Wednesday, May 13, 2009

ഒരു നീല സാഹിത്യകാരന്‍റെ ഡൈലെമ.

ബഹുമാനപ്പെട്ട മുതലാളി,
'കാത്തിരുന്ന കമ്പനം' എന്ന നോവലിനും,കഴിഞ്ഞ ആഴ്ച്ച താങ്കളുടെ 'ഹാര്‍ഡീ ബുക്സ് പുറത്തിറക്കിയ 'പത്രത്താളുകളിലെ ഇക്കിളി വാര്‍ത്തകള്‍' എന്ന ചെറുകഥാ സമാഹാരത്തിനും ശേഷം ഞാന്‍ വീണ്ടും ശക്തമായ തിരിച്ച് വരവിന് ഒരുങ്ങുകയാണ് എന്ന വിവരം അതിസന്തോഷത്തോടെ തന്നെ താങ്കളെ അറിയിക്കട്ടേ.

മുതലാളി വിചാരിക്കുന്നുണ്ടാകും ഇടയ്ക്കിടെ എഴുത്ത് നിറുത്തി എന്ന് കുവുകയും,രണ്ടാം പക്കം വീണ്ടും രണ്ടു കൈയ്യും കൊണ്ട് എഴുതിത്തുടങ്ങുകയും ചെയ്യുന്ന ഞാന്‍ ഒരു മാനസിക രോഗിയാണെന്ന്.അല്ല മുതാളി അല്ല!!!ഇതൊക്കെ ഒരു 'വ്യ'സനസ്സ് ട്രിക്കല്ലേ?

നീല എഴുതി എഴുതി നാട്ടുകാര്‍ക്ക് എന്‍റെ എഴുത്ത് 'ബുള്ളറ്റ്‌'.'ഗ്രനൈഡ്' തുടങ്ങിയ കൊച്ചു പുസ്തകങ്ങളെക്കാള്‍ പ്രിയങ്കരമാകുമ്പോള്‍,ഒരു എഴുത്തുകാരനെന്ന നിലക്ക് ഞാനൊരു വി കെ എന്നും, ആനന്ദും ഒക്കെയാണെന്ന് എനിക്ക് തന്നെ തോന്നും. അങ്ങിനെയൊരു കുഴപ്പം മാത്രമേ എനിക്കുള്ളൂ.ഇത്തരം തോന്നലുകള്‍ വന്നാലുടന്‍ ഞാന്‍ ശുദ്ധ നര്‍മ്മവും,ആധുനിക കഥയും ഒക്കെ പരീക്ഷിച്ച് തുടങ്ങും.ഹാര്‍ഡീ ബുക്സ് ഗോഡൌണുകളില്‍ ചിതല്‍പ്പുറ്റുകള്‍ക്കിടയില്‍ മറഞ്ഞ് കിടക്കുന്ന'ഡാഫിനിയുടെ ക്രിസ്തുമസ്സ്' , 'ഡാഫിനിയുടെ പ്രണയിയുടെ ക്രിസ്തുമസ്സ്','ഡാഫിനിയുടെ ഇച്ചായന്റെ ക്രിസ്തുമസ്സ്' എന്നീ രചനകള്‍ എന്നിലിടക്കിടെ തല പൊക്കുന്ന ഈ സാഹിത്യ തീക്ഷണതയുടെ ചില സാമ്പിള്‍ വെടിക്കെട്ടുകള്‍ മാത്രമേ ആകുന്നുള്ളൂ.

