വല്ലവനും പറയുന്നത് കേട്ട് തുള്ളാന്‍ പോയതിന്റെ ഭവിഷ്യത്ത് ഇന്ന് ഞാന്‍ അറിയുന്നു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ തൊട്ടു മുന്‍പ് വരെ എന്നെ സ്റ്റാലിനിസ്റ്റ്റ് , വികസന വിരോധി എന്നൊക്കെ വിളിച്ചിരുന്ന മാധ്യമങ്ങള്‍ ,പാര്‍ട്ടി എന്നെ ഇലക്ഷന് നിറുത്തുന്നില്ല എന്ന് കണ്ടപ്പോള്‍ പെട്ടെന്നെന്നെ സ്നേഹിച്ചു തുടങ്ങിയ നിമിഷം തന്നെ ആ വെറുക്കപ്പെട്ടവന്മാരെ ഞാന്‍ തിരിച്ചറിയണമായിരുന്നു. പക്ഷേ പകരം ഞാന്‍ ചെയ്തതോ? കേരളത്തിലെ ,ചുരുങ്ങിയത് രണ്ടര കോടി ജനങ്ങളും എന്റെ പിന്നാലെ മാര്‍ച്ച് പാസ്റ്റ് നടത്താന്‍ വെമ്പി നിക്കുകയാണ് എന്ന് അവന്മാരെല്ലാം കൂടി എഴുതി പിടിപ്പിച്ചത് , തൊണ്ട തൊടാതെ വിഴുങ്ങി.
എന്നാല്‍ മുഖ്യമന്ത്രിയായ ശേഷമെങ്കിലും എനിക്ക് മിണ്ടാതിരുന്നൂടായിരുന്നോ? ചെയ്തില്ല. പാര്‍ട്ടിയേക്കാള്‍ വല്യ കൊമ്പനാണ് ഞാന്‍ എന്ന് കാണിക്കാനുള്ള വെമ്പലായിരുന്നില്ലേ? എന്നെയും,പാര്‍ട്ടിയെയും ഒന്നിച്ചു കുഴിച്ച് മൂടാന്‍ നടക്കുന്ന ആ മാധ്യമ തെണ്ടികള് ആ ഉദ്ദേശം വെച്ച് എന്നെ വാനോളം പൊക്കിയപ്പോള്‍ അറിയാതെ പൊങ്ങിപ്പോയി . ഞാനും മനുഷ്യനല്ലേ?
എന്നാലും എന്റെ മാധ്യമ സിന്ഡിക്കേറ്റേ , ശത്രുകള്ക്കിട്ട് പോലും ഈ ജാതി പണി പണിയരുത്. നീയെല്ലാം കൂടി എഴുതി പിടിപ്പിച്ചതൊക്കെ വിശ്വസിച്ച് ,പാര്‍ട്ടി നേതൃത്വത്തിനെ കുറച്ചു കാലം കൂടി ഞാന്‍ വെല്ലുവിളിച്ചിരുന്നെങ്കില്‍ , എന്റെ ശിഷ്ട ജീവിതം പരുന്തും കാലില്‍ പോയേനെ. ജന കോടികളുടെ 'ആദര്‍ശ നേതാവാണ് ഞാന്‍' എന്ന് വിശ്വസിച്ചിരുന്ന ഞാന്‍ , വൈകിയ വേളയില്‍ മലയാളത്തില്‍ ബ്ലോഗോ.ക്ലീഗോ അങ്ങനെ എന്തോ കുന്ത്രാണ്ടം എഴുതുന്ന നാലുംമൂന്നേഴ് തൊരപ്പന്മാരും,പിന്നെ പാര്‍ട്ടി പലപ്പോഴായി ചവിട്ടിപ്പുറത്താക്കിയ കുറച്ച് അലവാലാതികളും മാത്രമേ എന്റെ കൂടെയുള്ളൂ എന്ന് അറിയുന്നു. ഈപ്പറഞ്ഞ കൂറകളെ മാത്രം നമ്പി ഇനിയും മുന്നോട്ടു പോയാല്‍ ഞാന്‍ പിന്നെ 'ഊഞ്ഞാലാ ,ഊഞ്ഞാലാ' പാടി നടക്കേണ്ടി വരും. ഇത്രത്തോളം നമ്പിയത് കൊണ്ട് തന്നെ മാനം കപ്പല്‍ കയറി എന്ന് പറഞ്ഞാല്‍ കഴിഞ്ഞല്ലോ.
