കേരളത്തില്‍ യൂ ഡീ എഫ് ,എല്‍ ഡി എഫ് സര്‍ക്കാരുകള്‍ മാറി മാറി ഭരിച്ചിട്ടും ,ഇന്നേവരെ സംസ്ഥാനത്തിന് പ്രത്യേകിച്ച് ഒരു ഗുണവും ഉണ്ടായിട്ടില്ല എന്ന് മുറവിളി കൂട്ടുന്ന ദോഷൈകദൃക്കുകളുടെ ശ്രദ്ധക്കായ്, മേല്‍പ്പറഞ്ഞ രണ്ടു മുന്നണികളും നമ്മുടെ നാടിന് നല്കിയ സംഭാവനകളില്‍ ചിലത് ഇവിടെ കൊടുക്കുന്നു :
1) മധുരപ്രിയരായിരുന്ന കേരളത്തിലെ സ്ത്രീ ജനങ്ങളുടെ ആരോഗ്യം നില നിറുത്തുന്നതില്‍, മുന്‍ യു ഡി എഫ് സര്‍ക്കാര്‍ വഹിച്ച പങ്ക് ആര്‍ക്കു നിഷേധിക്കാന്‍ സാധിക്കുന്നതല്ല. ഐസ്ക്രീം എന്ന വാക്ക് കേട്ടാല്‍ തന്നെ ഇന്ന് കേരളത്തിലെ ഏതൊരു സ്ത്രീയും ഒന്നറയ്ക്കും. ജനാബിന്റെ മുഖം മനസ്സില്‍ തെളിയുന്ന ഒരു സ്ത്രീയും ,ഇന്ന് മനസ്സുറപ്പിച്ച് കേരളത്തില്‍ ഐസ്ക്രീം കഴിക്കുമെന്ന് തോന്നുന്നില്ല.
എല്‍ ഡി എഫും കേരളത്തിലെ വനിതകളുടെ ആരോഗ്യ സംരക്ഷണത്തില്‍ പിന്നോട്ടയിരുന്നില്ല. സ്ത്രീകള്‍, പ്രത്യേകിച്ച് ഇടക്കിടെ വിമാന യാത്ര ചെയ്യന്ന സ്ത്രീകള്‍ ,പലരും സ്വയ രക്ഷക്കായുള്ള ആയോധനകലകള്‍ പഠിച്ചു തുടങ്ങി എന്നാണറിവ്. ചില ഞരമ്പുകളോടൊപ്പം വിമാന യാത്ര ചെയ്യേണ്ടി വന്നാലുപകരിക്കുന്നത് കൂടാതെ,ആയോധന കലകള്‍ എന്നും ശാരീരികമായ ആരോഗ്യത്തിനു നല്ലതാണ് എന്ന് വായനക്കാര്‍ ഓര്‍ക്കുമല്ലോ.
2) കേരളത്തില്‍, അന്യാധീനമാകുമായിരുന്ന ഭൂമികള്‍ പലതും,മലയാളികളുടെ അധീനതയില്‍ കൊണ്ടു വരുന്നതില്‍ ഇരുമുന്നണികളും തമ്മില്‍ വാശിയേറിയ ഒരുമത്സരം നില നില്‍ക്കുന്നുണ്ട് എന്ന് തന്നെ പറയാം. യു ഡി എഫില്‍ , പാര്‍ട്ടി അംഗങ്ങളും ,ബന്ധുക്കളുമാണ് തന്നെയാണ് ഇത്തരം ഭൂമി ഇടപാടുകള്‍ മിക്കവയും കൈകാര്യം ചെയ്തിരുന്നതെങ്കില്‍, എല്‍ ഡി എഫ് കുറച്ചു കൂടി ജനകീയമായ ഒരു നയത്തിന്റെ വ്യക്താക്കളാണ്. കാശുള്ള ആര്‍ക്കും, അവര്‍ ഭൂമി കൊടുക്കും.
