"ഒറ്റയാന്‍ എന്ന പദത്തിന്റെ അര്‍ത്ഥമെന്ത്?"എക്സ് വിപ്ലവകാരി ദയാലേശമന്യേ ബീഡിയുടെ അരഞ്ഞാണത്തെ എരിച്ച് കൊണ്ട് ചോദിച്ചു.
"പറഞ്ഞു തരാമായിരുന്നു.പക്ഷേ അടുത്തത് നീ ചോദിക്കുക 'പുകമറയ്ക്കിടയില്‍ തെന്നി നീങ്ങുന്ന നീല വ്യാളിയെ പിടിച്ചു തരാമോ?' എന്നായിരിക്കും.നമ്മളിവിടെ വന്നതിനു ശേഷമുള്ള നാലാമത്തെ ബീഡിയല്ലേ ഇത്?"ഗ്ലാസ്സ് വെറുതെ ചുറ്റിച്ച്, അതില്‍ ഐസ് കട്ടകള്‍ ഇളകുന്നതും നോക്കിയാണ് എ കെ അത് പറഞ്ഞത് .
"സന്തോഷം കൊണ്ടാണ് സഖാവേ.സഖാവ് വി എസ്സിനെപ്പോലെയുള്ള സ്ഥൈര്യം,സത്യം,വീര്യം എന്നീ ഗുണങ്ങള്‍ ഒത്ത് ചേര്‍ന്ന ഒരു വിപ്ലവകാരിയോട് കേരളത്തിലെ പാര്‍ട്ടി നേത്രത്വം കാണിച്ച അനീതിക്ക്, ഇവിടുത്തെ ജനങ്ങള്‍ മറുപടി കൊടുത്തതിന്റെ സഹിക്കാന്‍ പറ്റാത്ത സന്തോഷം "
"ഡാ കഞ്ചാവടിച്ചാലും പറയുന്നതിന് ഒരു വ്യവസ്ഥയയൊക്കെയാവാം. സ്ഥൈര്യം , സത്യം ,വീര്യം??? ഏതൊക്കെ വകുപ്പുകളില്‍?"
"മൂന്നാറില്‍ നടത്തിയ പടയോട്ടം.റാറ്റയെപ്പോലൊരു വമ്പന്റെ കൊമ്പുകളില്‍ കടന്ന് പിടിച്ചില്ലേ സഖാവ്?" എക്സ് ആവേശത്തോടെ ചോദിച്ചു.
"തന്നെ? എന്നിട്ട് റ്റാറ്റയുടെ മൂക്ക് മണ്ണിലിട്ട് ഉരച്ചോ?സ്വന്തം കസേര തെറിക്കും എന്ന അവസ്ഥ എത്തിയപ്പോള്‍ സകല കുറ്റവും കൂടെ നിന്ന മൂന്ന് ഉദ്യോഗസ്ഥന്മാരുടെ തലയില്‍ കെട്ടി വെച്ച് കൈ കഴുകുകയായിരുന്നു സ്ഥൈര്യമുള്ള നേതാവ് എന്നാണല്ലോ ആദ്യമൊക്കെ അങ്ങേരെ 'ലോണ്ടെ വരുന്നെടാ അഴിമതിക്കെതിരേയുള്ള പോരാട്ടത്തിലെ കല്‍ക്കി അവതാരം' എന്ന് വാഴ്ത്തിയ മാധ്യമങ്ങള്‍ എല്ലാം തന്നെ പറഞ്ഞത്?"
"അതിനെ തന്ത്രപരമായ പിന്മാറ്റം എന്ന് കണ്ടാല്‍ പോരെ?"
"സൈന്യാധിപന്‍ ഒറ്റയ്ക്ക് ഓടി കോട്ടയ്ക്കത്ത് കയറിയിട്ട് കൂടെയുള്ള സൈനികരുടെ തല വെട്ടാന്‍ ഇട്ടു കൊടുക്കുന്നതാണോടാ തന്ത്രപരമായ പിന്മാറ്റം?"
"ഇതിനെക്കുറിച്ച് സഖാവ് 'ചെ' എന്ത് പറയുന്നു എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു" എക്സ് അഞ്ചാം ബീഡിക്കൊപ്പം ക്യുബയിലേക്ക് നടക്കും എന്ന അവസ്ഥയില്‍ എത്തിയിരുന്നു.
