Saturday, April 18, 2009

ഭാവി പ്രധാനമന്ത്രിയുടെ വിവാഹ പരസ്യം

ഭാരതത്തിന്‍റെ ഭാവി പ്രധാനമന്ത്രിയും, ഇറ്റലിയുടെ പൊന്നോമന പുത്രനുമായ യുവരാജ് മൈനക്ക് (കാര്‍ലോസ് കോര്‍ലിയോണ്‍ കത്രോച്ചി) അനുയോജ്യയായ വധുവിനെ ആവശ്യമുണ്ട്.
പയ്യന് വയസ്സ് നാല്‍പ്പത്.ആറടി ഉയരം, വെളുത്ത നിറം. തൊഴില്‍ മുഴുവന്‍ സമയ രാഷ്ട്രീയം(കുടുമ്പ ബിസിനസ്സ്). ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ എന്തുകൊണ്ടും യോഗ്യന്‍ എന്ന് അദ്ദേഹത്തിന്‍റെ സഹോദരി പ്രിയറാണി വഡോധര (അത് സൌകര്യം പോലെ വഡോധര,മൈന, ഗാന്ധി, തേങ്ങാക്കൊല എന്നൊക്കെ പത്രക്കാര്‍ ഈ കൊച്ചിന്റെ സര്‍നെയിം മാറ്റി മാറ്റി പറയും) പറഞ്ഞിട്ടുണ്ട്‌. ഇന്ത്യയുടെ പ്രധാനമന്ത്രിയാവാന്‍ ഇതില്‍ പരം യോഗ്യത വല്ലതും വേറെ വേണോ. പ്രിയറാണി പറഞ്ഞാല്‍ പിന്നെ അതിന് മറു വാക്കുണ്ടോ?

പയ്യന്‍ വളരെ ഉല്ലാസ പ്രകൃതിയാണ്. രാജ്യത്ത് തീവ്രവാദ ആക്രമണം നടക്കുന്നു എന്ന് കേട്ടാല്‍ പോലും കുലുങ്ങാതെ നേരം വെളുക്കും വരെ പാര്‍ട്ടികളില്‍ കുടിച്ചു കുന്തം മറിയുന്ന ഇദ്ദേഹം, അഭിനവ നീറോ ചക്രവര്‍ത്തിയാണെന്ന് പക്ഷേ അസൂയാലുക്കള്‍ വെറുതെ പ്രചരിപ്പിക്കുന്നതാണ്. കാരണം ഇന്ത്യയിലെ പിച്ചതെണ്ടികളെ കാണുവാന്‍ വിദേശ നയതന്ത്ര പ്രതിനിധികളുമായി ഇടയ്ക്കിടെ യുവരാജാവ് 'തെണ്ടി യാത്രകള്‍' നടത്താറുണ്ട്‌. നീറോ റോമില്‍ അങ്ങനെ ചെയ്തതായി ചരിത്രമില്ല.

പ്രത്യക്ഷത്തില്‍ എം പി എന്ന സ്ഥാനത്തിന് പുറമേ അമ്മ നേതൃത്വം വഹിക്കുന്ന പാര്‍ട്ടിയുടെ ദേശീയ സമതിയുടെ ജനറല്‍ സെക്രെട്ടരിമാരില്‍ ഒരാള്‍, പാര്‍ട്ടിയുടെ യുവജന സംഘടനയുടെ മേല്‍നോട്ടം എന്നിവ മാത്രമേ പയ്യന് പണിയായുള്ളു എന്ന് കരുതി പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ വിഷമിക്കണ്ട. കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്തും, ഈ തിരഞ്ഞെടുപ്പുക്കാലത്തുമായി വെളിപ്പെടുത്തിയ പയ്യന്റെ സ്വത്തുക്കളുടെ വിവരങ്ങള്‍ ഒന്ന് താരതമ്യം ചെയ്ത് നോക്കിയ ശേഷം മാത്രം നിങ്ങള്‍ തീരുമാനങ്ങള്‍ എടുക്കുക. അഞ്ച് വര്‍ഷങ്ങള്‍ കൊണ്ട് ,പ്രത്യക്ഷത്തില്‍ വല്യ വരുമാനമൊന്നുമില്ലാത്ത ജോലികളില്‍ തുടര്‍ന്ന് കൊണ്ട്, സ്വത്തുക്കള്‍ ഇരട്ടിയും,നാലിരട്ടിയും ആക്കുന്ന മാന്ത്രിക വിദ്യ, നിങ്ങള്‍ക്ക് ലഭിച്ചേക്കാവുന്ന മറ്റു മരുമക്കള്‍ക്ക് അറിയുവാന്‍ യാതൊരു സാധ്യതയുമില്ല.