3) ബ്ലേഡ് മാഫിയാ ( അന്ന് വരെ സാധാ ബ്ലേഡുകളെ നാട്ടില്‍ ഉണ്ടായിരുന്നുള്ളൂ) എന്നൊരു വര്‍ഗ്ഗത്തെത്തന്നെ യു ഡി എഫ് ഭരണം കേരളത്തിനു സംഭാവന ചെയ്തു .കേരളത്തിലെ വര്‍ദ്ധിച്ച് വരുന്ന ജനസംഘ്യാ നിരക്ക് കുറയ്ക്കുന്നതിലും, അനേകം ചെറുപ്പക്കാര്‍ക്ക് തൊഴില്‍ നല്‍കുന്നതിലും (ഗുണ്ടാപ്പണിയെന്ന് അസൂയാലുക്കള്‍) , ഈ വര്‍ഗ്ഗം വഹിച്ച പങ്ക് ചെറുതൊന്നുമല്ല.
എല്‍ ഡി എഫ് ഭരണത്തില്‍ , ബ്ലേഡ് മാഫിയാ, ഗുണ്ടാ സംഘങ്ങള്‍ തുടങ്ങിയ ഗൌരവതരമായ ജോലികള്‍ ഒന്നും സാധാരണ ഔട്ട് സോഴ്സ് ചെയ്യാറില്ല. മന്ത്രിപുത്രന്മാര് എന്നൊരു വര്‍ഗ്ഗമാണ് ഈ പറഞ്ഞകാര്യങ്ങള്‍ എല്ലാം മൊത്തത്തില്‍ കൈകാര്യം ചെയ്യുന്നത്. ഈ മന്ത്രിപുത്രന്മാര് എന്നത് പ്രത്യേകം ഒരു വര്‍ഗ്ഗമാണ്. ഏത് വിവാദമുണ്ടായാലും, അതിലെ ഒരു പ്രധാന കഥാപാത്രം ഈ വര്‍ഗ്ഗത്തില്‍ നിന്നുമായിരിക്കും. പക്ഷെ ഒരു മന്ത്രിപുത്രന് എന്നല്ലാതെ , മാധ്യമങ്ങള്‍ ഒരിക്കലും ഈ വര്‍ഗ്ഗത്തില്‍പ്പെട്ടവരുടെ പേര് വെളിപ്പെടുത്താറില്ല. (ഇനി മത്രിസഭയിലെ അംഗങ്ങളില്‍ ആരുമാകാം അവന്റെ അച്ഛന് എന്നുള്ളത് കൊണ്ടാണോ ഇങ്ങനെ എന്നറിയില്ല)
4) രണ്ടു മുന്നണികളുടെ കീഴിലും പോലീസ് വകുപ്പ് കൂടുതല്‍ ,കൂടുതല്‍ ജനകീയമാവുകയാണ്. ജനകീയം മാത്രമല്ല ,പോലീസുകാരെ ആര്‍ക്കും എവിടെവെച്ചും കൈകാര്യം ചെയ്യാവുന്ന പൊതു സ്വത്തുക്കളാക്കി മാറ്റിയതില്‍ ഇരുമുന്നണികളും ഒരു പോലെ പ്രശംസ അര്‍ഹിക്കുന്നു. യു ഡി എഫ് ഭരണകാലത്ത് ,തല്ലുംകുത്തുംപോലീസിനു റോഡില്‍ നിന്നുമാണ് കിട്ടിയിരുന്നതെങ്കില്‍, ഇപ്പോള്‍ അത് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വരെ സൌജന്യമായിയും ,സുലഭമായും കിട്ടുന്നുണ്ട്. എന്നാല്‍ യു ഡി എഫ് ഭരണകാലത്തും,പോലീസിനെ ഓടിച്ചിട്ട് കൈകാര്യം ചെയ്തിരുന്നത് തങ്ങളുടെ അണികളാണെന്നും , അതിനാല്‍ പോലീസിനെ ജനകീയവത്കരിച്ചതിന്റെ കീര്‍ത്തി,പൂര്‍ണ്ണമായും തങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്നും എല്‍ ഡി എഫുകാര്‍ പറയുന്നുണ്ട്.
5) ഇരു മുന്നണികളുടെയും ജനസേവനത്തിന്റെ പട്ടിക അന്തമില്ലത്തതാണ്. എങ്കിലും ജനങ്ങളുടെ മാനസികോല്ലാസത്തിന് ഇരുകൂട്ടരും നല്കുന്ന ഊന്നലിനെക്കുറിച്ച് കൂടി പറഞ്ഞ്,തത്കാലം നിറുത്താം. വര്‍ഷത്തില്‍ മുന്നൂറ് ദിവസമെങ്കിലും ജനങ്ങള്‍ക്ക്,ജോലിക്ക് പോകാതെ വീട്ടില്‍ വിശ്രമിക്കാന്‍ അവസരമുണ്ടാക്കി കൊടുക്കുന്ന തരത്തില്‍, ഹര്‍ത്താലുകള്‍ നടത്തുന്നതില്‍ ഇരു മുന്നണികളും ഭരണകാലവും ഏതാണ്ട് ഒപ്പത്തിനൊപ്പമാണ്.
