Tuesday, April 28, 2009

ഭാരതത്തിന്റെ ധീര ഭരണാധികാരികളെ...

ഭാരതത്തിന്റെ കണ്ണിലുണ്ണികളായ ധീര ഭരണാധികാരികളെ,

ഒടുക്കത്തെ സന്തോഷം സഹിക്ക വയ്യാതെയാണ് ഞാന്‍ ഈ കത്തെഴുതുന്നത്.നിങ്ങളോടെല്ലാവരോടുമുള്ള ഒരു അപേക്ഷയായി പരിഗണിക്കാന്‍ ദയവുണ്ടാകണം.

ധീര ദേശാഭിമാനി സരവ ശ്രീ വേലുപ്പിള്ള പ്രഭാകരനെയും കൂട്ടരെയും രക്ഷിക്കാനുള്ള നിങ്ങളുടെ അശ്രാന്ത പരിശ്രമങ്ങള്‍ സത്യത്തില്‍ എന്‍റെ ശരീരത്തിലെ ഓരോ അണുവിലും ആവേശമായി നിറയുന്നു. നമ്മുടെ ദേശത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഒരാളെ ക്രൂരമായി വധിച്ച ഒരു തീവ്രവാദ സംഘടനയുടെ തലവനാണ് പ്രഭാകരനെങ്കിലും, തത്കാലം നമുക്ക് വേണ്ടത് തമിഴ് നാട്ടിലെ വോട്ടുകളാണ്(അതാണ്‌ സ്പിരിറ്റ്).
അതിലേക്കായി നിങ്ങള്‍ ഇപ്പോള്‍ ശ്രീലങ്കയില്‍ പോയി നടത്തുന്ന സമാധാന ശ്രമങ്ങള്‍ മാത്രം പോരാ എന്നാണ് എന്‍റെ അഭിപ്രായം. പറ്റുമെങ്കില്‍,ശ്രീലങ്കയിലെ സൈനിക നടപടികള്‍ക്കെതിരേയുള്ള പ്രതിഷേധ സൂചകമായി,തമിഴ്നാട്ടില്‍ നമ്മുടെ ദേശീയ പതാക കത്തിക്കാന്‍ ശ്രമിച്ച ശുനക ഛേ ശിങ്കക്കുട്ടികള്‍ക്ക് ഓരോ പത്മശ്രീയോ,പത്മവിഭൂഷണോ നല്‍കി ആദരിക്കണം.രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക്‌ പന്ത്രണ്ട് മണിവരെ എയര്‍ കൂളറുകള്‍ക്ക് നടുവില്‍ക്കിടന്ന് ധീരമായി നിരാഹരിച്ച,കാലന് പോലും വേണ്ടാത്ത,ദേ പിന്നെയും തെറ്റി, കലൈജ്ഞ്ര്‍ കരുണാനിധിക്ക് ഒരു ഭാരത രത്നവും നല്‍കിയേക്കുക.

അത് കൊണ്ടും തമിഴ് മക്കള്‍ക്ക്‌ തൃപ്തി വന്നില്ലെങ്കില്‍ ദ്രാവിഡ കഴകത്തിന്റെ കൊടി നമ്മുടെ ദേശീയ പതാകയാക്കാനും,'നാന്‍ ആണയിട്ടാല്‍' നമ്മുടെ ദേശീയ ഗാനമാക്കാനും വല്ല വഴിയുമുണ്ടോ എന്ന് നോക്കുക.

പ്രഭാകരനെ ജീവനോടെ പിടിച്ചാല്‍ ഭാരതത്തിന്‌ കൈമാറാം എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനത്തില്‍ നിന്നും ഒരു കാലത്തും നിങ്ങള്‍ പിടി വിടരുത്. വേലിയിലിരിക്കുന്ന വെള്ളിക്കെട്ടനെയെടുത്ത് വി ഐ പി ക്കുള്ളില്‍(സ്വന്തമല്ല,ജനങ്ങളുടെ) വെച്ച്,അതിനിട്ട് ഒരു നുള്ളും കൂടി കൊടുക്കുക എന്ന നമ്മുടെ സര്‍ക്കാരിന്റെ പാരമ്പര്യത്തില്‍ നിന്നും നാം അണുവിട വ്യതിചലിച്ച് കൂടാ.