എന്‍റെ മേല്‍പ്പറഞ്ഞത്‌ പോലെയുള്ള രചനകള്‍ കെട്ടിക്കിടന്ന് കെട്ടുപാടകുമ്പോള്‍ 'നിനക്ക് തുണ്ട് സാഹിത്യം തന്നെയാടാ പറ്റിയ പണി' എന്ന് മുതലാളി പറയും.ആ വാക്കുകള്‍ എന്‍റെ ഉള്ളിത്തൊലി വികാരത്തെ മാന്തിക്കീറും. മുതലാളിയുടെ വാദം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ഞാന്‍ 'സിനിമാ നിരൂപണം' 'ആധുനിക ബുദ്ധി ജീവികളെ വിമര്‍ശിക്കല്‍','തരികിട കവിതകള്‍' എന്നിവയുമായി ഇറങ്ങും.ഒടുവില്‍ അങ്ങോട്ട്‌ കാശ് കൊടുത്താലും വായനക്കാര്‍ അവയൊന്നും വായിക്കാതാകുന്ന അവസ്ഥയില്‍, ഞാന്‍ എടുക്കുന്ന അവസാന നമ്പരുകളില്‍ ഒന്നാണ് 'എഴുത്ത് നിറുത്താന്‍ പോകുന്നു' എന്ന പരസ്യം.

മുതലാളിക്ക് ഓര്‍മ്മ കാണും പണ്ട് 'സൈമണ്‍ന്‍റെ എം എം എസ് ക്ലിപ്പുകള്‍' ,'തവള്‍മംഗലം ഗാനവിമര്‍ശനം', 'അക്കാദമിയിലെ അക്കാമ്മ' എന്നീ കൃതികള്‍ക്ക് ശേഷം,വീട്ടിലേക്ക് വന്ന കത്തുകളില്‍ ചിലത് പൊട്ടിച്ചു വായിച്ച എന്‍റെ മാതാപിതാക്കള്‍ 'എന്തിനാടാ വയസു കാലത്ത് ഞങ്ങളെ ദൃഷ്ടിക്ക് കണ്ടിട്ടില്ലാത്തവരുടെ പുളിച്ച തെറി കേള്‍പ്പിക്കുന്നത്' എന്ന് ഒരേ സ്വരത്തില്‍ ചോദിച്ചതിനെ തുടര്‍ന്നാണ്‌ ഞാന്‍ ആദ്യമായി എഴുത്ത് നിറുത്താന്‍ പോകുന്നു എന്ന പരസ്യം ചെയ്യുന്നത്.
പിന്നെ ഉണ്ടായത് ചരിത്രമാണ്. ഞാന്‍ എഴുത്ത് നിറുത്തിയില്ല എന്ന് മാത്രമല്ല തുടര്‍ന്നെഴുതിയ ചവറുകള്‍ സുപ്പര്‍ ഹിറ്റ് എന്ന് കുറെ അധികം അലവലാതികളെക്കൊണ്ട് പറയിപ്പിക്കുകയും ചെയ്തു.

അല്‍പ്പകാലത്തിന് ശേഷം അല്‍പ്പത്തരം പിന്നെയും എന്നില്‍ ഏറിയപ്പോള്‍ ,ഞാന്‍ 'ഇനി ഞാന്‍ എഴുത്ത് തുടരണോ?' എന്ന അഭിപ്രയ സര്‍വ്വേ മുതലാളിയെക്കൊണ്ട് നടത്തിച്ചതിന്റെ കഥകളും മുതലാളിക്കറിയാത്തതല്ല.എങ്കിലും ഒന്ന് ഓര്‍മിപ്പിക്കുന്നു. 'കളഞ്ഞിട്ട് പോയെടാ കോപ്പേ' ,'നീ എഴുത്ത് നിറുത്തിയാല്‍ ഭാഷാ മലിനീകരണം അത്രയും കുറയും','എഴുത്ത് നിറുത്തിയാല്‍ നിനക്ക് കാള പൂട്ടാന്‍ ആയിരപ്പറ കണ്ടം ഞാന്‍ കാശ് മുടക്കി വാങ്ങിത്തരാം' എന്നിങ്ങനെയുള്ള കത്തുകള്‍ കുന്ന് കൂടി മുതലാളിക്ക് ഓഫീസ്‌ മുറിയില്‍ കയറാന്‍ പറ്റാത്ത സ്ഥിതിയായെങ്കിലും ഞാന്‍ വിട്ടോ?ബലൂച്ചിസ്ഥാന്‍, ഫിജി ദ്വീപുകള്‍ എന്നിവിടങ്ങളില്‍ നിന്ന് പോലും ആരാധകര്‍ കോടിക്കണക്കിനാണ് ദിവസവും കത്തുകളിലൂടെയും, ഫോണിലൂടെയും ഞാന്‍ എഴുത്ത് നിറുത്തിയാല്‍ അവര്‍ 'സ്വയം കൊളുത്തി മരിക്കും' 'മലയാള ഭാഷയെ കൊന്നു കളയും' തുടങ്ങിയ ഭീഷിണികള്‍ അറിയിക്കുന്നത് എന്ന് പരസ്യം നല്‍കി അനസ്യൂതം എഴുത്ത് തുടര്‍ന്നില്ലേ?