പക്ഷെ ഏറ്റവും കൂടുതല്‍ ഹര്‍ത്താലുകളും ,സമരങ്ങളും നടത്തിയിടുള്ള മുന്നണി എല്‍ ഡി എഫ് തന്നെയാണെന്ന് നിസംശയം പറയാം.
തങ്ങളുടെ ഭാഗത്ത് നിന്നും ഹര്‍ത്താലുകളുടെ എണ്ണം കുറഞ്ഞത് തങ്ങള്‍ ഗാന്ധി വാദികളായതിനാലാണെന്ന് യു ഡി എഫ്കാര് പറയുമ്പോള്‍ , അതവന്മാര്ക്ക് അണികളെ കിട്ടാഞ്ഞിട്ടാണെന്നാണ് എല്‍ ഡി എഫുകാരുടെ ആക്ഷേപം
അതെന്തായാലും ,ഇരു മുന്നണികളും ഹര്‍ത്താലുകളുടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി മുന്‍കൂട്ടി അറിയിക്കുന്നതിനാല്‍, ബിവറേജസ് കോര്‍പറേഷനില്‍ നിന്നും ഹര്‍ത്താല്‍ ദിവസത്തെക്കായി നേരത്തെ സ്റ്റോക്ക് എടുത്ത് വെയ്ക്കാനും വെയ്ക്കുവാന്‍, ജനങ്ങള്‍ക്ക് മിക്കപ്പോഴും സാധിക്കാറുണ്ട്.
Thursday, February 19, 2009
Subscribe to:
Post Comments (Atom)
14 comments:
"മന്ത്രിപുത്രന്",അതു തകര്‍ത്തു :)
അപ്പോ ഒന്നിലേറെ മന്ത്രിപുത്രന്മാര് രംഗത്തുണ്ടോ? ഇതുവരെ ഞാന്‍ കരുതിയിരുന്നത് മന്ത്രിപുത്രന് എന്ന പദവി ആഭ്യന്തരന് മാത്രം അവകാശപ്പെട്ടതാണെന്നാണ്.
“ഇരു മുന്നണികളുടെയും ജനസേവനത്തിന്റെ പട്ടിക അന്തമില്ലത്തതാണ്.”
ഞാന്‍ ആദ്യം വായിച്ചത് അന്തസില്ലാത്തത് എന്നാണ്... രണ്ടും ശരി തന്നെ :)
നിങ്ങളെ ആരെങ്കിലും തല്ലി കൊല്ലുന്ന ദിവസം വിദൂരമല്ല എ കെ.അന്നെന്തായാലും ബൂലോകത്ത് ഉത്സവമായിരിക്കും.കാരണം നിങ്ങള്‍ എടുത്തിട്ടലക്കാത്ത അണ്ണന്മാര് കുറവാണല്ലോ ഇവിടെ.ദാ ഇപ്പോള്‍ ബൂലോകത്തിന് പുറത്തും തല്ലിനുള്ള വകുപ്പുകള്‍ ഒപ്പിക്കുന്നു.
പോസ്റ്റ് ഉഗ്രന്‍.ചുരുക്കം വാക്കുകളില്‍ തീ പോലുള്ള വിമര്‍ശനം.
True.Both fronts know that the people don't have a third choice. So they don't care whether the people live or die,once the elections are over.
വിഷയ ദാരിദ്യം ..... ഹ ഹാ ഹാ
:)(
ബ്ലൊഗ് നിറുത്തുന്നതാ നല്ലത്, അത്രയും സമയം വായനക്കാർക്ക് ഉപകാരപ്പേടട്ടേ ..
ആർക്കും എന്നും ഒരു പോലെയാകാൻ പറ്റില്ലല്ലോ .
വിഷയമില്ലെങ്കിൽ പിന്നെ നിറുത്താ ..ല്ലേ . യേത്..