" അങ്ങേര്‍ ജീവിച്ചിരുന്നേല്‍ ഈ പറഞ്ഞതിന് നിന്റെ തന്തക്ക് പറഞ്ഞേനെ"
"ശരി .മൂന്നാര്‍ ദൌത്യം അമിതാവേശം മൂലമുണ്ടായ ചെറിയ ഒരു തിരിച്ചടി എന്ന് സമ്മതിക്കാം.പക്ഷേ സഖാവ് വി എസ്സിനെപ്പോലെ സത്യസന്ധനായ ഒരു നേതാവ്...."അല്‍പ്പ നേരത്തെ മൌനത്തിനു ശേഷം എക്സ് തിരിച്ചു വന്നു.
"നില്‍ക്കട്ടെ....നീ കൂടുതല്‍ കത്തിക്കയറും മുന്‍പ് ഒന്ന് ചോദിക്കട്ടെ ? സത്യസന്ധത എന്നാല്‍ കള്ളം പറയാതിരിക്കുക, പറഞ്ഞ വാക്ക് മാറാതിരിക്കുക ,ഇതൊക്കെയാണേ ?"
"സംശയമെന്ത്?"
"സഖാവ് പ്രതിപക്ഷത്ത് 'വാഴ വെട്ടി വാഴ വെട്ടി ജയ് ' പാടിക്കൊണ്ടിരുന്ന സമയത്ത് പറഞ്ഞ രണ്ടു മൂന്ന് കാര്യങ്ങള്‍ ഉണ്ടായിരുന്നു .അധികാരത്തിലെത്തിയാല്‍ പെണ്‍വാണിഭക്കാരെ തെരുവിലൂടെ കൈയാമം വെച്ചു നടത്തും എന്നതായിരുന്നു അതിലൊന്ന്. കിളിരൂര്‍, തോപ്പുംപ്പടി അങ്ങനെ എല്ലാ കേസിലെയും ഒര്‍ജിനല്‍ പ്രതികളെ സഖാവ് ഓടിച്ചിട്ട് പിടിച്ച് കൈയാമം വെച്ചത് കൊണ്ടായിരിക്കും കേരളാ പോലീസ് ഇപ്പോള്‍ വിലങ്ങില്ലാതെ വലയുന്നത്?"
"അല്ല അത് ...മുഖ്യമന്ത്രിയായപ്പോള്‍ പാര്‍ട്ടി നാല് സൈഡില്‍ നിന്നും അങ്ങേരെ പൂട്ടിയില്ലേ?"എക്സ് വിഷമത്തോടെ ചോദിച്ചു
"പിന്നെന്തിന് നീ പറഞ്ഞത് പോലെ സ്ഥൈര്യവും, സത്യവും, വീര്യവും ഒത്ത് ചേര്‍ന്ന ധീര നേതാവ് ഒന്നും ചെയ്യാനാവാത്ത ഒരു കസേരയില്‍ കടിച്ച് തൂങ്ങി കിടക്കുന്നു?"
"അദ്ദേഹം അവിടിയില്ലയിരുന്നുവെങ്കില്‍ പാവങ്ങള്‍ക്ക് രണ്ടു രൂപയ്ക്കു അരി /ഗോതമ്പ് തുടങ്ങിയ ഭരണ നേട്ടങ്ങള്‍ ഉണ്ടാകുമായിരുന്നോ?"
"ഡേയ് ...ഒരു ആശയ കുഴപ്പം. പെണ്‍വാണിഭക്കേസിലെ പ്രതികള്‍ക്ക് കൈയാമം വെയ്ക്കാന്‍ പറ്റാത്തത് അദ്ദേഹത്തിന്‍റെ കുഴപ്പമല്ല. പക്ഷേ മറ്റു വകുപ്പുകളിലെ നല്ല കാര്യങ്ങള്‍ എല്ലാം അങ്ങേരുടെ നേട്ടം. കോട്ടങ്ങള്‍ പിണറായിയും ടീമും ഉണ്ടാക്കിയത് ,അല്ലേ?"
"റാഡിക്കലായിട്ട് ചിന്തിച്ചാല്‍ അങ്ങനെ ഒരു വിരോധാഭാസം തോന്നുമെങ്കിലും റിവിഷനിസ്റ്റ് തത്വങ്ങള്‍ ഉത്കൊണ്ട് നോക്കിയാല്‍..."