എന്തെലാമായിരുന്നു ബഹളം ...'ഒറ്റയാന്റെ പോര്‍വിളി' , ' അഴിമതിക്കാരെ തട്ടി അകത്താക്കും' ,...ഹോ!!! ഓര്‍ത്തിട്ടെനിക്ക് ഇപ്പൊ പേടിയാവുന്നു.
നെഞ്ചും വിരിച്ച് നിന്ന് 'ഇല്ലാ ,ഇല്ലാ ,ഇല്ലാ ' എന്ന് പറഞ്ഞ എന്നെ കുതിര കവഞ്ചിക്കടിക്കണം എന്ന് എനിക്ക് തന്നെ ഇപ്പോള്‍ തോന്നി തുടങ്ങിയിട്ടുണ്ട് . മാധ്യമങ്ങള്‍, അലവലാതികള്‍, അത് ശീമോന് പത്രോസ് കര്‍ത്താവിനെ മൂന്ന് വട്ടം തള്ളിപ്പറഞ്ഞതിനേക്കാള്‍ പ്രാധാന്യത്തോടെ നാട് മുഴുവന്‍ പരസ്യപ്പെടുത്തുകയും ചെയ്തു.
ഞാന്‍ കരുതിയിരുന്നത് നിയമസഭാ തിരഞ്ഞെടുപ്പില്‍ അവന്മാര് എന്നെ ആദര്‍ശത്തിന്റെ മൂര്‍ത്തീഭാവമായി ഉയര്‍ത്തിക്കാട്ടിയപ്പോള്‍, അത് കാണിച്ച് പാര്‍ട്ടി നേതൃത്വത്തിനെ വിരട്ടി സീറ്റ് നേടി മുഖ്യമന്ത്രിയായത് പോലെ ഇത്തവണയും കളിക്കാം എന്നാണ്.
പക്ഷേ കളി കൈവിട്ട് പോയ ലക്ഷണമാണ്. സമ്മേളനത്തിന് പോയില്ലെങ്കില്‍ മിക്കവാറും പാര്‍ട്ടി എന്നെ ചവിട്ടി പുറത്താക്കും.ഞാന്‍ വെറും തെരുവ് നായുടെ അവസ്ഥയിലുമാകും .
ഇനി പോകാം എന്ന് വെച്ചാല്‍ ,ഇതുവരെ ഞാന്‍ പ്രസംഗിച്ച ആദര്‍ശം മുഴുവന്‍ വെറും ഗീര്‍വാണങ്ങളായിരുന്നു എന്ന് ജനം തിരിച്ചറിയും( അല്ലെങ്കിലും സാമാന്യ ബുദ്ധിയുള്ളവന് അതറിയാം എന്നത് കാര്യം വേറെ).
പക്ഷേ മാനം പോയാലും, നാണങ്കെട്ടാലും, എന്റെ കാര്യം ഞാന്‍ തന്നെ വേണ്ടേ നോക്കാന്‍. ആറ്റുനോറ്റിരുന്ന് കിട്ടിയതാണ് മുഖ്യമന്ത്രി സ്ഥാനം. അത് നാലഞ്ച് തലയ്ക്കു വെളിവില്ലാത്തവന്‍മാരുടെ ആശയും,ആവേശവും ആകുവാന്‍ വേണ്ടി വലിച്ചെറിയാന്‍ വേറെ ആളെ നോക്കണം. അത് കൊണ്ട് ഞാന്‍ സമ്മേളനത്തിന് പോകുവാന്‍ തന്നെ തീരുമാനിച്ചു.
അവിടെ വേദിയില്‍ കയറി വിവരക്കെടോന്നും വിളിച്ച് പറയുവാന്‍ തോന്നിച്ചെക്കല്ലേ എന്റെ സ്റ്റാലിനപ്പാ.