മാത്രമല്ല പ്രഭാകരന്‍ ശ്രീലങ്കയില്‍ വിചാരണ നേരിട്ടാല്‍ അവന്മ്മാര്‍ മൂന്നിന്റെയന്ന് കുരിശിനെ കാച്ചാന്‍ സാധ്യതയുണ്ട്. അനുവദിക്കരുത്!!!കഴിയുന്നതും വേഗം അദ്ദേഹത്തെ ഇന്ത്യയിലേക്ക്‌ കൊണ്ട് വന്ന് പഞ്ച നക്ഷത്ര തടവറകളില്‍ ഏതെങ്കിലുമൊന്നില്‍ താമസമൊരുക്കിക്കൊടുത്ത്, ഒരു പത്തിരുപത്തിയഞ്ച് വര്‍ഷം നീളുന്ന വിചാരണയും,പുനര്‍:വിചാരണയുമായി നമുക്ക് വോട്ട് പിടിക്കണ്ടേ? ഇനി കഷ്ടകാലത്തിന് വിചാരണ തുടങ്ങി ഇരുപത്തിയഞ്ചാം വര്‍ഷം കോടതി അങ്ങേരെ തൂക്കാന്‍ വിധിച്ചാലും, ദയാ ഹര്‍ജ്ജിയുടെ അപേക്ഷക്ക് മേലുള്ള തീരുമാനം വൈകിച്ച് നമുക്ക് അദ്ദേഹത്തിന്‌ വാര്‍ദ്ധക്യ സഹജമായ കാരണങ്ങളാല്‍ സുഖ മരണം വരികാനുള്ള സൌകര്യം ഒരുക്കാമല്ലോ. ഇനി ഇതൊന്നും നടന്നില്ലെങ്കില്‍ വല്ല വിമാനമോ മറ്റോ റാഞ്ചി ആരെങ്കിലും അങ്ങേരെ രക്ഷിച്ചോളും.

പൂര്‍വികര്‍ തെണ്ടിത്തിരിഞ്ഞ് വല്ല നാട്ടീന്നും വന്നതാണെങ്കിലും,നിത്യ വൃത്തിക്കുള്ള വഴി കണ്ടു കഴിയുമ്പോള്‍, ചെന്ന് കയറിയടുത്ത് സ്വന്തമായി രാജ്യം വേണം എന്ന് അലമ്പുണ്ടാക്കി,ഇപ്പോള്‍ ഓടി നടന്ന് പണി വാങ്ങിക്കുന്ന ആ തമിഴ് വീരനില്‍ മാത്രം നിങ്ങളുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഒതുക്കരുത് എന്നാണ് എനിക്ക് പറയാനുള്ള മറ്റൊരു കാര്യം.

സാധിക്കുമെങ്കില്‍ മെക്സിക്കന്‍ കൊളമ്പ്യന്‍ മയക്കുമരുന്ന് രാജാക്കന്മാരില്‍ ശേഷിക്കുന്നവരെയും ഇന്ത്യയിലേക്ക്‌ കൊണ്ട് വരണം.അവരോട് നാം കാണിക്കുന്ന മാനുഷിക പരിഗണന ചൂണ്ടിക്കാട്ടി ക്രിസ്ത്യന്‍ വോട്ടുകള്‍ മറിക്കാന്‍ നമുക്ക് ശ്രമിക്കാവുന്നതാണ് മിക്കാവുന്നതാണ്.

ഇതേ രീതിയില്‍ ഹിന്ദു വോട്ടുകള്‍ മറിക്കാന്‍ വല്യ ശ്രമമൊന്നും വേണ്ട. വല്ല കൂട്ടക്കൊലയോ, തുടര്‍ സ്ത്രീ പീഡനമോ നടത്തിയ ഏതെങ്കിലും ഫ്രാഡ് സ്വാമിയെ കണ്ടെത്താനാണോ നമുക്ക് പാട്. അദ്ദേഹത്തെ ഒരമ്പലം പണിയിച്ചു ആരാധിക്കുന്നതൊഴികെ മറ്റെല്ലാം നമുക്ക് ചെയ്യാം.എന്നിട്ട് നമുക്ക് ചുവപ്പ് കോട്ടയുടെ മുകളില്കയറി നിന്ന് സുധീരമായ ഭരണത്തിന്റെ നേട്ടങ്ങള്‍ എഴുന്നള്ളിക്കുന്ന നോട്ടീസ്സ് വിതറി കളിക്കാം.
നിങ്ങളുടെ ഭരണത്തിന്‍ കീഴില്‍ ഭാരതാംബയുടെ ഭാവിയോര്‍ത്ത് എന്‍റെ കണ്ണുകള്‍ നിറയുന്നതിനാല്‍ കൂടുതല്‍ എഴുതാനാകുന്നില്ല.

