Thursday, May 7, 2009

ഹതാശനായ ഒരു മോഹന്‍ലാല്‍ ഫാന്‍

ഇന്നലെ നാട്ടിലെത്തി. റെഡ് ചില്ലീസ് തുടങ്ങി ലാലേട്ടന്റെ പടങ്ങള്‍ കണ്ട് തുടങ്ങണം എന്നായിരുന്നു ആഗ്രഹം.തിയറ്ററുകാര്‍ പന്നകള്‍ പറ്റിച്ച് കളഞ്ഞു. പോസ്റ്ററുകളില്‍ 'അന്‍പതാം ദിവസം' , 'അഴകിന്റെ മഹാ വിജയം' എന്നൊക്കെ എഴുതിയിരിക്കുന്നത് കണ്ടാണ്‌ അങ്ങോട്ട്‌ കെട്ടിയെടുത്തത്. അവിടെ ചെന്നപ്പോള്‍ നാല് തിയറ്റര്‍ ഉള്ള കോംപ്ലെക്സില്‍ ഒരിടത്ത് പോലും പടമില്ല. ചോദിച്ചപ്പോള്‍ അവന്മാര്‍ പറയുകയാണ്‌ "അനിയാ അന്‍പതാം ദിവസത്തെ പോസ്റ്റര്‍ അടിക്കാന്‍ നാല്‍പ്പത്തിമൂന്ന് ദിവസം ആ പടം ഇവിടെ പെട്ടി തിയറ്ററില്‍ ഓടിച്ച പാട് നമുക്കറിയാം.അവസാനം 'ഇങ്ങോട്ട് കാശ് തന്നാലും ഇനി ഇതിവിടെ വേണ്ടാ' എന്ന് പറഞ്ഞപ്പോഴാണ് അവന്മാര്‍ അതെടുത്തോണ്ട് പോയത്"എന്ന്.
കണ്ട്രി ഫെലോസ്!!!ഇവന്‍റെയൊക്കെ ലൈസെന്‍സ്‌ എടുത്ത്‌ കളയണം. കാണാന്‍ ആളില്ലെങ്കിലെന്ത്?അക്ഷരാത്ഥത്തില്‍ ആയിരം ആനക്ക് സമനായ ലാലേട്ടനില്ലേ പടത്തില്‍.

തിയറ്ററുകാര്‍ പോട്ടെ, കേരളത്തിലെ ഡോഗ്സിന് ചുമ്മാ വന്നിരുന്നു പടം കണ്ടാല്‍ എന്താ കുഴപ്പം?
വിഷമം മറ്റാന്‍ നാലെണ്ണം അടിച്ചിട്ട് ടു ഹരിഹര്‍ നഗര്‍ കാണാന്‍ കയറി. പരമ ബോറ് പടം.എന്‍റെ കൂടെ പടം കാണാന്‍ വന്ന എന്‍റെ ഫസ്റ്റ് കസിന്‍,സെക്കന്റ്‌ കസിന്‍,തേര്‍ഡ് കസിന്‍,എന്‍റെ വല്യപ്പന്‍,ഇളയപ്പന്‍,അയല്‍വക്കത്തെ ചാണ്ടി;ഇവര്‍ക്കെല്ലാം ഇതേ അഭിപ്രായമായിരുന്നു.സത്യം!!! വേണേ ചോദിച്ച് നോക്കിക്കോ.തിയറ്ററില്‍,ഹ്യുമര്‍ സെന്‍സില്ലാത്ത ബാക്കി മലയാളികള്‍ കിടന്ന് തല തല്ലി ചിരിച്ചത് കാരണം ഉറങ്ങാനും പറ്റിയില്ല. വൃത്തികെട്ടവന്മാര്‍, ഇവനെയൊക്കെ പിടിച്ച് കെട്ടിയിട്ട്, ലവ് ഇന്‍ സിംഗപൂര്‍ നാല് വട്ടം കാണിക്കണം.

പിറ്റേ ദിവസം,അടിച്ച് പാമ്പായി സെക്കന്റ് ഷോ സാഗര്‍ അലിയാസ് ജാക്കി കാണാന്‍ പോയി. തിയറ്ററില്‍ ഞാന്‍ മാത്രമെ കാണു എന്നല്ലേ വിചാരിച്ചത്. മണ്ണ് നുള്ളിയിട്ടാല്‍ താഴെ വീഴാന്‍ സ്ഥലമില്ലായിരുന്നു. കാറ് പിന്നെ തമ്പാനൂര്‍ ബസ്‌ സ്റ്റാന്‍ഡില്‍ രണ്ടു സുപ്പര്‍ സുപ്പര്‍ ഫാസ്റ്റുകള്‍ക്കിടയിലാണ് പാര്‍ക്ക്‌ ചെയ്തത്.
ബാല്‍ക്കണി ഫുള്‍ (സത്യമായിട്ടും ഉള്ളിലെ ഫുള്ളിന്റെ പച്ചയില്‍ ആളൊന്നിനെ പത്തായി കണ്ടതല്ല).