"അങ്ങനെ നീ അധികം നോക്കിയാല്‍ നിന്റെ രണ്ടു കണ്ണും ഞാന്‍ കുത്തിപ്പൊട്ടിക്കും ...മനുഷ്യന് മനസിലാവുന്ന ഭാഷയില്‍ ഉത്തരം പറയെടാ .രണ്ടു രൂപയ്ക്കു അരി ,ഐ ടി മേഖലയിലെ പറയപ്പെടുന്ന മുന്നേറ്റം, തുടങ്ങിയ നേട്ടങ്ങള്‍ മുഖ്യമന്ത്രിയുടെ മിടുക്ക് .വര്‍ദ്ധിച്ച് വരുന്ന സ്ത്രീ പീഡനം, സാമ്പത്തിക തട്ടിപ്പുകള്‍ ഇവയെല്ലാം ബാക്കി ആരുടെയൊക്കയോ പിടിപ്പ് കേട് ...അതെങ്ങനെ ശരിയാവും?"
എക്സ് തന്ത്രപരമായ മൌനം അവലമ്പിച്ചു.
"പോട്ടെ ,ഈ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജനവിധി വി എസ്സിന് വേണ്ടിയായിരുന്നു എന്ന് നിന്നെപ്പോലുള്ള കുറെ പേരും,മാധ്യമങ്ങളും ഒത്തു പിടിച്ച് പറഞ്ഞിട്ടും പാര്‍ട്ടിയുടെ സംസ്ഥാന കമ്മറ്റി യോഗത്തില്‍ അങ്ങേരെ എല്ലാവരും കൂടി എടുത്തിട്ട് അലക്കി വിരിച്ചു എന്നാണല്ലോടേ കേട്ടത്?
"പാര്‍ട്ടി മുഴുവന്‍ പിണറായുടെ ആള്‍ക്കാരല്ലേ?"
"പാര്‍ട്ടി മുഴുവന്‍ പിണറായുടെ ആള്‍ക്കാര്‍ ,മൊത്തം അഴിമതിക്കാര്‍, അതിനെതിരെ വി എസ്സിന് ഒരു പിണ്ണാക്കും ചെയ്യാനുമൊക്കുന്നില്ല...ഇതെല്ലാം ഒരു വാദത്തിനു വേണ്ടി സമ്മതിച്ചു തരാം. അങ്ങനെയാണെങ്കില്‍ ഞാന്‍ നേരത്തെ പറഞ്ഞത് പോലെ രാജി വെച്ച് പുറത്തു വന്നിട്ട് കെ കരുണാകരനും ,ആര്‍ ബാലകൃഷ്ണ പിള്ളക്കും എതിരെ കൊടുത്തത് പോലെ കേസുകള്‍ പിണറായിക്കെതിരെയും കൊടുക്കണം. അല്ലാതെ 'മുഖ്യമന്ത്രി കസേര കൊന്നാലും വിടില്ലാ.പക്ഷേ എനിക്ക് ചുറ്റുമുള്ള മുട്ടന്‍ അഴിമാതിക്കാര്‍ കാരണം ഈ കസേരയില്‍ ഇരുന്നു എനിക്ക് പ്രത്യേകിച്ച് ഒന്നും ചെയാനും സാധിക്കുന്നില്ല' എന്ന് കരയുന്നതാണോടാ നീ നേരത്തെ പറഞ്ഞ വീര്യത്തിന്റെ ലക്ഷണം?
"അച്ചടക്കമുള്ള ഒരു പാര്‍ട്ടി പ്രവര്‍ത്തകന്‍ ആശയ സംഘട്ടനങ്ങള്‍ പാര്‍ട്ടിയുടെ ഉള്ളില്‍ നിന്ന് തന്നെ പരിഹരിക്കാന്‍ ശ്രമിക്കും.അല്ലാതെ രാജി വെച്ച് പുറത്തു പോകില്ല" എക്സ് പറഞ്ഞു.