വീണ്ടും സിനിമാ നിരൂപണം, 'ഏതവനാടാ ഹിന്ദുസ്ഥാന്‍ മുക്കുവ ചാളകളെ ഭയം?','ഇക്കിളി നടിയുടെ മാമോദിസാ',അങ്ങനെ വെടിക്കെട്ട് രചനകളുമായി രണ്ടര മാസം.പക്ഷേ അതിനിടക്ക് ആശയ ദാരിദ്ര്യം.എന്ത് ചെയ്യുമെന്ന് പറ?ഈ ദാരിദ്ര്യം കാരണമാണ്,പെട്ടന്നുണ്ടായ ഒരു വിഭ്രാന്തിയില്‍,വീണ്ടും എഴുത്ത് നിറുത്താന്‍ പോകുന്നു എന്ന് ഞാന്‍ അലമുറയിട്ടത്. പക്ഷേ ഇത്തവണ നമ്പര്‍ ഏറ്റില്ല.

വിഭ്രാന്തി മാറിയപ്പോള്‍, ഇത്തവണ എനിക്ക് ‍ തിരിച്ച് വരാനുള്ള ഒരു വഴിമരുന്നാകുമോ എന്നറിയാന്‍ വേണ്ടിയാണ്,ഞാനാ ചെറുകഥാ സമാഹാരം ഒരു ടെസ്റ്റ് ഡോസ് എന്ന നിലയില്‍ പ്രസിദ്ധീകരിക്കാന്‍ മുതലാളിയോട് പറഞ്ഞത്.
അതിനും പ്രതികരണം മോശം.അത് കൊണ്ട് യാതൊരു പ്രകോപനവും ഇല്ലാതെ തന്നെ ഞാന്‍ എന്‍റെ തുണ്ട് ഭൂമിയിലേക്ക് മടങ്ങി വരാന്‍ തീരുമാനിച്ചു.

എങ്കിലും ചുമ്മാ അങ്ങനെ വരുന്നത് മോശമല്ലേ എന്നോര്‍ത്ത് മുതലാളി ടെന്‍ഷന്‍ അടിക്കണ്ട. ഈ കത്തിനൊപ്പം 'ആഞ്ജലീനാ ജോലിയുടെ വാവ എനിക്കെഴുതിയ കത്ത്' ഒരെണ്ണം ഞാന്‍ തന്നെ എഴുതി വെച്ചിട്ടുണ്ട്. തത്കാലം,ഞാന്‍ എഴുത്ത് ഇത്തവണ നിറുത്താത്തത് ഈ കത്ത് കാരണമാണ് എന്ന് നമുക്ക് പരസ്യം ചെയ്യാം. വല്ലവനും ചോദിച്ചാല്‍ 'നര്‍മ്മത്തെ നര്‍മ്മമായി കാണാന്‍ പഠിക്കു' എന്ന് മുതലാളി നെഞ്ച്ചും വിരിച്ചു നിന്ന് പറഞ്ഞോ.എന്നിട്ട് അടുത്തയാഴ്ച്ച നമുക്ക് 'മാതാമഹന്റെ മാരകേളി' എന്നൊരു സാധനം പുറത്തിറക്കാം. ഇത് സുപ്പര്‍ ഹിറ്റാകും...മൂന്ന് തരം.

