Thursday, May 28, 2009

വായനാ സുഖം വേണ്ട അലവലാതികള്‍ക്ക് ...

അടുത്തിടെ ഉട്ടോപ്പിയന്‍ സര്‍വകലാശാലയില്‍ കേരളത്തിലെ പ്രമുഖ പത്രപ്രവര്‍ത്തകനായ ശ്രീ മാത്യു ഊത്ത്പുരക്കലിന്റെ നേതൃത്വത്തില്‍ 'വിശ്വ വിഖ്യാത ഗ്രന്ഥങ്ങളുടെ വായനാ സുഖം' എന്ന വിഷയത്തിന്മേല്‍ നടന്ന ഗവേഷണത്തെക്കുറിച്ച് അധികമാളുകള്‍ അറിഞ്ഞിരിക്കാന്‍ സാധ്യതയില്ല (നീയൊക്കെ ഇങ്ങനെ നടന്നോടാ!!!.വല്ലപ്പോഴുമൊക്കെ സീനിയര്‍ മരക്കഴുതകള്‍ എഴുതുന്ന ബ്ലോഗുകള്‍ വായിച്ചാലേ ഇതൊക്കെ അറിയാന്‍ പറ്റു).ഗവേഷണത്തിന്റെ ഫലം പതിവ് പോലെ ഞെട്ടിക്കുന്നതായിരുന്നു.വിശ്വ വിഖ്യാത ഗ്രന്ഥങ്ങളില്‍ പലതിന്റെയും ഗ്രന്ഥകര്‍ത്താക്കളുടെ പേര്, മേല്‍വിലാസം, ലൈംഗികമായ അഭിരുചികള്‍ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് യാതൊന്നും ആര്‍ക്കുമറിയില്ല എന്നത് അവയുടെ വായനാ സുഖത്തെ സാരമായി ബാധിക്കുന്നു എന്നാണ് ശ്രീ ഊത്ത്പുരക്കല്‍ അഭിപ്രായപ്പെടുന്നത് .

ഗവേഷണം നടത്തിയിട്ട് പ്രബന്ധമോ ,സംഘത്തിലെ മറ്റ് അംഗങ്ങളുടെ അഭിപ്രായങ്ങളോ ഒന്നും പ്രസിദ്ധീകരിച്ചില്ലേ എന്ന് ചോദിച്ചാല്‍ ‍...പൊന്ന് കൂടപ്പിറപ്പുകളേ ഇത്തരം വിഷയങ്ങളില്‍ ഗവേഷിക്കാനും മണ്ടത്തരങ്ങള്‍ എഴുന്നള്ളിക്കാനും ഊത്ത്പുരക്കലിനെ പ്പോലുള്ള വിവരദോഷികള്‍ വേറെ വേണ്ടേ?'നേത്രത്വത്തില്‍' എന്നൊക്കെ ഒരു ബലത്തിന് പറഞ്ഞതല്ലേ ...ഊത്ത് ഒറ്റക്കായിരുന്നു ഗവേഷണം.

എഴുതുന്നവന്റെ പേര് ,മേല്‍വിലാസം ഇതൊന്നും അറിഞ്ഞില്ലെങ്കില്‍ വായനക്കാര്‍ ഒരു പക്ഷേ വഞ്ചിക്കപ്പെടാനും സാധ്യതയുണ്ടത്രേ(ഞാന്‍ പറഞ്ഞതല്ല ...ഊത്തിന്റെ കണ്ടുപിടുത്തമാണ് ).പേരും അഡ്രസ്സും ശരിയായി കൊടുത്തിട്ട് നാട്ടുകാര്‍ക്കിട്ട് എങ്ങനെ പണിഞ്ഞാലും കുഴപ്പമില്ലേ എന്ന ചോദ്യം എന്തോ ആരും ചോദിച്ച് കണ്ടില്ല .(ഈ പറഞ്ഞതിന്റെ സാരാംശം അറിയേണ്ടവര്‍ കേരളത്തില്‍ അല്‍പ്പ കാലം മുന്‍പ് വരെ നില നിന്നിരുന്ന ഇന്റഗ്രേറ്റഡ് ഫിനാന്‍സ് എന്ന കമ്പനിയുടെ ചരിത്രം ഒന്ന് കഷ്ടപ്പെട്ട് തപ്പി നോക്ക്.എല്ലാം മനസിലാകും)