"അച്ചടക്കമുള്ള പ്രവര്‍ത്തകനോ? സ്വന്തം പാര്‍ട്ടി പതിനെട്ടു നിലയില്‍ തിരഞ്ഞെടുപ്പില്‍ പൊട്ടുമ്പോള്‍ മാധ്യമങ്ങളുടെ മുന്നില്‍ ചെന്നിരുന്നു ബു ഹ ഹ എന്ന് കിണിക്കുന്ന ഒരാള്‍ എങ്ങനെയാടാ അച്ചടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകനാകുന്നത്?തന്നയുമല്ല, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് അങ്ങേര്‍ക്ക് സീറ്റ് നല്‍കാത്തതിന്റെ പേരില്‍ അനുയായികളുടെ ഒരു യോഗം വിളിച്ചു കൂട്ടി പുതിയ പാര്‍ട്ടിയും,പത്രവും തുടങ്ങാനുള്ള പദ്ധതിയും ഈ ഉത്തമ സഖാവ് ആലോചിച്ചിരുന്നു എന്ന് ഇന്നത്തെ സംസ്ഥാന കമ്മറ്റിയില്‍ ഒരു പഴയ അനുയായി ദിനേശ് മണി പറഞ്ഞതായും വാര്‍ത്തയുണ്ട്. ദിനേശ് മണിയും നിന്റെ ധൈര്യവാനായ സഖാവ് വിളിച്ചു ചേര്‍ത്ത അന്നത്തെ യോഗത്തില്‍ പങ്കെടുത്തിരുന്നത്രേ. പത്രമുണ്ടായി, 'ജന ശക്തി'. പാര്‍ട്ടി ഉണ്ടാക്കിയാല്‍ കൂടെ വരാന്‍ ഒരു പൂച്ചയും കാണില്ല എന്ന് അച്ചടക്കമുള്ള 'ച'ഗാവിന് തോന്നിയിട്ടുണ്ടാകും, അല്ലേടാ? "
എക്സ് ആറാം ബീഡിക്ക് തീ കൊടുത്ത് നിശബ്ദനായി ഇരുന്നു.
"കേസുകളുടെ കാര്യം പറഞ്ഞപ്പോഴാ ഓര്‍ത്തത് ...നിന്റെ ഈ സത്യസന്ധനായ നേതാവ് ഹൈക്കോടതി ,സുപ്രീം കോടതി ഇവിടെയെല്ലാം വര്‍ഷങ്ങളായി പല കേസുകളും നടത്തുന്നുണ്ടല്ലോ?"
"പിന്നെ ...അത്തരം സമരങ്ങളുടെ ഒരു നീണ്ട ചരിതമല്ലേ സഖാവിന്റെ ജീവിതം ?"
"ഈ കേസുകള്‍ക്കൊന്നും പാര്‍ട്ടിയുടെ സഹായം ഉണ്ടായിട്ടില്ല എന്ന് നിന്റെ വീര സഖാവ് കഴിഞ്ഞയിടെ നെഞ്ചും വിരിച്ചു നിന്ന് പറയുകയും ചെയ്തു.അങ്ങനെയെങ്കില്‍ സത്യസന്ധനായ ഈ പുളിക്കുട്ടിക്കു ലക്ഷക്കണക്കിന് രൂപ മുടക്കി ഈ കേസുകള്‍ നടത്താനുള്ള പണം എവിടുന്നു കിട്ടി? ഒരു എം എല്‍ എ യുടെയോ,മുഖ്യമന്ത്രിയുടെയോ ശമ്പളം എന്തായാലും സുപ്രീം കോടതിയില്‍ കൊള്ളാവുന്ന വക്കീലിന്റെ ഒരു സിറ്റിങ്ങിന് കൊടുക്കാന്‍ തികയില്ല . ആ പണത്തിന്റെ ശ്രോതസ്സുകളും കൂടി അന്വേഷിച്ചിട്ട് പോരെ അങ്ങേരെ സത്യസന്ധന്‍, ആദര്‍ശ ധീരന്‍ എന്നൊക്കെ വാഴ്ത്താന്‍?"
"അങ്ങനെയൊക്കെ ചോദിച്ചാല്‍ ..."
"ഉത്തരമില്ലാതെ ചുറ്റും,അല്ലേ ?"
"പാര്‍ട്ടിയില്‍ നിന്നും എന്നെ പുറത്താക്കിയില്ലായിരുന്നുവെങ്കില്‍ ഈ ഈ വിഷയങ്ങള്‍ എല്‍ സിയില്‍ അവതരിപ്പിച്ച് ഞാനൊരു മറുപടി തന്നേനെ" എക്സ് നിറ കണ്ണുകളോടെ പറഞ്ഞു.
