Sunday, April 19, 2009

ഭാരതത്തിലെ എല്ലാ പ്രശനങ്ങളുടെയും കാരണങ്ങള്‍...

സഖാവ് കോരന്‍ ആതമഹത്യ ചെയ്യുവാന്‍ തീരുമാനിച്ച ദിവസം,അദ്ദേഹത്തിന്‍റെ അയല്‍ക്കാരായ ചിലര്‍ പടക്കം പൊട്ടിച്ചത് വൈകിയെങ്കിലും വിഷു ആഘോഷിക്കാനാണെന്ന്,കീഴേപ്പാടം ലോക്കല്‍ കമ്മറ്റി സെക്രെട്ടറി നേരിട്ട് നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു.
എങ്കിലും തന്‍റെ ആത്മഹത്യാ തീരുമാനം പ്രമാണിച്ച് അവര്‍ക്ക് വിഷു ആഘോഷം മാറ്റി വെയ്ക്കാമായിരുന്നു എന്ന നിലപാടില്‍ കോരന്‍ ഉറച്ച് നിന്നതിനാല്‍,വിഷമം മാറ്റാന്‍ ബാറില്‍ പോയി നാലെണ്ണം വിട്ടോളാന്‍ എല്‍ സി(സ്ഥലത്തെ പ്രധാന 'പൊതു'പ്രവര്‍ത്തക പള്ളിമുക്ക് എല്‍സിയല്ല) സഖാവിന് അനുവാദം നല്‍കി. എന്ത് തന്നെ നടന്നാലും കേന്ദ്രത്തില്‍ മൂന്നാം മുന്നണിയോ,വീണ്ടും ഇടതുപക്ഷ പിന്തുണയോടെ യു പി എ സര്‍ക്കാരോ അധികാരത്തില്‍ വന്നില്ലെങ്കില്‍, തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ച് ഏഴാം നാള്‍ ആത്മഹത്യ എന്ന തന്‍റെ തീരുമാനത്തിന് മാറ്റമില്ല എന്ന് ഉറക്കെ പ്രഖ്യാപിച്ച ശേഷമാണ് സഖാവ് യോഗം വിട്ടത്.

ബാറില്‍ എല്‍ സി അനുവദിച്ച ക്വാട്ട താണ്ടി വിപ്ലവ വീര്യം ചെലുത്തുമ്പോള്‍ , സ്ഥലത്തെ പ്രധാന ബൂര്‍ഷ്വാസിയായ എ കെ സഖാവിന്റെ മുന്നില്‍ വന്നു പെട്ടു.നിര്‍ബന്ധിച്ച് പറഞ്ഞപ്പോള്‍ എ കെ സഖാവിന് കമ്പനി കൊടുക്കാം എന്ന് സമ്മതിച്ചു.രണ്ടെണ്ണം കൂടി ചെന്നപ്പോള്‍ സഖാവിലെ വിപ്ലവം അണ മുറിച്ച് ഒഴുകിത്തുടങ്ങി.

കോരന്‍ :"സാമ്രാജത്വത്തിനും ,ആഗോളവത്കരണത്തിനും ശക്തമായ താകീത് നല്‍കുവാന്‍ വേണ്ടി ഞാന്‍ ആത്മഹത്യാ ചെയ്യാന്‍ എടുത്ത തീരുമാനത്തെ പരിഹസിച്ച് താന്‍ ലേഖനം എഴുതിയല്ലേ?"

എ കെ :"എഴുതി...അര്‍ത്ഥം മനസിലാക്കാതെ ഓരോരുത്തന്മാര്‍ വല്ലതുമൊക്കെ വിളിച്ചു പറയുമ്പോള്‍, ഇങ്ങനെയൊക്കെ പറയാനും ആരെങ്കിലും വേണ്ടേ ?"

കോരന്‍ :"എടാ ചെക്കാ നിനക്ക് സത്യത്തില്‍ പ്രാന്താണൊ?കുറച്ച് ദിവസമായി നീ എഴുതന്നത് കാണുമ്പോള്‍ സത്യത്തില്‍ നിന്നോട് അനുകമ്പ തോന്നുന്നു. ഈ ചെറു പ്രായത്തിൽ പ്രാന്തു പിടിച്ചല്ലോ എന്നോര്‍ത്ത് . അപ്പനും അമ്മയും ഒന്നും ഇല്ലേടാ നല്ല ബുദ്ധി പറഞ്ഞു തരാന്‍.അല്‍പ്പായുസ്സായി പോകുമല്ലോട ചെക്കാ"

എ കെ :"എന്നെപ്പോലുള്ള ഭ്രാന്തമാര്‍ കുറച്ചു പേരെങ്കിലും കേരളത്തില്‍ ബാക്കിയുള്ളത് കൊണ്ടാണല്ലോ സഖാക്കളും കേരള ജനതയെ മുഴുവനായി വലിച്ചു കീറി ഉടുക്കാത്തത്. അത് കൊണ്ടാ ഭ്രാന്ത് ഞാനങ്ങ് സഹിച്ചു. തന്‍റെ അനുകമ്പ ...അത് താന്‍ കൈയ്യില്‍ തന്നെ വെച്ചോ. അല്ല തീരെ അനുകമ്പ സഹിക്കാന്‍ പാടില്ലെങ്കില്‍ ,വല്ല മുള്ള് മുരിക്കിലും വലിഞ്ഞ് കയറ്. ചിലപ്പോള്‍ ശമനം കിട്ടും. പിന്നെ വീട്ടില്‍ അച്ഛനും,അമ്മയും ഉണ്ട്.അവര്‍ തന്നെയാണ് പഠിപ്പിച്ചത് തന്നെപ്പോലുള്ള ഗ്രഹണകാല വിഷജീവികളെ എന്ത് ചെയ്യണം എന്ന്. ആയുസ് കുറക്കുന്നതൊക്കെ നിങ്ങളുടെ പാര്‍ട്ടി ജനറല്‍ സെക്രെട്ടറിയെ ബസ്സില്‍ ഇരുന്ന് എന്തോ പറഞ്ഞതിന്, സഖാക്കള്‍ തല്ലി കോലം മാറ്റിയില്ലേ,അത് പോലുള്ള പാവപ്പെട്ടവന്മാരോട് നടക്കും.യമന്റെ കണക്ക് പുസ്തകത്തില്‍ ശിവന്റെ ആയുസ്സിന്റെ അളവ് കാണില്ല സഖാവേ."

കോരന്‍:"അല്ല ...എന്നാലും നമ്മുടെ രാജ്യം ഇന്ന് അഭിമുഖീകരിക്കുന്ന ഏറ്റവും വല്യ രണ്ടു പ്രശ്നങ്ങള്‍ക്കെതിരെ ആരെങ്കിലും പ്രതികരിക്കുമ്പോള്‍ അവരെ നിരുത്സാഹപ്പെടുത്തരുത്‌. മോശമാണ് അതൊക്കെ"
എ കെ :"എടോ ഈ പ്രകാശ് കാരാട്ടും, ബര്‍ദാനും ഒക്കെ നാഴികക്ക് നാല്പതുവട്ടം പറയുമ്പോള്‍ ഈ സാമ്രാജ്യത്വം ,ആഗോളവത്കരണം ,ഇതൊക്കെ സത്യത്തില്‍ എന്താണെന്ന് തനിക്കറിയാമോ?"