ഇല്ല,കുഴപ്പമില്ല , അവിടെക്കയറി എന്റെ ഭരണ നേട്ടങ്ങള്‍ പറയാം.പിന്നെ ആ യൂ ഡി എഫ്കാരെ കുറെ തെറിയും വിളിക്കാം.
എന്നാലും ഇത്രയും പോര് കാണിച്ചിട്ട് ഇപ്പൊ വാലുമാട്ടി ആ മിന്നല്‍ വരച്ച വരയില്‍ ചെന്ന് നില്ക്കാന് ഒരു വിഷമം. സാരമില്ല, ആ വിഷമം തിരികെ വന്ന് മുഖ്യമന്ത്രിക്കസേരയില്‍ കുറച്ച് നേരമിരുന്നാല്‍ താനേ മാറിക്കോളും.
ഒറ്റയാന് സ്ഥാനം ഒഴിഞ്ഞ കേരള മുഖ്യന്,
സഖാവ് എ കെ
Wednesday, February 25, 2009
Subscribe to:
Post Comments (Atom)
14 comments:
മുമ്പില്‍ കൊറ്റുങ്കാറ്റു പോലെ പൊകുന്ന രണ്ട് പോലീസ് ജീപ്പ് പിന്നി കൊടുങ്കാറ്റു പോലെ വരുന്ന രണ്ട് പോലീസ് ജീപ്പ്. അങ്ങനെ കിയോ കിയോ എന്ന് ഒച്ചയെടുത്ത് കേരളത്തിലൂടെ പറന്ന് നടക്കണമെങ്കില്‍ മുഖ്യമന്ത്രിയായി തന്നെ തുടരണം മോനേ . അല്ലാതെ ആദര്‍ശം പറഞ്ഞ് പൊടിം തട്ടി ഇറങ്ങിയാല്‍ ഈ പന്ന ചാനല്‍ മക്കളോ സിണ്ടിക്കെറ്റ് പത്രക്കാരോ തിരിഞ്ഞ് നോക്കില്ല. അതുകൊണ്ട് മുഖ്യമന്ത്രി പദം വിട്ടോരു കളിയില്ല. പി.ബി. നിര്‍ബന്ധിക്കും കേന്ദ്ര കമ്മിറ്റി നിര്‍ബന്ധിക്കും സംസ്ഥാന കമ്മിറ്റി നിര്‍ബന്ധിക്കും എന്നൊക്കെ നിനച്ചിരിന്നും. ആരും നിര്‍ബന്ധിച്ചില്ല. തിട്ടൂരവും തന്നില്ല. പക്ഷെ മുനവച്ച ചില ഡയലോഗുകള്‍ പറഞ്ഞു. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ ജാഥക്കുവരും എന്നൊക്കെ. അത് പറഞ്ഞത് പാവം എസ്.ആര്.പി ആണ് എങ്കിലും അതിന്റെ ദ്വയാര്‍ത്ഥം മനസിലാക്കാന്‍ ഏത് തയ്യല്‍ക്കാരനും കഴിയും. പോകണമെന്നുണ്ട് പക്ഷെ നിര്‍ബന്ധിക്കണം. ആരും നിര്‍ബന്ധിക്കാനും വന്നില്ല. പിന്നെ ഉടനെ ചന്ദ്രചൂഡനെയും ദിവാകരനേയും വിളിച്ചു വരുത്തി. അവര്‍ കുറച്ചു സമയം നിര്‍ബന്ധിച്ചു. അപ്പോള്‍ പിന്നെ പോകാം എന്ന് വച്ചു. എന്തു ചെയ്യാം ഇതാണ് ഈ മുഖ്യമന്ത്രി കസേരയുടെ ഒരു പ്രശ്നം. സുഖം പിടിച്ചു പോയീ. 1990 മുതല്‍ തുടങ്ങിയത്. അന്ന് നയനാരെ 4ആം വര്‍ഷം തള്ളി ഇറക്കി തുടങ്ങിയ ശ്രമമാണ് അതൊന്ന് ലെവലായത് ഇപ്പോഴാ. നീണ്ട് 15 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയ ഇത് അങ്ങനെ വരട്ട് വാദം പറഞ്ഞ് കളയാന്‍ പറ്റുമോ.