"മനോരമയുടെ ഓഫിസിലേക്ക് ഒന്ന് വിളിച്ച് ചോദിക്കെടാ. അവര്‍ പറഞ്ഞു തരും സഖാവ് വി എസ് എങ്ങനെ ഉത്തമ കമ്മ്യൂണിസ്റ്റ്കാരനാകുന്നു എന്നും, അങ്ങേര്‍ ചിരിച്ചത് പണ്ട് ആരോ ഇക്കിളിയാക്കിയ കാര്യം ഓര്‍ത്തിട്ടാണ് എന്നും,എന്ത് കൊണ്ട് ഈ തിരഞ്ഞെടുപ്പ് വി എസ് ഭരണത്തിനെതിരെയുള്ള വിധിയെഴുത്താകാതെ പിണറായി വിജയനെതിരെയുള്ള ജന രോഷമാകുന്നത് എന്നുമൊക്കെ.പറ്റുമെങ്കില്‍ ഒരു കാര്യം കൂടി ചെയ്യ് ...എല്‍ ഡി എഫ് ജയിച്ച നാല് മണ്ഡലങ്ങളിലും സഖാവ് വി എസിന്റെ ഭരണ നേട്ടങ്ങള്‍ കൃത്യമായിട്ട് എത്തിക്കാന്‍ പറ്റിയത് കൊണ്ടാണ് ജയം സാധ്യമായത് എന്ന് പോസ്റ്ററുകളും അടിക്ക്"
"അത് കുറച്ച് ഒവറാവില്ലേ?" സംശയത്തോടെയും അതിലേറെ പ്രതീക്ഷയോടെയുമാണ് എക്സ് ചോദിച്ചത്
"ഹേയ് ...ഇതുവരെ നീയൊക്കെ നടന്ന് പ്രചരിപ്പിച്ച ആദര്‍ശ ധീരനായ നേതാവ് , മുട്ടന്‍ പോരാളി എന്നിങ്ങനെയുള്ള ഇമേജുകള്‍ വെച്ചു നോക്കുമ്പോള്‍ ഇത് വെറും ചീള് കേസ്.ചെല്ല് പെട്ടെന്ന് ചെന്നങ്ങേരെ സ്പൈഡര്‍ മമ്മൂഞ്ഞ് ആക്കെടാ. മനോരമേലോട്ട് വിളിക്കുമ്പം ഒരു കാര്യംകൂടി ചോദിച്ചോ...കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പോലെ എം പി മാരുടെ ശമ്പളം വരെ മുഴുവന്‍ വാങ്ങിയിട്ട് അവര്‍ക്ക് അലവന്‍സുകള്‍ മാത്രം നല്‍കുന്ന ഒരു പ്രസ്ഥാനത്തില്‍ , വെറുമൊരു വൈദ്യുതി വകുപ്പ് മന്ത്രിയായിരുന്ന പിണറായി ഒറ്റയ്ക്ക് ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി ആരുമറിയാതെ നടത്തി എന്ന് പറയുന്നത് എങ്ങനെ ശരിയാകും ? അക്കാലത്ത് പിണറായുടെ മെന്റര്‍ സ്ഥാനം നിന്റെ വീര സഖാവിനായിരുന്നു താനും.പാര്‍ട്ടിയില്‍ പിണറായിയെ വളര്‍ത്തി വലുതാക്കിയത് വി എസ് തന്നെയാണല്ലോ? അപ്പോള്‍ അക്കാലത്ത് പാര്‍ട്ടിയുടെ കണ്‍വീനറായിരുന്ന വി എസ് ഈ അഴിമതി നടന്നിട്ടുണ്ടെങ്കില്‍ അതിനെക്കുറിച്ച് ഒന്നും അന്ന് അറിഞ്ഞില്ല കേട്ടില്ല എന്ന് പറഞ്ഞാല്‍ ...സി പി എമ്മിനെ പേര് മാറ്റി കോണ്ഗ്രെസ്സ് എന്ന് വിളിക്കേണ്ടി വരും. ആ പാര്‍ട്ടിയില്‍ നടക്കും ഒരുത്തന്‍ ഇരു ചെവിയറിയാതെ കോടികള്‍ ഒറ്റയ്ക്ക് വിഴുങ്ങുക എന്ന പരിപാടി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പെട്ട ഒരാള്‍ ഇനി എന്തെങ്കിലും തിരിമറി നടത്തിയാല്‍ തന്നെ കേന്ദ്ര നേതൃത്വം മുതല്‍ സംസ്ഥാന ഘടകം വരെ അറിയാതെ വല്യ പാടാ... ഇതിനൊക്കെ ഒരു സമാധാനം കണ്ടെത്തിയിട്ട് വാ. എന്നിട്ട് നമുക്ക് അച്യുതാനന്ദനെ വിശുദ്ധനായി പ്രഖ്യാപിക്കാം"
Thursday, May 28, 2009
Subscribe to:
Post Comments (Atom)
9 comments:
അഞ്ചു നീലച്ചടയന്റെ ബലത്തിലാണേലും പറഞ്ഞതു മുഴുവൻ സത്യം.