കോരന്‍:"ആത്മഹത്യാ തീരുമാനം എടുത്തതിനു ശേഷം ഈ രണ്ടു കാര്യങ്ങളെക്കുറിച്ചും ഞാന്‍ വിശദമായ പഠനങ്ങള്‍ നടത്തി"

എ കെ :"എന്നിട്ട്? അത് രണ്ടും തന്നെയാണോ ഇന്ന് ഇന്ത്യയിലെ ഏറ്റവും വല്യ പ്രശ്നങ്ങള്‍?"

കോരന്‍:"പിന്നല്ലാതെ? അമേരിക്കന്‍ സാമ്പത്തിക മേധാവിത്ത്വം പതിയെ പതിയെ ഭാരതത്തിനെ വിഴുങ്ങുകയല്ലേ? ആഗോളവത്കരണം അതിന്‍റെ ഒരു ഉപാധിയും"

എ കെ :"ഇന്ത്യയില്‍ മൊത്തമുള്ള പ്രശ്നങ്ങള്‍ അവിടെ നില്‍ക്കട്ടെ. തത്കാലം കേരളത്തിലെ കാര്യം മാത്രമെടുക്ക്. എനിക്കറിയാന്‍ പാടില്ലാത്തത് കൊണ്ട് ചോദിക്കുകയാണ്,കേരളത്തില്‍ നെല്‍ വയലുകള്‍ ഉണങ്ങി വരണ്ട് കിടക്കുന്നതും, പണ്ട് കാലത്ത് സുഭിക്ഷമായിരുന്ന നെല്ലറകളില്‍ ഇപ്പോള്‍ പാണ്ടി ലോറി വന്നാലെ എന്തെങ്കിലുമൊക്കെ കാണു എന്ന അവസ്ഥയും ഒക്കെ ഉണ്ടായത് സാമ്രാജ്യത്വവും, ആഗോളവത്കരണവും കാരണമാണോ?"

കോരന്‍:"സംശയമെന്ത്?"

എ കെ :"അല്ലാതെ ഞാറ് നടാനും,കൊയ്യാനും ഒക്കെ കഷ്ട്ടപ്പാട് കുറച്ചുണ്ടല്ലോ എന്നോര്‍ത്ത് സഖാക്കള്‍ കോളറില്‍ അഴുക്ക് പറ്റാതെ ബക്കറ്റ് പിരിവു നടത്താന്‍ പോയത് കൊണ്ടും ,പണിക്കാളെക്കിട്ടാതെ വല്ലവനും വല്ല യന്ത്രവും മേടിച്ചു കൃഷി നടത്താന്‍ കഷ്ടകാലത്തിന് ശ്രമിച്ചാല്‍,അധ്വാനിക്കുന്ന ജനവിഭാഗത്തിന് തൊഴില്‍ നിഷേധിക്കുന്നു എന്നുമ്പറഞ്ഞ് അവന്റെ കൂമ്പിടിച്ച് വാട്ടുന്നതും കൊണ്ടല്ല?"

കോരന്‍ :"അല്ല അധ്വാനിക്കുന്നവര്‍ക്ക് തൊഴില്‍ വേണ്ടേ?"

എ കെ :" അത് അധ്വാനിക്കുന്നവര്‍ക്ക്. ഇനി നിന്റെയൊക്കെ കൂട്ടത്തില്‍ ഈ പണി ചെയ്യുന്ന വല്ലവനും അബദ്ധത്തില്‍ ഉണ്ടെങ്കിലോ,അവന്‍ ചോദിക്കുന്ന കൂലി കൊടുക്കുന്നതിനേക്കാള്‍ ലാഭം ഉടമ വയലില്‍ ഉണങ്ങി പോട്ടെ എന്ന് വിചാരിക്കുന്നതാ."

കോരന്‍:"അത് പുതിയ സഖാക്കളെ , അവര്‍ക്ക് ഇഷ്ടമില്ലെങ്കിലും ചേറിലും ,മണ്ണിലും പണിയെടുക്കണം എന്ന് പാര്‍ട്ടിക്ക് നിര്‍ബന്ധിക്കാന്‍ സാധിക്കില്ലലോ?"

എ കെ :"ആര് പറഞ്ഞു നിര്‍ബന്ധിക്കണം എന്ന്? നിന്റെയൊന്നും സഹായമില്ലാതെ വല്ല വിധവും കൃഷി നടത്താന്‍ പോകുന്നവന്റെ വയറ്റത്തടിക്കാതിരിക്കാന്‍ പറയാമല്ലോ? അത് പറഞ്ഞാല്‍ പിന്നെ പത്രക്കാരുടെ മുന്നില്‍ വാഴ വെട്ടി തൂക്കിപ്പിടിച്ച് ഫോട്ടോയ്ക്ക് പോസ്സ് ചെയ്തു വര്‍ഗ്ഗ സമരം ഉണ്ടാക്കാന്‍ സാധിക്കില്ലല്ലോ അല്ലേ?"

കോരന്‍:" നിങ്ങള്‍ എന്തൊക്കെ പറഞ്ഞാലും സാമ്രജ്യത്ത്വവും , ആഗോളവത്കരണവും ഭാരതം അഭിമുഖികരിക്കുന്ന മുഖ്യ പ്രശ്നങ്ങള്‍ തന്നെയാണ്"

എ കെ :"ആ പ്രശ്നങ്ങളെ നേരിടാനായിരിക്കും കണ്ണൂരിലൊക്കെ സഖാക്കന്മാരും,കാവിപ്പടയും തമ്മില്‍ ബോംബെറിഞ്ഞും വെട്ടിയും ,കുത്തിയും ചാകുന്നത്"

കോരന്‍:" ഒരു ചര്‍ച്ച നടക്കുമ്പോള്‍ അതുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ വലിച്ചിഴക്കുന്നത് പണ്ട് മുതലേ ബൂര്‍ഷ്വാസികളുടെ ഒരു സ്ഥിരം പരിപാടിയാണ്"

എ കെ :"പാര്‍ട്ടി പത്രവും, ലഘു ലേഖകളും മാത്രം വായിച്ചു പൊട്ടക്കിണറ്റിലെ തവളകളായിക്കിടക്കുന്ന നിന്നോടൊക്കെ ചര്‍ച്ചയോ? അതൊക്കെ സ്വന്തം തല കൊണ്ട് ചിന്തിക്കുന്ന വല്ലവരുമായി ചെയ്യേണ്ട കാര്യങ്ങളാണ് സഖാവേ. പിന്നെ ഈ വെട്ടും കൊലയും നമ്മള്‍ പറഞ്ഞ കാര്യങ്ങളുമായി ബന്ധപ്പെട്ട് കിടക്കുന്ന പ്രശ്നങ്ങള്‍ തന്നെയാണ്.കേരളത്തിലുള്ള പ്രകൃതി വിഭവങ്ങള്‍ വര്‍ഗ്ഗ സമരം എന്ന കാലഹരണപ്പെട്ട ന്യായം പറഞ്ഞു നശിപ്പിച്ച് കളയാതെ, അവ ഉപയോഗിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയാല്‍ നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ ഈ വെട്ടിനും കുത്തിനും ഒന്നും പോകാതെ ജോലി ചെയ്തു അന്തസായി ജീവിച്ചോളും"

കോരന്‍:" നമ്മുടെ പ്രകൃതി വിഭവങ്ങള്‍ വിദേശികള്‍ ചൂഷണം ചെയ്യുന്നതിനെ മാത്രമേ ഞങ്ങള്‍ എതിര്‍ക്കാറുള്ളു.നാട്ടില്‍ തന്നെ കഴിവുള്ളവര്‍ ഉണ്ടല്ലോ . അവര്‍ തുടങ്ങട്ടെ വ്യവസായ സംരംഭങ്ങള്‍"

എ കെ :"നീയൊക്കെയുള്ള നാട്ടില്‍ വ്യവസായം തുടങ്ങിയേച്ചാലും മതി. മാവൂര്‍ റയോണ്‍സ് , എണ്ണമില്ലാത്ത തുണി മില്ലുകള്‍ ഇതൊക്കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി അടപ്പിച്ചത് അവരെല്ലാം കേരളത്തിലെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ വന്ന വിദേശികളായത് കൊണ്ടായിരിക്കും?"