ഇനി അഥവാ ഒരുത്തനും അത് വായിച്ചില്ലെങ്കില്‍, എന്‍റെ 'ചെങ്കല്‍ചൂളയിലെ ട്രാഫിക്ക്‌ ജാം' എന്ന സാമൂഹിക വിമര്‍ശന ലേഖനം ഏതെങ്കിലും വാരികയില്‍ അച്ചടിപ്പിക്കാം.അതോടെ നമ്മുടെ കച്ചവടം കുറച്ചു കാലത്തേക്ക് കൂടി പുഷ്പ്പിക്കും.എങ്ങനെയുണ്ട് ഐഡിയ?
രാത്രി വണ്ടിക്ക് ഞാന്‍ അങ്ങെത്തും...

എന്ന് സ്വന്തം,

നീല്‍ തോമാ

12 comments:

Calvin H said...

കടുവയെ പിടിക്കുന്ന കിടുവയോ? ;)

Unknown said...

ഇതെന്തായാലും ബെര്ളിയെക്കുറിച്ചായിരിക്കില്ല...ഛായ്...അതോ ആണോ? ആ ?
അല്ല ഇപ്പൊ ഇതെന്താ ഇങ്ങനെ? ആ ആര്‍ക്കറിയാം അല്ലെ?

ചാര്‍ളി (ഓ..ചുമ്മാ ) said...

ലെവന്റോടെ കണ്ട ലിങ്കിന്നാ വന്നേ...
നീ പുലിയാടാ മോനേ...(മറ്റവന്‍ പുലിയാ(?) മോനും)
ചാര്‍ളി നമിച്ചിരിക്കുന്നു....

Balu said...

ഈ എഴുതിയിരിക്കുന്നതാണ് മക്കളെ, മറ്റൊരു മഹാസത്യം..

മാഷേ, അഭിനന്ദനങ്ങൾ.. :)

ഘടോല്‍കചന്‍ said...

എന്തെ കടുവായെ കിടുവാക്കു പിടിച്ചുകൂടെ.....
കൊള്ളാം കൊള്ളാം.......... :)

ഹന്‍ല്ലലത്ത് Hanllalath said...

ഹ ഹ ഹ....
അച്ചായനിട്ടാണല്ലേ...
കൊള്ളാം..:)

dinu said...

കലക്കി ........... :)

kunjali said...

ബുള്ളെറ്റ്, granade ഇതൊക്കെ പുതിയതാ? നമ്മളെ കാലത്ത് stunt, ഭാരതധ്വനി, കാ‍ന്താരി ഇതൊക്കെ ആയിരുന്നു തരംഗം. ഇപ്പൊ ഇതൊക്കെ ഉണ്ടോ ആവോ!

- സാഗര്‍ : Sagar - said...

ഹും... ഇനി എന്തൂട്ടൊക്കെയാണോ.....

Eccentric said...

Annaa kidilam. ee postil ellaamund :)
CHARLI - comment kalakki,

ഉസ്മാനിക്ക said...

നോക്കിയിരുന്നോ മോനേ....

Aadityan said...

നിലവാരം കുറഞ്ഞ ( തറ എന്ന് തന്നെ പറയാം ) കണ്ടു മടുതിരിക്കുമ്പോള്‍ ( പോരാത്തതിന് അത് കലക്കി അച്ചായ എന്നുള്ള സ്തുതി ഗീതവും ) ബൂലൊകത്തെ so called രാജാകന്മാരുടെ വൃത്തികേടുകള്‍ വിളിച്ചു പറയുന്നവര്‍ ആരായാലും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു .
പോസ്റ്റ്‌ തികച്ചും പ്രസക്തം .

വ്യക്തി ബന്ധങ്ങളും അച്ചടി മദ്യമത്തെ ജന്മനാ ഉള്ള പേടിയും കാരണം ആക്കാം ബൂലോക പ്രമുഖര്‍ ഇതൊന്നും കണ്ട ഭാവം നടികണം എന്നില്ല .പക്ഷെ സത്യം വിളിച്ചു പറഞ്ഞാല്‍ വായിക്കണം എന്നാഗ്രഹം ഉള്ള വായനക്കാര്‍ ഇവിടെ ഇപ്പോഴും ഉണ്ട് . So keep going