അതെന്തായാലും, ചില വിശ്വ വിഖ്യാത ഗ്രന്ഥങ്ങളുടെ കടുത്ത ആരാധകന്‍ എന്ന നിലയില്‍ ഒരു വായനക്കാരന് പോലും അവയില്‍ നിന്നും വായനാ സുഖം ലഭികതിരിക്കുക എന്നത് എന്നെ സംബന്ധിച്ച് ഏറെ സങ്കടകരമായ ഒരു കാര്യമാണ്.ആ ഒരൊറ്റ കാരണം കൊണ്ട മാത്രം ചില വിഖ്യാത ഗ്രന്ഥങ്ങളുടെ രചൈതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍, എനിക്കറിയാവുന്നത് പോലെ ഇവിടെ പ്രസിദ്ധീകരിക്കുന്നു .ഇനി ഗ്രന്ഥകര്‍ത്താക്കളുടെ വിശദ വിവരങ്ങള്‍ അറിയാഞ്ഞിട്ട്‌ ഒരു കൂറയ്ക്കും വായനാ സുഖം കുറയണ്ട.

മഹാഭാരതം :
വേദവ്യാസന്‍ എന്ന അനോണി നാമത്തില്‍ എഴുതിയിരുന്നത് മി കൃഷ്ണ ദ്വൈപായനന്‍ എന്നയാളാണ്.പരാശരന്‍ എന്ന മുനിയുടെ ഇല്ലിസിറ്റ് ഓഫ്സ്പ്രിംഗ് ആണ് കക്ഷി(ഇത് മലയാളത്തിലാക്കിയാല്‍ ഞാന്‍ തന്നെയാണോ ചിത്രകാരന്‍ എന്ന ബ്ലോഗര്‍ എന്ന് വായനക്കാര്‍ക്ക്‌ ഒരു പക്ഷേ സംശയം തോന്നാനിടയുണ്ട്).
വിലാസം : മിക്ക സമയവും കാടുകളാണ് പുള്ളിക്ക് പഥ്യം. ഇടയ്ക്കിടെ ഹസ്തിനപുരത്ത് ചില്ലറ സെറ്റപ്പു കള്‍ക്ക് പോകാറുണ്ട് എന്ന് കക്ഷി തന്നെ സമ്മതിച്ചിട്ടുണ്ട്.

ഊത്തുകള്‍ :
ഗ്രന്ഥകര്‍ത്താവിന്റെ പേര് മാത്യു ഊത്ത്പുരക്കല്‍ .ഇദ്ദേഹം സ്വയവും ,മാധ്യമങ്ങള്‍ വഴിയും പറയുന്നത് കേരളത്തിലെ ഒരു പ്രമുഖ പത്രത്തില്‍ കൂലിയെഴുത്താണ് പണി എന്നാണ്.പക്ഷേ മദ്ധ്യ തിരുവതാന്കൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു നോട്ടിരട്ടിപ്പുകാരനാണ് കക്ഷി എന്ന് വിശ്വസിക്കാനാണ് എനിക്ക് താത്പര്യം. കാരണം ചോദിച്ചാല്‍ ...അങ്ങേര് പറയുന്ന ‌ വിവരങ്ങള്‍ സത്യമാണെന്ന്‌ എനിക്ക് നേരിട്ട് ബോധ്യം വരാത്തടുത്തോളം കാലം ഊത്ത് ഒരു കള്ള നോട്ടടിക്കാരന്‍,പിമ്പ് അങ്ങനെ എന്തെങ്കിലുമൊക്കെയാണ് എന്ന് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം ഈ നാട്ടില്‍ എനിക്കുണ്ട് എന്നത് തന്നെ.