കോരന്‍:" മുതലാളിത്വത്തിനെതിരെ , തൊഴിലാകളുടെ നമക്കായി നടന്ന ഉജ്ജ്വല സമരങ്ങളാണ് അതൊക്കെ"

എ കെ :"ഈ ഉജ്ജ്വല സമരങ്ങളുടെ ഒടുക്കം എന്തായി? മുതലാളിമാര്‍ കുത്തുപാളയെടുത്തത് പോട്ടെ. തൊഴിലാളികളും പട്ടിണിയായി. ആ സമരങ്ങളുടെ പേരും പറഞ്ഞ് കുറെ പരാന്നഭോജികള്‍ നേതാക്കന്മാരായത് മിച്ചം"

കോരന്‍ നിശബ്ദനായി ഇരുന്ന് പാര്‍ട്ടി മനിഫെസ്റ്റോയില്‍ എ കെക്ക് നല്‍കുവാന്‍ മറുപടി വല്ലതും കിട്ടുമോ എന്ന് ചിന്തിക്കുമ്പോള്‍ വര്‍ഗ്ഗശത്രു തുടര്‍ന്നു.

എ കെ :"താന്‍ നേരത്തെ പറഞ്ഞ ആഗോളവത്കരണമോ, സാമ്രാജത്വമോ ഒന്നും ഈ നാട്ടില്‍ ഒരു പൂക്കചൊളയും ഉണ്ടാക്കില്ല. ഇവിടുള്ളവര്‍ക്ക് അന്തസായി ജീവിക്കാനുള്ള സകല വകുപ്പുകളും നമ്മുടെ നാട്ടില്‍ തന്നെയുണ്ട്‌.അതൊക്കെ മര്യാദക്ക് ഉപയോഗിക്കാനുള്ള മാര്‍ഗങ്ങള്‍ സാധാരണക്കാര്‍ക്ക് ചെയ്തു കൊടുത്താല്‍ മതി."
കോരന്‍ എ കെയെ തുറിച്ചു നോക്കി

എ കെ :"നിസാരം സര്‍ക്കാര്‍ സ്കൂളുകളില്‍ എല്ലാ ക്ലാസുകളിലും അധ്യാപകര്‍ യൂണിയന്‍ പ്രവര്‍ത്തനം എന്ന പേരില്‍ ക്ലാസുകള്‍ മുടക്കാതെ പഠിപ്പിക്കുകയും, സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്റ്റര്‍മാര്‍ അവരവരുടെ ജോലികള്‍ മര്യാദക്ക് ചെയ്യുകയും ചെയ്‌താല്‍ നാട്ടിലെ ജീവിത നിലവാരം കുറെയൊക്കെ മെച്ചപ്പെടും. സര്‍ക്കാര്‍ സ്കൂളുകളില്‍ നല്ലൊരു വിദ്യാഭ്യാസ രീതി ഉണ്ടെന്നു ബോധ്യം വന്നാല്‍ വര്‍ഷം ലക്ഷം രൂപ കടം വാങ്ങിയും കൊടുത്ത് പിള്ളേരെ പഠിപ്പിക്കാന്‍ സ്വകാര്യ സ്കൂളുകള്‍ അന്വേഷിച്ചു നടക്കുന്ന രക്ഷകര്‍ത്താക്കളില്‍ പലരും അത് വേണ്ടെന്നു വെയ്ക്കും. നിവൃത്തികേട്‌ കൊണ്ട് സ്വകാര്യ ആശുപത്രികളുടെ കത്തിക്ക് തല വെയ്ക്കുന്നവന്റെയും കാര്യം അത് തന്നെ. ഇങ്ങനെ ആളുകള്‍ ലാഭിക്കുന്ന കാശ് അവര്‍ പുഴുങ്ങി തിന്നുകയൊന്നുമില്ലല്ലോ. അതും നാട്ടിലെ സാമ്പത്തിക വ്യവസ്ഥയില്‍ തന്നെ ഒരു തരത്തില്‍ ,അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ എത്തും...ശരിയല്ലേ?"
കോരന്‍:"എന്ന് ചോദിച്ചാല്‍..."

എ കെ :"ആലോചിച്ച് വിഷമിക്കേണ്ടാ...പാര്‍ട്ടി ലഘു ലേഖകളില്‍ ഉത്തരം കാണില്ല.പോട്ടെ,തമിഴ് നാട്ടില്‍ നിന്നും പച്ചക്കറിയും മറ്റുമായി വരുന്ന ലോറികളെ പോലീസ് ഏമാന്മാര്‍ ഓടിച്ചിട്ടാണ് പെറ്റിയടിക്കുന്നത്.സാറന്മാര്‍ക്ക്‌ കൊടുക്കുന്ന പിച്ചയുടെ കാശും കൂടി പാണ്ടി സാധനങ്ങളുടെ വിലയില്‍ ഇടും. ഇതിനു പകരം തമിഴ്നാട്ടില്‍ നിന്നും സാധനങ്ങള്‍ കൊണ്ട് വരാനും, അത് കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ട് പോകാനും കെ എസ് ആര്‍ ടി സിക്കും, റെയില്‍വേയ്ക്കും സ്ഥിരം സംവിധാനങ്ങള്‍ എന്തൊക്കെ ചെയ്യാം? അവശ്യ സാധനങ്ങള്‍ അടുത്ത സ്റ്റേറ്റില്‍ നിന്ന് വാങ്ങിയാല്‍ തന്നെ ,ഇങ്ങനെ എന്തെങ്കിലും സംവിധാനം ഉണ്ടെങ്കില്‍ അവ എളുപ്പത്തിലും, വളരെ കുറഞ്ഞ വിലയിലും നാട്ടുകാര്‍ക്ക് കിട്ടില്ലേ?

കോരന്‍ അപ്പോഴേക്കും ആത്മഹത്യ നേരത്തെയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങിയിരുന്നു.

എ കെ :"ഇടതും വലതും മാറിമാറി ഭരിച്ചിട്ടും ഇത് പോലുള്ള നിസാര കാര്യങ്ങള്‍ ഒരുത്തനും ചെയ്യാന്‍ വയ്യ. എന്നിട്ട് കമ്പ്ലീറ്റ് പ്രശ്നവും സാമ്രാജത്വവും , ആഗോളവത്കരണവും ഉണ്ടാക്കുന്നതാണെന്ന് പെരപ്പുരത്തു കയറി നിന്ന് പ്രസംഗിക്കുകയും. എഴുന്നേറ്റു പോടാ...പോയി പെട്ടെന്ന് ചാവ് ...നികൃഷ്ട ജീവികളില്‍ ഒരെണ്ണം ഒടുങ്ങിയാല്‍ അത്രയുമായി."