ഇനി എനിക്ക് പറയാന്‍ പറ്റാത്തത് എന്റെ വക്കീല്‍ പറയും അതിങ്ങനെ
വേണു: നവ കേരള മാര്‍ച്ചില്‍ പങ്കെടുത്തതിലൂടെ വി.എസ്. തന്റെ നിലപാടില്‍ നിന്നും പിന്നോട്ട് പോയി എന്ന് കരുതാമോ? ലാവലിന്‍ കേസില്‍ അദ്ദേഹം തന്റെ നിലപാടില്‍ നിന്നും പിന്മാറി പി.ബി തീരുമാനത്തോട് യോജിച്ചു എന്നു പറയാമോ?
എന്‍.എം.പിയേഴ്സണ്‍: അദ്ദേഹം പറഞ്ഞിരുന്നത് നവകേരള മാര്‍ച്ചില്‍ പങ്കെടുക്കില്ല എന്നാണ്. കേരളത്തില്‍ ഒരിടത്തും മാര്‍ച്ചില്‍ അദ്ദേഹം പങ്കെടുത്തതായി നമുക്കറിയില്ല. സമാപന സമ്മേളനത്തില്‍ പങ്കെടുക്കില്ല എന്ന് അദ്ദേഹം ഒരിക്കലും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ വി.എസ് തന്റെ നിലപാട് മാറ്റിയിട്ടില്ല എന്നാണെനിക്ക് തോന്നുന്നത്.
ലാവലിന്‍ വിഷയത്തില്‍ ഇന്ന് വി.എസ്. പറഞ്ഞതിനെ പി.ബി.തീരുമാനത്തോട് യോജിക്കുന്നു എന്നതരത്തിലല്ല മറിച്ച് പാര്‍ട്ടിക്കകത്തെ തന്റെ അഴിമതിക്കെതിരായ പോരാട്ടത്തെ പുതിയൊരു തലത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള ചിന്തകള്‍ ഉള്‍ക്കൊള്ളുന്ന ഒരു നടപടിയായി വേണം കരുതാന്‍...ബ്ലാബ്ലാബാബ്ലാ....
അച്ച്യുതാനന്ദന് നവകേരള മാര്‍ച്ചില്‍ പങ്കെടുക്കുകയും ലാവലിന്‍ കേസിനെക്കുറിച്ചുള്ള തന്റെ അഭിപ്രായം പറയുകയും ചെയ്തതോടെ ഒരരുക്കായിപ്പോയത് മാധ്യമ ചര്‍ച്ചകളിലെ വിദഗ്ദശിങ്കങ്ങളാണ്. പലരും ഇന്ന് ലീവെടുത്തു എന്നാണ് തോന്നുന്നത്.
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു. എന്തൊക്കെ വ്യാഖ്യാനങ്ങളായിരുന്നു. അവസാനം പവനായിമാര്‍ ശവങ്ങളായി.
പ്രസ്ഥാനം വ്യക്തിയേക്കാള്‍ വലുത് എന്നത് വീണ്ടും തെളിയിക്കപ്പെട്ടു.
പാവം വി.എസ്.... പാവം ക്രൂരന് എന്നൊക്കെ പറയുമ്പോലെ :)
“പ്രസ്ഥാനം വ്യക്തിയേക്കാള്‍ വലുത് എന്നത് വീണ്ടും തെളിയിക്കപ്പെട്ടു.”
അതോ പ്രസ്ഥാനത്തെ മൊത്തത്തില്‍ കയ്യിലെടുക്കാന്‍ കഴിയുന്ന വ്യക്തിയാണ് വലുതെന്നോ?
അങ്ങനെ ഒടുവില്‍ പവനായി ശവമായി.