തത്കാലം നിറുത്തുന്നു

എ കെ

5 comments:

വാഴക്കോടന്‍ ‍// vazhakodan said...

:)

കൂട്ടുകാരന്‍ | Friend said...

വേലിയിലിരിക്കുന്ന വെള്ളിക്കെട്ടനെയെടുത്ത് വി ഐ പി ക്കുള്ളില്‍(സ്വന്തമല്ല,ജനങ്ങളുടെ) വെച്ച്,അതിനിട്ട് ഒരു നുള്ളും കൂടി കൊടുക്കുക എന്ന നമ്മുടെ സര്‍ക്കാരിന്റെ പാരമ്പര്യത്തില്‍ നിന്നും നാം അണുവിട വ്യതിചലിച്ച് കൂടാ.അത് കലക്കി...

Aadityan said...

എല്ലാം വോട്ട് ഇന് വേണ്ടിയുള്ള കളി പൊതു ജനം പതിവ് പോലെ കഴുതകളും . ശേഷം ചിന്തിയം :)

Whiz said...

നല്ല ഒരു ഒരു പോസ്റ്റ്‌, അര്‍ജുന്‍. പക്ഷേ അവിടുത്തെ വികാരങ്ങളില്ലാത്ത പാവം ജനങ്ങളുടെ ഗതിയെ കുറിച്ച് കൂടി ഒന്ന് ഓര്‍ക്കണം. ആവശ്യത്തിന് മരുന്നും ആഹരവുമില്ലതെയ് അവിടെ ജനങ്ങള്‍ നരകിക്കുകയാണ്. ഇത് പോലെ തന്നേയ് ചിന്തിക്കേണ്ട ഒരു കാര്യമാണ് നമ്മുടെയ്‌ രാഷ്ട്രീയ പാര്ടികളുടെയ് ഒരു സൈലെന്‍സ്. എന്തിനും ഏതിനും മതം ജാതി എന്നിവ കൊട്ടി പാടുന്ന, കോണ്‍ഗ്രസ്‌, സി പി എം, ബി ജെ പി എന്നീ പാര്‍ടികള്‍ ഈകാര്യത്തില്‍ എന്ത് ചെയ്തു? ഒരു പ്രവാസി എന്ന നിലയില്‍ വേറൊരു കാര്യം കൂടി ശ്രദ്ധിച്ചു. യുദ്ധം, അക്രമം,ഭൂകമ്പം എന്നിവ ഉണ്ടെങ്കില്‍ (അഫ്ഗാന്‍, പാക്കിസ്ഥാന്‍, പലസ്തീന്‍) ദുരിതാശ്വാസ ഫണ്ട്‌ സമാഹരിച്ച് നല്ല പേര് സംബാധിച്ചിടുള്ള നമ്മുടെയ്‌ ഒരു പ്രവാസ സംഘടനയും ഇതിനേയ്‌ കുറിച്ച് ഒന്നും പ്രതികരിച്ചു കണ്ടില്ല. കാരണം ഇത് അവര്‍ക്ക് അവരുടെ മുസ്ലിം വര്‍ഗ ബോധം അറബികളെയോ, ലോകത്തെയോ കാണിക്കേണ്ട ആവശ്യമില്ല എന്ന് അവര്‍ക്ക് മനസിലായി കാണും. പലസ്തീന് യുദ്ധ സമയത്ത് വസ്ത്രങ്ങളും മരുന്നുകളും സമാഹരിക്കാന്‍ കാണിച്ചതിന്റെ കുറച്ചു ഉത്സാഹം ഇതിനു കൂടി കാണിച്ചിരുന്നെങ്കില്‍ എന്ന് തോന്നി പോകുന്നു... സ്നേഹത്തോടെ, അനു

Santhosh | പൊന്നമ്പലം said...

ഇതാണ് “പവ്വര്‍ ബ്ലോഗിങ്”. വെല്‍ ഡണ്‍ അര്‍ജുന്‍!