കോരന്‍ പൊട്ടിക്കരയും എന്ന സ്ഥിതിയിലായിരുന്നു.

എ കെ :"അല്ല നിന്നെയൊക്കെ മാത്രം പറഞ്ഞിട്ടും കാര്യമില്ല.നാട്ടിലെ ജനങ്ങളില്‍ ഭൂരിഭാഗവും ഞാന്‍ നേരത്തെ പറഞ്ഞത് പോലെ സ്വന്തം തല കൊണ്ടല്ലല്ലോ ചിന്തിക്കുന്നത്. പ്രകാശ് കാരാട്ട് 'നാട്ടിലെ എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം മന്‍മോഹന്‍ സിംഗിന്റെ അമേരിക്കന്‍ പ്രീണന നയമാണ്' എന്ന് പറഞ്ഞാല്‍ ഇടത് പക്ഷക്കാരന്‍ അത് തൊണ്ട തൊടാതെ വിഴുങ്ങും.മന്‍മോഹന്‍ സിംഗ് 'ബി ജെ പിയുടെ വര്‍ഗ്ഗീയ നയങ്ങള്‍ ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വികസിച്ചു പരണത്ത് കയറിയേനെ ' എന്ന് പറഞ്ഞാല്‍ ഇടതും വലതും ഒരു പോലെ ഹാപ്പി.'രാമ ക്ഷേത്രം കെട്ടിയാല്‍ ഇന്ത്യ രാമ രാജ്യം പോലെ സമ്പത്ത് സമൃദ്ധമാകും' എന്ന് അദ്വാനി പറഞ്ഞാല്‍ ബി ജെ പി ക്കാരന് പിന്നെ അപ്പീല്‍ ഇല്ല. സ്വന്തം ബുദ്ധി ഉപയോഗിച്ച് ചിന്തിക്കാന്‍ മടിയുള്ള നമ്മുടെ നാട്ടുകാര്‍ക്ക്, നിന്നെപ്പോലുള്ള കൊതുകുകള്‍ തന്നെയാണ്,അവര്‍ അര്‍ഹിക്കുന്ന നേതാക്കള്‍"

17 comments:

മാനവീയം said...

കഷ്ടം.
വിവരക്കേട് ക്ഷന്തവ്യമാണ് ചെറുക്കാ
അത് മറ്റുള്ളവരെ അറിയിക്കാതെ നോക്കുന്നതാണ് നല്ലത്. പണ്ട് സഖാവ് കോരൻ സമരം നടത്തിയതു കൊണ്ടാണ് ഇന്ന് നീ ഒക്കെ നീവർന്ന് നടക്കുന്നത്. അല്ലെങ്കിൽ വല്ല ജന്മിയുടെ പാടത്ത് ചേറിൽ കിടക്കും(കാര്യ്യമായ ബുദ്ധി ഒന്നും ഇല്ലാത്തതു കൊണ്ട് കന്ന് പൂട്ടുന്ന പണി പോലും കിട്ടില്ല)

നിന്നെ പോലെ ഉള്ള കൃമികൾക്ക് വല്ല ബാലസുധ വാങ്ങിത്തരാൻ പറ അപ്പനമ്മമാരോട്

Anonymous said...

മാനവികം: പഴയ സമരത്തിന്റെ കഥ തന്നെയാണല്ലോ എ കെയും പറഞ്ഞിരിക്കുന്നത്. നിവര്‍ന്നു നടക്കുന്ന കാര്യമൊന്നും പറഞ്ഞിട്ട് അങ്ങനെ കടന്നു കളയല്ലേ. പാടങ്ങള്‍ എല്ലാം സഖാവ് കോരന് സമരം ചെയ്തു പിടിച്ചെടുത്തത് കൊണ്ടാണല്ലോ ഇന്ന് എ കെ പറഞ്ഞത് പോലെ തമിഴ് നാട്ടില്‍ നിന്നും അരി ഇറക്കേണ്ട ഗതികേട് വന്നത്. വെറുതെ വടി കൊടുത്ത് അടി വാങ്ങാതെ.

Anonymous said...

സഖാക്കളുടെ കളികള്‍ അവിടം കൊണ്ടും തീരുന്നില്ലല്ലോ. മന്ത്രിമാരുടെ അരുമ സന്തതികളും , ഇലക്ഷന് നില്‍ക്കുന്ന ചേച്ചിയും ഒക്കെയല്ലേ ഇന്ന് കേരളത്തിലെ പ്രധാന പിടികിട്ടാ പുള്ളികള്‍. വെറുതെ ഒന്ന് ഓര്‍മ്മിപ്പിച്ചതാ മാനവികത്തിനെ .പ്രധാന വിഷയം അതല്ല. സഖാക്കന്‍മാര്‍ പ്രതിപക്ഷത്തു ചൊറി കുത്തിയിരുന്ന കാലത്ത് അവരുടെ കണ്ണില്‍ ആഗോളവത്കരണത്തിന്റെ ഏറ്റവും വലിയ ചിഹ്നം എ ഡി ബി എന്നൊരു സ്ഥാപനമായിരുന്നു? സഖാവ് മാനവികം കേട്ടിടുണ്ടോ? അധികാരം കിട്ടി ആ കസേരയില്‍ ഒന്ന് ശരിക്ക് ഇരുന്നില്ല,അതിനു മുന്‍പ് സഖാവ് അച്ചു എ ഡി ബിയുമായി കരാര്‍ ഒപ്പ് വെച്ചു. അതെന്താ കോണ്ഗ്രെസ്സ് ഒപ്പ് വെച്ചാല്‍ ആഗോളവത്കരണം , നമ്മള്‍ ഒപ്പ് വെച്ചാല്‍ വിപ്ലവം എന്ന് കാറല്‍ മാര്‍ക്സോ മറ്റോ പറഞ്ഞിട്ടുള്ളത് കൊണ്ടാണോ?

Unknown said...

"പാര്‍ട്ടി പത്രവും, ലഘു ലേഖകളും മാത്രം വായിച്ചു പൊട്ടക്കിണറ്റിലെ തവളകളായിക്കിടക്കുന്ന "
Very True

Aadityan said...

വിവരക്കേട് ക്ഷന്തവ്യമാണ് ചെറുക്കാ
അത് മറ്റുള്ളവരെ അറിയിക്കാതെ നോക്കുന്നതാണ് നല്ലത്
(കുളിചിലേലും കോണകം പുരപുറത്ത് കിടകട്ടെ അല്ലെ )
പണ്ട് സഖാവ് കോരൻ സമരം നടത്തിയതു കൊണ്ടാണ് ഇന്ന് നീ ഒക്കെ നീവർന്ന് നടക്കുന്നത്. അല്ലെങ്കിൽ വല്ല ജന്മിയുടെ പാടത്ത് ചേറിൽ കിടക്കും(കാര്യ്യമായ ബുദ്ധി ഒന്നും ഇല്ലാത്തതു കൊണ്ട് കന്ന് പൂട്ടുന്ന പണി പോലും കിട്ടില്ല)

(കോരന്‍ സമരം ചെയ്തത് കൊണ്ട് മനവീയത്തിനു ഒരു പണിയായി അല്ലെ).