വളരെ സമകലീനമാണല്ലോ . എന്നലെയയിരുന്നിലെ സംഭവം? മാധ്യമ കിടിലങ്ങള്‍ എപ്പോള്‍ അന്തരാഷ്ട്ര പ്രശ്നങ്ങള്‍ മാത്രമേ ചര്‍ച്ച ചെയ്യാര്‍ ഉല്ല്ലു .(bloody kerala politics????).മാമ ശരിക്കും വെറുപ്പിച്ചു കളഞ്ഞു
ജഗതിയുടെ ഭാഷയിലില്‍ പറഞ്ഞാല്‍,
ഒരു ഊ.... ഊജ്ജ്വല മാര്‍ച്ച് അല്ലായിരുന്നോ, സഖാവേ. :D
പാവം അച്ചു.ഇന്നലെ നവ കേരളത്തിലുള്ള ജനങ്ങളെല്ലാം ക്ലിഫ് ഹൌസില്‍ ചെന്ന് അങ്ങേരെ ജാഥക്ക് വിളിക്കും എന്ന് കരുതി കുറെ നേരം കാത്തിരുന്നു.ഒടുവില്‍ ഒരു പട്ടി പോലും തിരിഞ്ഞു നോക്കില്ല എന്ന് ഉറപ്പായപ്പോള്‍,തലയില്‍ മുണ്ടിട്ടു ശംഖുമുഖത്തെത്തുകയും ചെയ്തു.
Great stuff bro. And true said.
Cheers
അര്ജുന് ജീ,
ഈ കസേരയില്‍ അള്ളിപ്പിടിത്തം മാമയ്ക്ക് ഇപ്പോ ഒരു ബാധ്യതകൂടിയായിട്ടുണ്ട്. വേറൊന്നുമല്ല, സ്വന്തം മോന്റെ കൊണവതിയാരം തന്നെ. ആശാന് കസേരയും കളഞ്ഞ് പാര്ട്ടീന്നെറങ്ങിയാ തീരും ആദര്‍ശത്തിന്റെ അസ്ക്യത. അരുണ്കുമാറ് ചെറുക്കനെ പഴയ വിജിലന്‍സ് കേസും സ്മാര്‍ട്ട് സിറ്റി എടവാടിലെ തരികിടകളും എല്ലാം കൂടിയെടുത്തിട്ട് സഗാക്കമ്മാരു കൂഴച്ചക്ക കുഴയ്ക്കുമ്പോലെയാക്കും. അച്ചുമാമന് നന്നായി അറിയാം ആ പകയുടെ തീക്ഷ്ണത. അച്ചുമ്മാമ തന്നെയാണല്ലോ "വൈരനിര്യാതന"ത്തില്‍ പാര്ട്ടീട കുലഗുരുവും പിണറായീട പഴയ ട്യൂഷന് ടീച്ചറും ;))
അതോണ്ട് ചാനല്കുട്ടന്മാര് ഇനീം ഒലിപ്പിക്കും. മാര്‍ക്സിസത്തിന്റെ ദാര്‍ശനിക കൈലാസം കയറിക്കയറി അങ്ങ് പോവും. അച്ചുമ്മാമ സമയാസമയം ഇതുപോലെ "ഇല്ലാ ഇല്ല" എന്നൊക്കെ വളിവിട്ടു കൊടുക്കും. ആ കീഴ്വായുവിന്റെ സുഗന്ധം നുണഞ്ഞ് പിയേഴ്സണും (ടിയാന്റെ അപ്പനെ പണ്ട് വി.എസ് ചവിട്ടിക്കൂട്ടിയതൊന്നും ടിയാന് ഇപ്പൊ ഓര്‍മ്മയില്ല ) വള്ളിക്കുട്ടന്‍ അപ്പുക്കുന്നും ആസാദുമച്ചാനും ഒക്കെ ചര്‍ച്ചിച്ച് ചര്‍ച്ചിച്ച് ഓരോന്ന് ഛര്‍ദ്ദിച്ച് വയ്ക്കും. അജിതച്യാച്ചിയും സാറാ ജോസഫ് കൊച്ചമ്മയും സാന്റ്രോ കാറിലും ലാന്സറിലുമൊക്കെ ഓടി നടന്ന് തരിശ് ഭൂമില് വിത്തെറിഞ്ഞ് പ്രതീകാത്മക കൃഷിയിറക്കും. സുരേന്ദ്രന് കുളിയാണ്ടര് കവിതകളെഴുതും. അപ്പുറത്ത് കേ.ഈ.എന്‍, പോഞ്ചാന് മുകുന്ദന് ആദിയായ പ്രഭൃതികള്‍ ശീതങ്കന്‍ തുള്ളും. കേരളനാട്ടില്‍ വേറെ ഒരു പ്രശ്നവുമില്ലാത്തതുകൊണ്ടു ചര്‍ച്ചയ്ക്കിടയില്‍ പുട്ടിനു പീര പോലെ മൂലക്കുരുവിന്റെ ഹരിദ്രപ്പരസ്യം ഇടവിട്ടിടവിട്ട് കാണിച്ച് നികേശചേട്ടന്മാരും ഷാനിച്ചേച്ചിമാരും ആര് ശ്രീജിത്ത്, അജയഘോഷ്, പ്രശാന്ത് രഘുവംശം തുടങ്ങിയ വ്യാഖ്യാന-റിപ്പോര്‍ട്ടര്‍ പുലികളും "മാമന്റെ മുഖം കടുത്തിരിക്കുന്നു"..."ആസനം ചുവന്നിരിക്കുന്നു"..."തുള്ളല്‍ ഉടന്‍ ആരംഭിക്കാന്‍ സാധ്യതയുണ്ട്"... "ങാ ഇപ്പോള്‍ ബ്ലീഡിംഗ് തുടങ്ങിയിട്ടുണ്ട്..." "പി.ബിയില്‍ നാലുപേരെ അഡ്മിറ്റാക്കി, മൂലകുരു പൊട്ടി എന്നാണ് തോന്നുന്നത് നികേശ് ".."ഇപ്പോള്‍ നാറ്റം നന്നായി മണക്കാന്‍ കഴിയുന്നുണ്ട്" എന്നൊക്കെയുള്ള ഗംഭീര പേച്ചുകളും നടത്തും.