പിന്നെ പടം;എന്നാ പടമാ!!!സ്റ്റൈല്‍ വഴിഞ്ഞൊഴുകുന്നത് കണ്ട് ഞാന്‍ 'സ്റ്റൈല് സ്റ്റൈല് താന്‍ . നീ സുപ്പര്‍ സ്റ്റൈല് താന്‍' എന്ന് പാടിപ്പോയി. ഭാവനയുടെ ആ പാട്ട് അത്ര പോര (അതിലും ഭാവനയാണ് പോരാത്തത് ലലേട്ടനല്ല കേട്ടോ).ബാക്കിയൊക്കെ ശരിക്കും സ്റ്റൈലിഷ്.അല്ലാതെ കഥയില്ല ,കൊണാപ്പില്ല എന്നൊന്ന് പറയേണ്ട ഒരു കാര്യവുമില്ല.
തമിഴും, ഇംഗ്ലീഷും പടങ്ങള്‍ കഥയും കുന്തവുമില്ലാതെ കണ്ട് നീയൊക്കെ സ്റ്റൈല്‍ എന്നുമ്പറഞ്ഞ് കൈയ്യടിക്കുമല്ലോ?പിന്നെ ഇതും വന്നു കണ്ടാല്‍ എന്താ കുഴപ്പം? ഈ കാണിച്ചതിനും സ്റ്റൈല്‍ എന്ന് പറയുമോന്ന് ചോദിച്ചാല്‍, അമല്‍ നീരദും ലാലേട്ടനും കൂടി ഇതാണ് സ്റ്റൈല്‍ എന്ന് പറഞ്ഞാല്‍ അങ്ങോട്ട്‌ വിശ്വസിച്ചോണം.
ഇത്രയും സ്റ്റൈല്‍ ഉള്ളപ്പൊ,എന്തിനാടാ പന്ന മലയാളികളെ കഥയും കോപ്പുമൊക്കെ?ഇനി തമിഴിലും ,ഇംഗ്ലീഷിലും സ്റ്റൈലിഷ് പടങ്ങളിലെ നായകന്മാര്‍ നീര് വന്ന നീര്‍നായെപ്പോലെയല്ല ഇരിക്കുന്നത് എന്നും പറഞ്ഞോണ്ട് ഒരുത്തനും വന്നേക്കരുത്. ലാലേട്ടന് ഇത്രയൊക്കെ പറ്റു.നാല്‍പ്പത്തിയന്ച്ച് രൂപാ കൈയ്യീന്ന് മുടക്കി, രണ്ടര മണിക്കൂര്‍ ലാലേട്ടന്റെ ആ അലങ്കരിച്ച കൂടാരം പോലുള്ള ശരീരത്തിന്റെ ദിവ്യദര്‍ശനം സ്ക്രീനില്‍ കാണുന്നതില്‍ പരമൊരു ഭാഗ്യം വേറെ എന്തോ ഒണ്ട്?

സാഗര്‍ അലിയാസ് ജാക്കിയെക്കുറിച്ച് രണ്ട് വാക്ക് കൂടി പറയാതെ നിറുത്താന്‍ തോന്നുന്നില്ല. പൂര്‍ണ്ണമായും യുവാക്കളെ ഉദ്ദേശിച്ചു എടുത്ത ഒരു പടം. പിന്നെ കയറുന്ന പിള്ളാരൊക്കെ കൂവുന്നത്...അവന്മാരെ ഞങ്ങള്‍ യുവാക്കളായി കൂട്ടിയിട്ടില്ല. മാത്രമല്ല അവന്മാര്‍ക്ക് ലാലേട്ടന്റെ ശരീര സൌകുമാര്യത്തിലുള്ള അസൂയയാണ് ഈ കൂവലുകള്‍. ഹരിഹര്‍ നഗരിനു ഇവന്മാരൊന്നും കൂവാത്തതെന്താ? അതില്‍ ജാക്കിയെപ്പോലെ അത്ലറ്റിക്കായ ഒരു അണ്ടര്‍വേള്‍ഡ് ഡോണ്‍ ഇല്ല;അത് തന്നെ കാരണം.

'നായര്‍ സാനും' ,മുരളീ നാഗവള്ളിയുടെ 'അലക്ക്‌സാണ്ടര്‍ ദ ഗ്രേറ്റും' ഒന്നിറങ്ങിക്കോട്ടെടാ.എല്ലാവനെയും ഞങ്ങള്‍ പഠിപ്പിക്കുന്നുണ്ട്



7 comments:

Aadityan said...

നാല്‍പ്പത്തിയന്ച്ച് രൂപാ കൈയ്യീന്ന് മുടക്കി, രണ്ടര മണിക്കൂര്‍ ലാലേട്ടന്റെ ആ അലങ്കരിച്ച കൂടാരം പോലുള്ള ശരീരത്തിന്റെ ദിവ്യദര്‍ശനം സ്ക്രീനില്‍ കാണുന്നതില്‍ പരമൊരു ഭാഗ്യം വേറെ എന്തോ ഒണ്ട്?

സാഗര്‍ ജാക്കി കണ്ടു കാശു പൊയ് അല്ലെ . ഞാന്‍ കഷ്ടിച്ചു രക്ഷപെട്ടു . അടുത്ത ബ്രമരം നന്നായിരിക്കും എന്ന് കരുതാം .(വേറെ എന്ത് ചെയ്യാനാ )

Ajith Pantheeradi said...

നീര് വന്ന നീര്‍നായെപ്പോലെ!! എന്റമ്മോ...

ഹു :: Hu said...

ഇതേ പോലൊരു പോസ്റ്റ് ഒരു അമേരിക്കന്‍ ഫാനിന്റേതായി കണ്ടിരുന്നല്ലോ? :)

വിന്‍സ് said...

സാര്‍ക്കാസത്തിനു ചിയേര്‍സ്...പക്ഷെ സാര്‍ക്കാസത്തിലും ഒരു മാന്യത ഉണ്ടെന്നു ഓര്‍ക്കുക.

ഹന്‍ല്ലലത്ത് Hanllalath said...

:):)
ഫാന്‍സുകാരെല്ലാം തുലയട്ടെ...!!!! :)

Areekkodan | അരീക്കോടന്‍ said...

):

Eccentric said...

:)
Enteth ivide und
http://puzhu.blogspot.com/2009/03/blog-post.html