കൊള്ളാവുന്ന ഒരു പ്രതിപക്ഷം ഉടകുന്ന ആ നിമിഷം കേരള ജനങ്ങള്‍ വാങ്ങികൊടുതോലും സഖാവെ ബാലസുധ.

ചോദിച്ചു വാങ്ങിയതല്ലേ സഖാവേ . ഈ സമയത്ത് പൊയ് കന്ന് പൂട്ടുന്ന പണി എങ്ങിലും ചെയാന്‍ നോക്കെന്നേ

Nice post AK. I like it.keep going

വാഴക്കോടന്‍ ‍// vazhakodan said...

sorry njaan ee naattukaaraneyalla!

വാഴക്കോടന്‍ ‍// vazhakodan said...
This comment has been removed by the author.
അല്‍ഭുത കുട്ടി said...

എ കെ :"നീയൊക്കെയുള്ള നാട്ടില്‍ വ്യവസായം തുടങ്ങിയേച്ചാലും മതി. മാവൂര്‍ റയോണ്‍സ് ???????????????????????????????????????????????????????????????????????????, എണ്ണമില്ലാത്ത തുണി മില്ലുകള്‍ ഇതൊക്കെ ട്രേഡ് യൂണിയന്‍ പ്രവര്‍ത്തനം നടത്തി അടപ്പിച്ചത് അവരെല്ലാം കേരളത്തിലെ വിഭവങ്ങള്‍ ചൂഷണം ചെയ്യാന്‍ വന്ന വിദേശികളായത് കൊണ്ടായിരിക്കും?"

ARIYILLENKIL PADIKKANAM, MAVOOR RAYONS ENGANE POOTIYENN. VERUTHE PULAYATT EZHUTHI VEKKARUTH.

ArjunKrishna said...

അറുപതുകളില്‍ ബിര്‍ള തുടങ്ങിയ സ്ഥാപനത്തിന്റെ പേര് ഗ്വാളിയര്‍ റയോണ്‍സ് എന്നതില്‍ നിന്നും ഗ്രാസിം എന്ന് മാറ്റുന്നത്‌ വളരെക്കാലം കഴിഞ്ഞിടാണ് . തുടര്‍ന്നും അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികള്‍ അതിനെ വിളിച്ചിരുന്നത് ഗ്വാളിയര്‍ റയോണ്‍സ് എന്ന് തന്നെയാണ്. മാധ്യമങ്ങള്‍ അതിനൊപ്പം മാവൂര്‍ എന്ന് കൂട്ടി ചേര്‍ത്തും.(അതില്‍ കുട്ടിക്ക് വല്യ അത്ഭുതം ഒന്നും വേണ്ട .കാര്യങ്ങള്‍ അറിയുന്ന ആരോടെന്കിലും ചോദിച്ചാല്‍ തീരുന്ന സംശയമേയുള്ളൂ ഇത് )

ഇനി ഫാക്റ്ററി അടക്കാനുള്ള കാരണം.

എന്‍പത്തിയന്ച്ചില്‍ ഫാക്റ്ററി മൂന്നു കൊല്ലത്തേക്ക് അടച്ചിട്ടത് അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവ് കാരണമാണ്.സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ചില ആനുകൂല്യങ്ങള്‍ ഇല്ലാതെ ഒരു തരത്തില്‍ സ്ഥാപനത്തിന് ലാഭത്തില്‍ പ്രവര്‍ത്തിക്കാന്‍ വയ്യാത്ത അവസ്ഥയായിരുന്നു.ഒടുവില്‍ എണ്‍പത്തിയെട്ടില്‍ നായനാര്‍ സര്‍ക്കാര്‍ രയോന്സിനു പല ആനുകൂല്യങ്ങള്‍ അനുവദിക്കുകയും,സ്ഥാപനം വീണ്ടും പ്രവര്‍ത്തിച്ചു തുടങ്ങുകയും ചെയ്തു.
അപ്പോഴേക്കും പരിസ്ഥിതി പ്രവര്‍ത്തകര്‍ ചാലിയാര്‍ പുഴ മലിനമാക്കുന്നു എന്ന് കമ്പ്പനിക്കെതിരെ കോടി പിടിച്ചു തുടങ്ങി. എന്നിട്ടും രണ്ടായിരത്തി രണ്ടു വരെ ഇടയ്ക്കു പൂട്ടിയും ,തുറന്നും മാനേജ്മെന്റ് പിടിച്ചു നിന്ന്. പക്ഷേ തുടരെ തുടരെ തൊഴിലാളി സമരങ്ങള്‍ ഉണ്ടായപ്പോള്‍ അവര്‍ക്കും മടുത്തു. ഒടുവില്‍ രണ്ടായിരത്തി രണ്ടില്‍ ഐശ്വര്യമായിട്ട് മൂവായിരം തൊഴിലാളികളുടെ വയറ്റത്തടിച്ച് ,മാവൂരിന്റെ ജീവിത നിലവാരം ഉയര്‍ത്തിയ റയോണ്‍സ് /ഗ്രാസിം പൂട്ടി.

അത്ഭുതക്കുട്ടി :ഞാന്‍ എന്തെങ്കിലും എഴുതുമ്പോള്‍ വിക്കി തരുന്ന വിവരങ്ങള്‍ വെച്ചല്ല എഴുതുക പതിവ്. മുകളില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ വിക്കിപീഡിയ പറഞ്ഞു തരുമോ എന്നും അറിയില്ല. വിവരാവകാശ നിയമം അനുസരിച്ച് ലഭ്യമാകുന്ന ഈ വിഷയവുമായി ബന്ധപ്പെട്ട് ലഭ്യമാകുന്ന രേഖകള്‍ പരിശോദിച്ചാല്‍ ഈ വിവരങ്ങള്‍ കിട്ടും. അല്‍പ്പം കൂടി എളുപ്പം,കോഴിക്കോട് മാവൂരില്‍ രണ്ടായിരത്തി രണ്ടിന് ശേഷം തുടങ്ങിയ മുറുക്കാന്‍ കടകളില്‍ അന്വേഷിച്ചാല്‍ കൃത്യമായ വിവരം അവര്‍ തരും. കാരണം അവരില്‍ ചിലര്‍ പഴയ റയോണ്‍സ് തൊഴിലാളികളാണേ. ഉജ്ജ്വലമായ തൊഴിലാളി സമരങ്ങള്‍ നടത്തി ഗ്രാസിം മുതലാളിയെ നേതാക്കന്മാര്‍ കെട്ടു കെട്ടിച്ച കഥകള്‍ പഴയ പത്രത്താളുകളിലും കാണാം.

പിന്നെ പുലയാട്ട്: കാര്യങ്ങള്‍ വ്യക്തമായി അല്ല ഇഴ കീറി പഠിക്കാതെ ഞാന്‍ ഒന്നിനെയും വിമര്‍ശിക്കാറില്ല. പഠിച്ച ശേഷം പുലയാട്ടല്ല ,പത്തലിനു തല്ലിയാണ് ശീലം.

ഹു :: Hu said...

HATS OFF TO YOU ARJUN KRISHNA FOR YOUR ABOVE COMMENT.

Unknown said...