ഹൊ അച്ചുമ്മാമ്മ പോയാ ഇതൊക്കെ miss ചെയ്യില്ലേന്നോര്ത്തിട്ട് ഒരു വെഷമം.
താന്‍ മുന്‍ കയ്യി എടുത്തു പാര്‍ട്ടിക്കു പുറത്താക്കിയ അപ്പുക്കുട്ടന് വള്ളികുന്നും എം വി രാഗവനും പീയെഴ്സനും എല്ലാം തന്നെ പൊക്കി പറയണത് തന്നെ നന്നാക്കാനല്ല തന്നെ നക്കി കൊല്ലാനുള്ള പുറപ്പാടാണ് എന്ന് വി യെസ് മനസിലാക്കിയിരുന്നു. അത് മനസിലാവാതെ പോയാതെ ഈ മുന്‍ കമ്മുനിസ്റ്റുള്ക്കും അത് വഴി വെട്ടിലായത് നമ്മുടെ മാധ്യമ ശിങ്കങളും.
Sakhavu VS is being insulted in every public functions by the admirers of the party secretary. Seems like they are doing this within a compitative spirit. I dont say, it was master minded by the secretary. But definitely the 85+ yr old Conrade VS does not deserv it. Let VS be so bad as a person, or as a CM what ever negative qualities he has, the party leaders should not have abused him to such an extend. I belive, he should retire from the party, rather than bearing such insults from pretty ordinary party leaders. or he may be fascinated with the CM'c chair.
Four years ago K Karunakan had faced similar situation. But, there were some congress leaders, who pointed out the immaturity or drawback in criticising their veteran leader in such an extend. Unfortunately, ther is no one to support VS in CPM. Let us imagine what wuld happen, if KEN had called the secretary a "mandabudhi".
So these drama has clearly convayed the party secretary is grawing beyond the party. When a person full of petty ego (Prakash Karat)is leading the party from the centre, no one can expect any support for veteran leader like VS.
ഇല്ല ......ഇല്ല ......ഇല്ല ......
എന്തില്ലാന്നു ?
കസേര വിടൂല്ലാന്നു ................
നിങ്ങളുടെ പഴയ പോസ്റ്റുകള്‍ എല്ലാം കഴിഞ്ഞ രണ്ടു ദിവസങ്ങളായി വായിച്ചു തീര്‍ത്തു. തമാശയായി എഴുതുന്ന പലതിലും വല്ലാത്ത ഒരു അഗ്നിസ്പര്‍ശം. ഫെവറിറ്റ്സില് ഇട്ടു :)
da
Post a Comment