പയ്യന്റെ വിദ്യാഭ്യാസത്തിനെക്കുറിച്ച് അറിയണം എന്ന് നിര്‍ബന്ധമുള്ള പെണ്‍കുട്ടികളുടെ മാതാ പിതാക്കള്‍ ഈ വിവാഹക്കാര്യം മറക്കുന്നതാണ് നല്ലത് .ഇനി നിങ്ങള്‍ നിര്‍ബന്ധപൂര്‍വ്വം ഇത്തരം അനാവശ്യ ചോദ്യങ്ങള്‍ ചോദിച്ച് കൊണ്ട് വിവാഹത്തിനുള്ള അപേക്ഷ വല്ലതും അയച്ചാല്‍, യുവരാജാവിന്റെ നിയമോപദേശക സമതി ഒരുപക്ഷെ നിങ്ങളുടെ പേരില്‍ നിയമ നടപടികള്‍ എടുത്തേക്കാം. പയ്യന്‍ ഹാര്‍വാര്‍ഡിലും ,കേംബ്രിഡ്ജിലും ഒക്കെ പഠിച്ച് മറിച്ചിട്ടുണ്ടെന്ന് പറഞ്ഞ് നടക്കുന്നത് വെറുതെയാണ് എന്ന് എഴുതിയ ഒരു പത്രത്തിനെ വക്കീല്‍ നോട്ടീസ് അയച്ചു വിരട്ടിയിട്ട് കൊല്ലം മൂന്നേ ആയുള്ളൂ. ഇപ്പൊ പയ്യന്‍ അവകാശപ്പെടുന്നത് വികസന സാമ്പത്തിക ശാസ്ത്രത്തില്‍ എം ഫില്‍ ബിരുദധാരിയാണ് താനെന്നാണ്. അത് വിശ്വസിക്കാന്‍ നല്ല സൌകര്യമുള്ളവര്‍ വിവാഹാലോചനയുമായി വന്നാല്‍ മതി.

പെണ്‍കുട്ടികള്‍ സ്പെയ്നില്‍ നിന്നോ വെനെസ്വലായില്‍ നിന്നോ ആയാലും യുവരാജാവിന് വിരോധമില്ല. പക്ഷേ ഒരൊറ്റ നിര്‍ബന്ധം മാത്രമേയുള്ളൂ. വിവാഹത്തിന് മുന്‍പ് തന്നെ സാരി,പല്ലു കൊണ്ട് തല മൂടുന്ന ഭാരത സ്ത്രീ ലൈനില്‍ ഉടുക്കാനും, അതാവശ്യം ഹിന്ദി നോക്കി വായിക്കാനും പഠിച്ചിരിക്കണം. കാരണം ഭാവിയില്‍ വല്ല തീവ്രവാദികളും പയ്യനെ തട്ടിയാല്‍,പാര്‍ട്ടിയുടെ അധ്യക്ഷ സ്ഥാനവും,ഒത്താല്‍ ഇന്ത്യയുടെ പ്രധാനമന്ത്രി പദവും നിങ്ങളുടെ കൈയ്യില്‍ വരാനുള്ളതാണ്. അപ്പോള്‍ സ്റ്റേജിലൊക്കെ കയറി നിന്ന് 'ഭ ഭ ഭാ' എന്ന് പറയാന്‍ ഇടവരരുത്.

3 comments:

thommaേതാമ്മ said...

ithre okke yogyatha pore...ivanoru asamanya midukkananennu pracharippikkunn chila madhyamangalum gandikudumba bhakthiyullavarum ullappol entha pedikkanullath

ഞാനും എന്‍റെ ലോകവും said...

സ്പെയിനില്‍ നിന്നും പെണ്ണ് കൊടുക്കാന്‍ ഞാന്‍ സമ്മതിക്കില്ല

സാംഷ്യ റോഷ്|samshya roge said...

അപ്പൊ പണ്ടു കുമരകത്ത് ലൈന്‍ അടിച്ച് നടന്ന മറ്റവളെങ്ങു പോയി??