"പഠിച്ച ശേഷം പുലയാട്ടല്ല ,പത്തലിനു തല്ലിയാണ് ശീലം." - QOTD

അല്‍ഭുത കുട്ടി said...

wiki nokki ezhuthiyalum thetennum illa. pakshe chaliyarinte theerathth jeevikkunna ennod thanne parayanam ithokke. Mavoor gwalior Rayons untakkunna malineekaram moolam. rogikalayavar anavadiyan njangalude nattil. thankalum avideyayirunnenkil Cancer polulla mara vyadikal pidipettaal kodi pidikkan munniluntaavumaayirunnu. Company oru Load mulakk nalkiyirunnath verum 600 roopa mathramaan. mathravumalla. ekkar kanakkin bhoomi sarkkaar pathichchu koTuthath. pattam ekkar onn 1 roopa nirakkilaan. Company labthil akkuka mathramalla sarkkarinte kadama janangalude aarogyavum koodiyunten marakkaruth.

malayalam type chayyanavunnlla. vaikathe thirichu varam

ArjunKrishna said...

അത്ഭുതക്കുട്ടി :ചാലിയാറിലേക്ക് കമ്പനി മാലിന്യം ഒഴുക്കിയിരുന്നത് ന്യാകരികുകയല്ല ഞാന്‍. പക്ഷേ റയോണ്‍സ് കാരണം ക്യാന്‍സര്‍ പോലുള്ള മാരക വ്യാധികള്‍ മാവൂരില്‍ പടര്‍ന്നു പിടിച്ചു എന്ന് ചുമ്മാതങ്ങു പറഞ്ഞേക്കല്ലേ. സമരം ചെയ്ത പരിസ്ഥിതിക്കാര്‍ പോലും കമ്പനി പ്രവര്‍ത്തിച്ചു കൊണ്ടിരുന്ന സമയത്ത് ,'മറൈന്‍ ലൈഫ് അപകടത്തിലാകുന്നു' എന്നതായിരുന്നു പറഞ്ഞിരുന്ന മുഖ്യ കാരണം.മെക്കാനിക്കല്‍ പള്‍പ്പ് ഉണ്ടാക്കുന്ന ഫാക്റ്ററിയില്‍ നിന്നും വരുന്ന മാലിന്യങ്ങള്‍ക്ക്‌ കാന്‍സര്‍ പോയിട്ട് ഒരു ജലദോഷം പോലും ഉണ്ടാക്കാനുള്ള ശേഷിയുണ്ടെന്ന് എനിക്ക് തോന്നുന്നില്ല . കാരണം തടിയിലെ രാസവസ്തുക്കളായിരുന്നു. അല്ല ഇനി കെമിക്കല്‍ പള്‍പ്പിംഗ് (ഇവിടെയും ഉണ്ടാവുന്ന മാലിന്യങ്ങള്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ഉണ്ടാക്കില്ല എന്നാണ് എന്റെ അറിവ് ആയിരുന്നു ചാലിയാറില്‍ നടന്നിരുന്നതെങ്കില്‍, അനൂകൂല്യങ്ങള്‍ അനുവദിച്ച് വീണ്ടും കമ്പനി ഒരിക്കല്‍ തുറപ്പിച്ച നായനാര്‍ സര്‍ക്കാരിനു നിസാരമായി ക്ലോസ്ഡ് റീസൈക്ലിംഗ് രീതി കമ്പനിയില്‍ നടപ്പാക്കാന്‍ നിര്‍ദ്ദേശിക്കാമായിരുന്നു. ഏറെ ചിലവൊന്നും ഇല്ലാത്ത ഈ കാര്യം ചെയ്‌താല്‍ തീരുന്ന പ്രശ്നമേ ഒരു പള്‍പ്പ് ഫാക്റ്ററി മാലിന്യങ്ങളില്‍ ഉള്ളു.

പിന്നെ പരിസ്ഥിതി സംഘടനകള്‍ ഇന്ത്യയില്‍ എന്തിന് വന്‍കിട കമ്പനികള്‍ക്ക് നേരെ സമരം ചെയ്യുന്നു എന്നറിയാന്‍ , ഓരോ സമരത്തിന്റെയും നേതാവാര് എന്ന് മാത്രം നോക്കിയാല്‍ മതി. മറ്റൊരു വന്‍കിട കമ്പനി ആ നേതാവിന്റെ പിന്നില്‍ കാണും.

ഇത്രയും പറഞ്ഞത് മാവൂര്‍ മൊത്തം ക്യാന്‍സര്‍ വിതച്ചാണ് റയോണ്‍സ് പ്രവര്‍ത്തിച്ചിര്‍ന്നത്‌ എന്ന് കമ്പനി പൂട്ടിയതിനു ശേഷം ചിലര്‍ നിവര്‍ന്നു നിന്ന് പ്രസംഗിച്ചത് ചാലിയാറിന്റെ തീരത്തു ജീവിക്കുന്ന കുട്ടി ഏറ്റു പറഞ്ഞത് കൊണ്ടാണ്.

റയോണ്‍സ് പൂട്ടിയത് പരിസ്ഥിതി വാദികളുടെ സമരം കാരണമല്ല.എന്പത്തിയെട്ടില്‍ തുടങ്ങി രണ്ടായിരത്തി രണ്ടു വരെ നീണ്ട 'തൊഴില്‍' സമരങ്ങളുടെ പരമ്പര ‍ കാരണമാണ് മാവൂരില്‍,ബസ്സും, സ്കൂളും ,ആശുപത്രിയും കൊണ്ടുവരുകയും ,ഒട്ടുമിക്ക വീടുകളില്‍ മെച്ചപ്പെട്ട ജീവിത നിലവാരവും കൊടുക്കുകയും ചെയ്തിരുന്ന റയോണ്‍സ് പൂട്ടിയത്.കമ്പനി ആദ്യമായി പൂട്ടിയിട്ടപ്പോള്‍ പതിനൊന്നു പേരാണ് മൂന്നു മാസത്തിനുള്ളില്‍ അന്ന് ആത്മഹത്യാ ചെയ്തത്. അത് മാത്രം മതി കമ്പനിക്കു ആ ഗ്രാമത്തിലെ ജീവിതത്തില്‍ എത്ര സ്വാധീനം ഉണ്ടായിരുന്നു എന്ന് മനസിലാക്കാന്‍.

ArjunKrishna said...

