇങ്ങനെയും ചിത്രങ്ങള്‍ പടയ്ക്കാം എന്ന് തെളിയിച്ചതിന്റെ പേരിലാണ് ഈ അവാര്‍ഡ്.
മികച്ച സംഗീത സംവിധായകന് : എം ജയചന്ദ്രന്. മകന്റെ അച്ഛന് എന്ന ചിത്രത്തിലെ റാപ്പ് സംഗീതത്തിന് . കേട്ടപ്പോള്‍ തുടങ്ങിയ കലിയാണ്. അവാര്‍ഡ് വാങ്ങാന്‍ ആള് വരുമ്പോള്‍,നേരിട്ട് തീര്‍ക്കണം എന്ന് കരുതുന്നു.
മികച്ച ഗാന രചന : റെഡ് ചില്ലീസ് എന്ന ചിത്രത്തിലെ 'മഴ പെയ്യണം' എന്ന ഗാനം എഴുതിയത് എവനാണെങ്കിലും അവന്. ഏഴേ , ഏഴ് വാക്കുകള്‍ കൊണ്ട് ഒരു ഗാനം രചിക്കാം എന്ന് തെളിയിച്ച ആ പ്രതിഭക്ക് ഒരവാര്‍ഡ് കൊടുത്താല്‍ പോര.
മികച്ച ഛായാഗ്രഹണം : വെള്ളമടിച്ച ശേഷം ,റോളര്‍ സകേറ്റ്സുമിട്ട് റെഡ് ചില്ലീസിന്റെ ക്യാമറ ചലിപ്പിച്ച ഷാജി .
മികച്ച ചിത്രസംയോജനം : ഷാജി കൈലാസ് എന്ന അത്ഭുത പ്രതിഭ എടുത്ത് കൂട്ടിയതെല്ലാം കൂടി വെട്ടിയൊട്ടിച്ച് റെഡ് ചില്ലീസിനെ ഈ പരുവത്തിലെങ്കിലും വെള്ളിത്തിരയില്‍ എത്തിച്ച സംജിത്ത്.
മികച്ച തിരക്കഥ : റാഫി മെക്കാര്‍ട്ടിന്‍. 'ലവ് ഇന്‍ സിംഗപ്പോര്‍' കണ്ട എല്ലാവരും ,ആ ചിത്രത്തിന്റെ കഥയും, തിരക്കഥയും എന്താണെന്ന് ഇപ്പോഴും തിരഞ്ഞ് നടക്കുകയാണ്. കഥയ്ക്കുള്ള അവാര്‍ഡും ഈ അത്ഭുതദ്വയത്തിന് തന്നെ.
അവാര്‍ഡ് ദാന ചടങ്ങുകള്‍ക്ക് മാറ്റ് കൂട്ടാനായി നൃത്ത രംഗങ്ങള്‍ അവതരിപ്പിക്കാന്‍ പത്തിരുപത്തിയഞ്ച് തമിഴ് ,ഹിന്ദി നടിമാരെ ക്ഷണിച്ചിട്ടുണ്ട്. അവരുടെ ഡേറ്റ് ഒത്ത് വരുന്നതനുസരിച്ച് , ചടങ്ങുകളുടെ തീയതിയും സ്ഥലവും പിന്നീട് തീരുമാനിക്കുന്നതാണ്.
15 comments:
:D..... thorougly enjoyed... :)
ഒരു “റെഡ്” ഇല്ലെങ്കിലും ഒരു “കാര്‍പ്പറ്റ്” വേണ്ടേ?
എന്താ ഉദേശം? നല്ല പെട കിട്ടാഞ്ഞിട്ടോ? അതോ വട്ടു മൂത്തതോ?
തകര്‍ത്തു . ഉഗ്രന്‍ പോസ്റ്റ് ആയതിനാല്‍ കഴിഞ്ഞ പോസ്റ്റിനെ തുടന്നു ആഹ്വാനം ചെയ്താ കരിദിനം എന്നി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മാറ്റി വെച്ചിരിക്കുന്നു.ബൂ ലോകത്തും ഇത് പോലെയുള്ള അവാര്‍ഡ് വേന്നമെന്നു ശക്തി ആയി അവശ്യ പെടുന്നു. (ഹൊ രക്ത ദാഹി തന്നെ ഞാന്‍ ).nice post keep going
track
സുപ്പര്‍ബ്. പേര്‍സണല്‍ ഫേവ് -"മികച്ച ബാലതാരം രണ്ട് പേര് ഈ അവാര്‍ഡ് പങ്കിടുന്നു. മമ്മൂട്ടിയും,മോഹന്‍ലാലും. സമീപകാലത്തായി അവര്‍ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രായവും, സ്വഭാവവും പരിഗണിച്ചാണ് ഈ അവാര്‍ഡ് ഇരുവര്‍ക്കും നല്കുവാന് തീരുമാനിച്ചത്".
ഞാന്‍ അത്ഭുത പ്രതിഭയാണ് എന്ന് അങ്ങനെ പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല .അതൊക്കെ എല്ലാവര്ക്കും അറിയാവുന്ന കാര്യങ്ങളാണ്.മികച്ച സംവിധായകനുള്ള അവാര്‍ഡ് എനിക്ക് നല്‍കാത്തതിന് പിന്നില്‍ കള്ളക്കളികള്‍ ഉണ്ട് എന്ന് ഞാന്‍ സംശയിക്കുന്നു.
ഹഹഹ .. പോസ്റ്റ് കലക്കി... !
മികച്ച നടനെ എന്നിക്ക് മനസിലായേ !!!!!!!!!!!!!!! That was my fav
Great Post . This is truly vintage A K style
2009 A true story... Screenplay Direction - AK
:)
മികച്ച സ്റ്ണ്ട് സംവിധായകനായി മാക്ട പൊളിച്ച ഞാന്‍ എന്നെത്തന്നെ പ്രഖ്യാപിക്കുന്നു
Hilarious.Too good. Especially liked the award for Character Actress.
ഇതാണ് അവാര്‍ഡ്. ആ സിനിമ കണ്ടവരാരും നല്കിപ്പൊകും ഈ അവാര്‍ഡ്
മികച്ച ഛായാഗ്രഹണം : വെള്ളമടിച്ച ശേഷം ,റോളര്‍ സകേറ്റ്സുമിട്ട് റെഡ് ചില്ലീസിന്റെ ക്യാമറ ചലിപ്പിച്ച ഷാജി .
</b
adipoli... chirichu chirichu oru vazhi aayi..
keep them coming :-)
Post a Comment