വിശുദ്ധ ഖുറാന്‍ :
അള്ളാഹു എന്നാണ് രചൈതാവിന്റെ നാമം .ആരാധകര്‍ സര്‍വശക്തന്‍, ഏക ദൈവം എന്നുള്ള അനോണി നാമങ്ങളും നല്‍കിയിട്ടുണ്ട് .നേരിട്ട് കക്ഷി ആളുകളുമായി ഇടപെട്ട് അറിവില്ല .പ്രവാചകന്മാര്‍ ,മലക്കുകള്‍ (മാലാഖമാര്‍) എന്നിവര്‍ വഴിയാണ് ഇദ്ദേഹത്തിന്റെ രചനകള്‍ ലോകം കാണുന്നത് .
വിലാസം: ഭൂമി ഉണ്ടാകും മുന്‍പ് ജലത്തിന് മുകളില്‍ സിംഹാസനത്തിലായിരുന്നു താമസം .അതിനു ശേഷം ആളുടെ താമസം സ്വര്‍ഗത്തിലേക്ക് മാറ്റി എന്ന് പറയപ്പെടുന്നു.

ഒന്‍പത് ആണിയിളകിയ കുരിശുകള്‍
:
പണ്ട് നോട്ടിരട്ടിപ്പിനും , ധനകാര്യ സ്ഥാപനം നടത്തി ആളുകളെ പറ്റിച്ചതിനും കുടുമ്പത്തോടെ അകത്ത് കിടന്ന സംഭവത്തെ നല്ല വൃത്തിയായി റബ്ബര്‍ പാല് മുക്കി വെളുപ്പിച്ച് സ്വാതന്ത്ര്യ സമര ചരിത്രമാക്കിയ ഈ ഉജ്ജ്വല ഗ്രന്ഥത്തിന്റെ രചൈതാവ് 'മലയാള ഭാഷയുടെ എന്തോ വാഴക്കുലയായ കുളത്തില്‍ ഔതക്കുട്ടിച്ചായന്‍' എന്ന് സ്വയം പരിചയപ്പെടുത്തുന്ന കുളത്തില്‍ ഔതക്കുട്ടിയാണ് .കുഴലൂത്ത് ,കൂലിയെഴുത്ത്, ജാല്‍റ കൊട്ടല്‍ തുടങ്ങിയ കലകളില്‍ ശ്രീ മാത്യു ഊത്ത്പുരക്കല്‍ ഉത്പടെ പലരുടെയും ഗുരു കൂടിയാണ് ശ്രീ ഔത .

ഭഗവത്‌ ഗീത :
ഗ്രന്ഥ കര്‍ത്താവ് മി ശ്രീകൃഷ്ണന്‍ .ജനാര്‍ദ്ധനന്‍ ,പത്മനാഭന്‍ ,ഹരി ,വിഷ്ണു അങ്ങനെ ഒട്ടനവധി അനോണി നാമങ്ങളില്‍ ബ്ലോഗുകള്‍ ഉള്ള ആളാണ്‌ കക്ഷി.പുള്ളിയുടെ സ്ഥിരം വിലാസം തപ്പിപിടിക്കുന്നത് ചടങ്ങാണ്. ആദ്യ കാലത്ത് അമ്പാടിയിലും,പിന്നെ മധുരയിലും,ഒടുവില്‍ ജരാസന്ധനെ പേടിച്ചു അവിടുന്ന് മുങ്ങി ദ്വാരകയിലുമായിട്ടായിരുന്നു താമസം. ദ്വാപര യുഗത്തിന്റെ അവസാനത്തിലാണ് ഇദ്ദേഹത്തിന്റെ പ്രധാന രചനകള്‍ പുറത്ത്‌ വരുന്നത് .

തരളിത രാവ് :ഒരു വേശ്യയുടെ ഒരു ദിനം
രചൈതാവ് മാപ്രാണം മാതു. വിലാസത്തിനേക്കാള്‍ നിനക്കൊക്കെ താത്പര്യം വൈറ്റല്‍ സ്റ്റാറ്റിസ്സ്റ്റിക്സ്സില്‍ ആയിരിക്കുമല്ലോ? ദാ പിടിച്ചോ മുപ്പത്തിയാറ്-ഇരുപത്തിനാല് -മുപ്പത്തിയാറ്. (ഞാന്‍ നേരിട്ട് പോയി അളവെടുത്തോ എന്ന് ഏതെങ്കിലും കൂറയ്ക്ക് സംശയം തോന്നിയാല്‍ ...പറയാന്‍ സൌകര്യമില്ല .കാരണം അത്രയും വിശദ വിവരങ്ങള്‍ അറിഞ്ഞിട്ട്‌ നീയൊന്നും വായനാ സുഖം ഒണ്ടാക്കണ്ട)