അത്ഭുതക്കുട്ടി ,ചേക്കു 'സാറിന്റെയും' മറ്റും പരിസ്ഥിതി വാദങ്ങള്‍ നിരത്തി ഇത് മുന്നോട്ടു കൊണ്ട് പോകും മുന്‍പ് ഒരു കാര്യംകൂടി . റയോണ്‍സ് കാരണം ചാലിയാറില്‍ മെര്‍ക്കുറിയുടെ അളവ് കൂടുന്നു , ബ്രോങ്കൈറ്റിസ് പോലുള്ള അസുഖങ്ങള്‍ വ്യാപകമാകുന്നു തുടങ്ങിയ കാര്യങ്ങള്‍ ഇന്നോളം ആരോപനങ്ങളായി തന്നെ നില്‍ക്കുന്നു. ഗ്രീന്‍ പീസ് മുതലായ സംഘടനകള്‍ തന്നെ ഒടുവില്‍ പറഞ്ഞത് 'ഇത്രയും ചെറിയ മലിനീകരണത്തില്‍ , അതിന്റെ പ്രശ്നങ്ങളോ മലിനീകരണം നിന്നതിനു ശേഷമുള്ള വ്യത്യാസങ്ങളോ പഠിക്കുക അസാധ്യമാണ്' എന്നായിരുന്നു. (രണ്ടായിരത്തി ഒന്നിലെ ഹിന്ദു പത്രങ്ങള്‍ ഒന്ന് തിരഞ്ഞാല്‍ ഈ വാര്‍ത്തകള്‍ കിട്ടും. )
മാത്രമല്ല മാവൂരില്‍ നിന്നും കോഴിക്കോട് വരെ ചാലിയാര്‍ ജല ശ്രോതസുകളെ വിഷലിപ്തമാക്കുന്നു എന്നൊരു പ്രചാരണവും ആ കാലത്ത് ഉണ്ടായിരുന്നു. ഊരക്കടവ് പാലത്തിനരുകില്‍ താമസിക്കുന്നവര്‍ അല്ലാതെ മറ്റാരും ചാലിയാറിലെ ജലം നേരിട്ടോ ,അല്ലാതെയോ കുടിവെള്ളമായി ഉപയോഗിച്ചിരുന്നതായി ഒന്നും പറഞ്ഞു കേട്ടിരുന്നില്ല എന്നത് മറ്റൊരു കാര്യം. ഊരക്കടവ് നിവാസികളില്‍ മാരക രോഗങ്ങള്‍ പടര്‍ന്നു പിടിക്കുകയോ, റയോണ്‍സ് പൊട്ടിയ ശേഷം അവിടെ ജനിച്ച കുഞ്ഞുങ്ങള്‍ കൂടുതല്‍ ആരോഗ്യവാന്മാരായി ജനിക്കുകയോ ചെയ്തതിനും ചേക്കുവിന്റെ കൈയ്യില്‍പ്പോലും തെളിവൊന്നുമില്ല.

സംഭവിച്ചത് ഇത്രയേയുള്ളൂ ...കുറേ പരിസ്ഥിതി വാദികള്‍ ഇനോര്‍ഗാനിക് കേള്മിക്കള്‍,മെര്‍ക്യുറി, ബയോക്ലോറിന്‍ എന്ന് വിളിച്ചു കൂവി. കുറേ പത്രങ്ങള്‍ അത് എടുത്തെഴുതി ...പോസ്റ്റില്‍ പറഞ്ഞത് പോലെ സ്വന്തം തല കൊണ്ട് ചിന്തിക്കാന്‍ അറിയാത്ത പാവം ജനം ഇതൊക്കെ കേട്ട് വിരണ്ടു.

മാത്രമല്ല ഗ്രാസിം വീണ്ടും കേരളത്തിലേക്ക് വരുവാന്‍ (ഫൈബര്‍ ഫാക്റ്ററി തന്നെ പരിപാടി . ഇന്ഡസ്ട്രിയല്‍ പാര്‍ക്ക് എന്നാ പേരില്‍ ആയിരുന്നു എന്നാണ് ഓര്‍മ്മ ) പദ്ദതിയിട്ടപ്പോള്‍ അതിനെ ആദ്യം ന്യായികരിച്ചത് (പരിസ്ഥിതി എടുത്ത്‌ പറഞ്ഞു കൊണ്ട് തന്നെ ) അന്നിവിടെ വ്യവസായ മന്ത്രിയായിരുന്ന ഇളമരം കരീം ആയിരുന്നു.

ട്രേഡ് യുണിയന്‍ രാഷ്ട്രീയം മാവൂരില്‍ വേരോടാത്ത കാലത്ത് അതിനായും , ചിലര്‍ക്ക് നേതാക്കള്‍ കളിക്കാനും വേണ്ടിയാണ് റയോണ്‍സില്‍ സമരങ്ങളും,പുറത്തു പരിസ്ഥിതി സമരങ്ങളും തുടങ്ങിയത് . ഈ പറഞ്ഞതിന് പ്രസിദ്ധീകൃതമായ തെളിവുകള്‍ ഒന്നും ഇല്ല. അവസാനമമായി ഗ്രാസിമില്‍ നിന്നും നഷ്ടപരിഹാരം കൈപ്പറ്റി പിരിഞ്ഞ ആയിരത്തി മുന്നൂറ്റി നാല്‍പ്പത്തിയാറ് കോണ്‍ട്രാക്റ്റ് തൊഴിലാളികള്‍ ഉത്പ്പടെ അവിടെ ജോലി ചെയ്തിരുന്നവരോട് ചോദിച്ചാല്‍ സമര ഗാഥകളുടെ സത്യത്തിലുള്ള ചിത്രം കിട്ടും. ചാലിയാര്‍ തീരത്തു തന്നെയാണല്ലോ കുട്ടിയും. ചുമ്മാ ചോദിച്ചു നോക്കണം.

മുക്കുവന്‍ said...

“കേരളത്തിലുള്ള പ്രകൃതി വിഭവങ്ങള്‍ വര്‍ഗ്ഗ സമരം എന്ന കാലഹരണപ്പെട്ട ന്യായം പറഞ്ഞു നശിപ്പിച്ച് കളയാതെ, അവ ഉപയോഗിച്ച് കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉണ്ടാക്കിയാല്‍ നല്ലൊരു ശതമാനം ചെറുപ്പക്കാര്‍ ഈ വെട്ടിനും കുത്തിനും ഒന്നും പോകാതെ ജോലി ചെയ്തു അന്തസായി ജീവിച്ചോളും“

പട്ടിണിക്കാരില്ലേല്‍ പാര്‍ട്ടിക്ക് നിലനില്പില്ലാ... പിന്നെ ആരു കുത്തും,കൊലക്കും , സമരത്തിനും പോകും??

അല്‍ഭുത കുട്ടി said...

സവ്യ സാചിക്ക് വേനമെങ്കില്‍ സഖാക്കളെ കൊട്ടാം അതായിക്കോ, പക്ഷെ മാവൂര്‍ ഗ്ലാളിയോറ് റയോണ്‍സിന്റെ കാര്യത്തില്‍ സംഗതികള്‍ വേറെയാണ് എന്ന് മാത്രം. ഇതൊന്ന് വായിച്ച് നോക്കൂ.
http://www.india-seminar.com/2000/492/492%20surendranath%20c.htm

അന്തരീക്ഷ മലിനീകരണം കൊണ്ടും ജല മലിനീകരണം കൊണ്ടും പൊറുതി മുട്ടിയ ഞാനടക്കമുള്‍ല ജനങ്ങള്‍ മാവൂര്‍ റയോണ്‍സിനെതിരെ സമരത്തില്‍ പങ്കെടുത്തിട്ടുണ്ട്. എന്റെ മുന്നില്‍ അന്ന് ജീവിക്കുന്ന രക്തസാക്ഷികള്‍ ഉണ്ടായിരുന്നു. ചാലിയാറിളേക്ക് ഒഴുക്കികളയുന്ന മാലിന്യം നിമിത്തം താങ്കള്‍ ആസമയത്ത് ചാലിയാറിനെ കാണുമ്പോള്‍ പേടിയാകും.അത്രക്കും ഇരുണ്ട നിറമായിരുന്നു വെള്ളത്തിന്. ഇതൊന്നുമല്ല ചാലിയാര്‍ അടക്കാനുള്ള കാരണം എന്നു കൂടി പറയട്ടേ. അതിന് പ്രധാനപ്പെട്റ്റ കാരണങ്ങള്‍ മൂന്നാണ്
1. 1981 ല്‍ കമ്പനി സ്ഥാപിക്കുമ്പോള്‍ വില കുറഞ്ഞ വൈദ്യതി ലഭ്യമായിരുന്ന കാലത്താണ് കമ്പനി സ്ഥാപിക്കപ്പെട്ടത്. എന്നാല്‍ പൂട്ടുന്ന കാലയളവില്‍ പവര്‍ കട്ടും എന്ന് വേണ്ട വിലകൂടീയ വൈദ്യതി ഉപയോഗിച്ച് ഉല്പാദനം നടത്താന്‍ കമ്പനി തയ്യാറായിരുന്നില്ല (ജനങ്ങളെ നന്നാക്കുകയല്ല കമ്പനിയുടെ ലക്ഷ്യം, മിനിമം കോസ്റ്റ് മാക്സിമം പ്രോഫിറ്റ് അതാണ്)