ഒന്നും പറയാനില്ല, സങ്കടം മാത്രം, ഷഫീർ(മൂന്നാമത്തെ കമന്റ് ചെയ്ത ഷഫീര്തന്നെയാണോ ഇത് ?): ഈ ബ്ലോഗ് തുടങ്ങിയ ശേഷം , എനിക്ക് ലഭിക്കുന്ന ആദ്യത്തെ ആത്മാര്‍ഥമായ വിമര്‍ശനം/വിമര്‍ശനങ്ങള്‍ നിങ്ങളുടെതാണെന്ന് തോന്നുന്നു. എപ്പോഴും വിമര്‍ശനങ്ങളോട് എനിക്ക് ഒരല്‍പ്പം ഇഷ്ടകൂടുതലാണ്.
ചുരുങ്ങിയ പക്ഷം ബ്ലോഗ് നിറുത്തണം എന്നാണ് നിങ്ങളുടെ അഭിപ്രായം എന്ന് തുറന്നു പറയുകയെങ്കിലും ചെയ്തുവല്ലോ. മിടുക്കന്മാര്.വായനക്കരായാല് ഇങ്ങനെ വേണം. കീപ് ഇറ്റ് അപ്
ഫസ്റ്റ് കമ്ന്റ്റിട്ട ഷഫീറല്ല ഇത്, രണ്ടാമതായി കമന്റിട്ടവൻ.
എയുത്തിന് നന്ദി,
പക്ഷെ ഈ പോസ്റ്റ് വായിച്ചപ്പോൽ തോന്നിയത് വെറുതെ അങ്ങോട്ട് എന്തെങ്കിലും എയുതിക്കൂട്ടി എന്നാണ്. അത് കൊണ്ടാണ് കമ്ന്റ്റിയത്.
സോറി സാർ
Like Vadakoodan,I was also under the impression that there was only one minister's son involved with all these miscreants.Are there more?
ഈ മന്ത്രി പുത്രന്മാര് എന്ന "സംഗതി" യെ കുറിച്ചു ഞാനും ആലോചിക്കാറുണ്ട് .ഈ വസ്തുവിന് പേരില്ലേ എന്ന് . കിളിരൂര്‍ മുതല്‍ എയര്‍പോര്‍ട്ട് സംഭവം വരെയുള്ള പ്രശ്നങ്ങളില്‍ പേരില്ലാത്ത ഈ സംഗതി പലയിടത്തായി പ്രത്യക്ഷപെടുന്നു .ഏതായാലും പോസ്റ്റ് നന്നായി . വെറും തമാശയോ കൂട്ട തല്ലോ പ്രതീക്ഷിച്ചു വരുന്നവര്‍ക്ക് കുറച്ചു നിരാശ ഉണ്ടാകുമെന്നെ ഉള്ളു (no offence meant). നല്ല പോസ്റ്റ് .Keep writing. all the best
(ഇനി മത്രിസഭയിലെ അംഗങ്ങളില്‍ ആരുമാകാം അവന്റെ അച്ഛന് എന്നുള്ളത് കൊണ്ടാണോ ഇങ്ങനെ എന്നറിയില്ല)
അതലക്കി ;) ഹ്യൂമര്‍സെന്‍സ് സമ്മതിച്ചു തന്നിരിക്കുന്നു
ശ്രീമതി പുത്രന് കൂടി ഈ മന്ത്രിപുത്ര വര്ഗ്ഗത്തിലുണ്ടെന്നാ മാധ്യമസിന്ഡിക്കേറ്റുകാരു പറയുന്നത്..
ഐ ഡി ലോഗിന്‍ ചെയ്യാനുള്ള മടി കാരണമാണ് ,പേര് മാത്രം വെച്ചു കമന്റ് ചെയ്തിരുന്നത്. അനോണികള്‍ കണ്ഫ്യൂഷന് ഉണ്ടാക്കിയ സ്ഥിതിക്ക് ഇനി അത് വേണ്ട.
എ കെ യുടെ മറുപടി അടാര്‍ :)
shafir ഷഫീർ ആരെന്ന് ഞാൻ പറയട്ടെ .... ?
ഇതു അടുത്ത തമാശ
എ കെ അലക്കിയ ഏതെങ്കിലും ബ്ലോഗ് പുലികള്‍ തന്നെയാണോ ഇനി ഷഫീര്‍ എന്ന കള്ളപ്പേരില്‍ വന്ന് ബ്ലോഗ് നിറുത്താന്‍ പറഞ്ഞത്?
Post a Comment