ബൈബിള്‍ :
രചൈതാവ് സഖാവ് ക്രിസ്തു . യേശു ക്രിസ്തു , ജീസസ്സ് , നസേറത്തിന്റെ രാജാവ് അങ്ങനെ ഒട്ടനവധി അനോണി നാമങ്ങളുടെ ഉടമ. ജനനം ജെറുസലേമിലെ ഒരു പുല്‍ക്കൂട്ടില്‍. കൌമാരം,യൌവനാരംഭം ഈ കാലഘട്ടങ്ങളില്‍ പുള്ളി തീര്‍ത്തും അനോണിയായിരുന്നു(ഇനി അത് കൊണ്ട് ബൈബിള്‍ വായിക്കുന്ന എതവന്റെയെങ്കിലും വായനാ സുഖം കുറഞ്ഞ് പോയാല്‍, ഗൂഗിളില്‍ ഒരു പരാതി കൊടുത്ത് നോക്ക്. ആ വിവരങ്ങളും അവന്മാര്‍ തരുമോ എന്ന് നോക്കാമല്ലോ).

ഇത്രയൊക്കെ വിവരങ്ങള്‍ ലഭിച്ചതിനു ശേഷം മേല്‍പ്പറഞ്ഞ ഗ്രന്ഥങ്ങള്‍ വായിച്ചിട്ട് എന്തെങ്കിലും വ്യതാസം അനുഭവപ്പെട്ടോ എന്ന് അറിയിക്കുമല്ലോ.

വൈകാതെ വീണ്ടും കാണാം

എ കെ

8 comments:

മഞ്ഞു തോട്ടക്കാരന്‍ said...

"എന്തും പറയാം, എന്തും എഴുതാം . പക്ഷേ നിങ്ങള്‍ പറയുന്നതു തന്നെ ഞാനും പറയണം എന്ന് വാശി പിടിക്കരുത്."

ഇല്ലാ. പക്ഷെ മരുന്നു തീര്‍ന്നതു തന്നെ. ഇല്ലെങ്കില്‍ എപ്പോഴും 'എച്ചിത്തരങ്ങള്‍' ക്കിട്ടു ചൊറിഞ്ഞോണ്ടിരിക്കില്ലല്ലൊ.

ഹന്‍ല്ലലത്ത് Hanllalath said...

:)

Suмα | സുമ said...

:D :D

Anonymous said...

:-D

Suraj said...

ഊത്തിനിട്ട് ഊതിയത് ഗൊള്ളാം ;)

Calvin H said...

കലക്കീണ്ട് :)

ശ്രീവല്ലഭന്‍. said...

:-)

Aadityan said...

('എച്ചിത്തരങ്ങള്‍' ക്കിട്ടു ചൊറിഞ്ഞോണ്ടിരിക്കില്ലല്ലൊ.). എച്ചിത്തരങ്ങള്‍/ തെറായ കരിയങ്ങള്‍ എഴുതാം ,പറയാം . ചെയുനത് ദൈവങ്ങള്‍ ആണെങ്ങില്‍ മിണ്ടരുത് അല്ലെ ? മിസ്റ്റ്‌ അന്ന് ശരിക്കും ഒരു മലയാളി .മലയാളി thanthe സംസ്കാരത്തെ marakunathine കുറിച്ച് ഒരു ബ്ലോഗ്‌ കണ്ടിരുന്നു ഈയിടെ .മിസ്റ്റ്‌ ഇനെ പോലെയുള്ള ലക്ഷങ്ങള്‍ ജീവിച്ചിരിപ്പുണ്ടെന്ന് അറിയാത്ത കഴുതകള്‍ !!!!

AK, ഒരേ aal thane ബൂലോകത്ത് നിയമങ്ങള്‍ വേണമെന്നും , അതെ ശ്വാസത്തില്‍ ആരു എന്ത് പോക്രിത്തരം കാണിച്ചാലും രക്ഷപെടെണ്ടത് നിങ്ങളുടെ മാത്രം ചുമതലയാണെന്നും പറഞ്ഞാല്‍....(മലയാളീ ആയി ജനിച്ചു പൊയില്ലേഎ !!!!)

Post was good all the best