Thumbs up
നന്നായി :)
who says VS is harichandra?
his son studied in TKM engineering colleage in Management quota.
yea.. party is totally against private colleage. party is against computerization, but their leader are sending their kids to computer colelages/training.
now I guess his son is going to the chairman of the smart city??
just after completing his degree, he become the chairman of coir board.... there were not enough eligible/experienced candidate for the post :)
do what you preach... thats not in their dictionary!
ചടയന്‍റെ ഓരോ ലീലാവിലാസങ്ങള്‍ മനോഹരം
സത്യത്തില്‍ വി.എസ് എന്താണ് ചെയ്യുന്നത് എന്ന് അധിനിവേശ പ്രതിരോധ സമിതി നേതാവ് ആസാദ് വിശദീകരിച്ചിട്ടുണ്ട് അതിങ്ങനെ
ജനങ്ങളുടെ ശക്തമായ ആവശ്യത്തെത്തുടര്‍ന്നാണ് വി.എസിന് പാര്‍ട്ടി സീറ്റ് നല്‍കിയത്. അതിനാല്‍ വി.എസിന് പ്രതിബന്ധത് പാര്‍ട്ടിയോടല്ല ജനങ്ങളോടാണ്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിരുന്ന് പാര്‍ട്ടി നടത്തുന്ന ജനവിരുദ്ധ നയങ്ങളേ തുറന്നു കാട്ടുകയും തന്നാലാകുന്ന പ്രതിരോധം സൃഷ്ടിക്കുകയും ചെയ്യുകയാണ്. പല തവണയും അദ്ദേഹത്തിന് പിന്നോട്ടു പോകെണ്ടി വന്നിട്ടുണ്ട്. അതൊരു തന്ത്രമാണ്. ഒരടി പിന്നോട്ട് രണ്ടടി മുന്നോട്ട്. അതാണ്
കൊള്ളാം. ..
കിരണ്‍ പറഞ്ഞ ആസാദ് മഹദ്വചനം തൊണ്ട തൊടാതെ വിഴുങ്ങാന്‍ സാധ്യന്മല്ല.ഒന്ന് ചോദിച്ചോട്ടെ, ഈ പാര്‍ട്ടിന്നു പറയ്ന്ന സാധനത്തില്‍ മെക്സിക്കോയിലെ ജനവും,ഒറിജിനല്‍'ജനം'എന്ന് വിവക്ഷിക്കുന്നത് കംബോടിയക്കാരുമാണോ.എങ്കില്‍ ആസാദ് പറയുന്നത് ശരി.(പാവം ആസാദിന്,'ഛെ'ഗാവിന് പോലും ഒമ്പതു ലക്ഷം പേര്‍ വോട്ടു ചെയ്തിടത്ത് കിട്ടിയത് രണ്ടായിരം വോട്ടാ.)
അപ്പൊ,ജനം എന്നത് ചാണ്ടി,ചെന്നിത്തല, ആറെസെ.എസ്. യു.ഡി.എഫ്.ജനം മാത്രം ആകും.മറ്റേ 'ജനം', അറുപത്തേഴു ലക്ഷത്തില്‍ പരം( 2004 ല് നിന്ന് രണ്ടു ലക്ഷം മാത്രം കുറവ്) ഈ വട്ടവും എല്‍.ഡി.എഫിന് ഒറ്റലും,പാരവെപ്പും ഒക്കെ അതിജീവിച്ചു വോട്ടു ചെയ്തല്ലോ.
അതോണ്ട് വിഴുപ്പലക്കും,വ്യക്തിതാല്‍പര്യവും, ഒറ്റലും 'ജനത്തിന്‍റെ' മേല്‍ കെട്ടിവെക്കണ്ടാ.
എല്ലാ തൊപ്പീം ഊരി നിങ്ങക്ക് സലാം വക്കുന്ന മച്ചു...
Hats Off Dude
Post a Comment