2. ലോഡിന്നിന് 600 രൂപ നിരക്കില്‍ ലഭ്യമായിരുന്ന മരങ്ങളും മറ്റ് മുളയും അടങ്ങുന്ന അസംസ്ക്യത വസ്തുക്കളുടെ ലഭ്യത കുറഞ്ഞതും. അതിന്റെയും ചിലവ് കൂടിയതും കമ്പനിയെ പുന ചിന്തനത്തിന് വിധേയമാക്കി
3.മാലിന്യം നിര്‍മാര്‍ജ്ജന സംവിധാനത്തിന് കോടികള്‍ ചെലവു വരും എന്നറിയാവുന്ന കമ്പനി പതിവായി ചെയ്തു കൊണ്ടിരുന്നത് പരിശോധനാ സംവിധാനത്തിന് മേല്‍ പണമെറിഞ്ഞുള്ള രീതിയായിരുന്നു. സര്‍ക്കാര്‍ നിര്‍ദ്ദേശമനുസരിച്ച് വീണ്ടും മാലിന്യ നിര്‍മാര്‍ജ്ജന സംവിധാനം നടപ്പാക്കാന്‍ കോടികള്‍ വേണം കമ്പനി അതിനും തയ്യാറല്ലായിരുന്നു.

അവസാനം സമരം കൂടിയായപ്പോള്‍ കിട്ടുന്ന ലാഭത്തില്‍ ഇനിയും കുറയുന്നത് കമ്പനിക്ക് ഇഷ്ടമില്ലാത്ത കാര്യമയതിനാല്‍ സമരത്തിന്റെ താപ്പില്‍ കമ്പനി ബിര്‍ള അങ്ങോട്ട് പൂട്ടുകയും ചെയ്തു. ഇതാണ് കഥ.

കമ്പനിയുടെ തുടക്കകാലത്ത് താങ്കള്‍ പറഞ്ഞ പോലെ തന്നെ കമ്പനിയില്‍ അനവധി നാട്ടുകാര്‍ക്ക് തൊഴില്‍ ലഭിച്ചിരുനു. ആയത് നാടിന്റെ വികസനത്തിന് ഉതകുകയും ചെയ്തു. പക്ഷെ പിന്നെ പിന്നെ കാര്യങ്ങള്‍ മാറി. ഒട്ടുമിക്ക തസ്തികകളിലും റിക്രൂട്ട്മെന്റുകള്‍ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നും മാത്രമായി ചുരുങ്ങി. പുറം ജോലികളും കരാര്‍ ജോലികളും മാത്രം നാട്ടുകാര്‍ക്ക് എന്നതായി കാര്യം.

ഒരു കാര്യം താങ്കള്‍ ശ്രദ്ധിച്ചോ എന്നെനിക്കറിയില്ല. ആദ്യം കമ്പനി പൂട്ടിയതിന് ശേഷം തൂറക്കാന്‍ വേണ്ടി അനവധി സമരങ്ങളും മറ്റും നടന്നു. എന്നാല്‍ അവസാനം മാലിന്യ പ്രശ്നങ്ങള്‍ കാരണം സമരം തുടങ്ങിയപ്പോള്‍ മാവൂരിലും പരിസര പ്രദേശങ്ങളിലും ഉള്ളവര്‍ അതില്‍ നിരന്നു. അതില്‍ സഖാക്കള്‍ എന്ന ഒരു കാറ്റഗറി ഉള്ളതായി എനിക്കറിയില്ല.

ArjunKrishna said...

1) ൮൧ അല്ല കമ്പനി സ്ഥാപിക്കപ്പെട്ടത്. അറുപതുകളിലാണ്. എന്പതുകളുടെതുടക്കത്തില്‍ പുനര്‍:നാമകരണം നടന്നു എന്ന് മാത്രം.
2)എന്പത്തിയഞ്ചില്‍ കമ്പനി അസംസ്കൃതവസ്തുക്കളുടെ ദൌര്‍ലഭ്യത ചൂണ്ടിക്കാട്ടി അടച്ചിട്ടത് മൂന്ന് വര്‍ഷങ്ങള്‍ നീണ്ടു.അതില്‍ ആദ്യത്തെ മൂന്നുമാസം തന്നെ മാവൂരില്‍ ആത്മഹത്യ ചെയ്തത് പതിനൊന്ന് പേരാണ്. അതില്‍ നിന്നും തന്നെ കമ്പനി എണ്പതുകളിലും മാവൂരില്‍ തൊഴിലിന്റെ ഏറ്റവും വലിയ ശ്രോതസ്സയിരുന്നു എന്ന് മനസിലാക്കാം, അല്ലേ ?
3) പരിസ്ഥിതി പ്രശ്നങ്ങള്‍ കമ്പനി തീരെ ഉണ്ടാക്കിയിട്ടില്ല എന്നല്ല ഞാന്‍ പറഞ്ഞത്. മുകളിലത്തെ കമന്റുകള്‍ ശരിക്ക് വായിക്കു. താങ്കള്‍ പറഞ്ഞത് പോലെ ക്യാന്‍സര്‍ ,കോഴിക്കോട്ടെ മൊത്തം ജല ശ്രോതസ് മലിനമാക്കല്‍ തുടങ്ങിയ കാര്യങ്ങളേക്കുറിച്ച് പരിസ്തിധി സമരങ്ങളെ പിന്തുണച്ച ഗ്രീന്‍ പീസ് ഒടുവില്‍ പറഞ്ഞത് 'ഇത്രയുംചെറിയ തോതിലുള്ള മലിനീകരണത്തില്‍, രാസവസ്തുക്കളുടെ അളവോ ,അവയുണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങളോ നിര്‍ണ്ണയിക്കുക അസാധ്യമാണ് ' എന്നാണ്
4) പിന്നെ മാവൂരിലെ മുഴുവന്‍ ജനങ്ങളും അണിനിരന്നു അതില്‍ സഖാക്കള്‍ ഉണ്ടായിരുന്നോ എന്ന് അറിയില്ല എന്ന് താങ്കള്‍ പറഞ്ഞ സമരങ്ങള്‍ നടക്കുമ്പോള്‍ തന്നെ ഫാക്റ്ററിയില്‍ എന്പത്തിയെട്ടു മുതല്‍ രണ്ടായിരത്തി രണ്ടു വരെ ഉണ്ടായ തൊഴില്‍ സമരങ്ങളുടെ അടിസ്ഥാന വിവരങ്ങള്‍ കൂടി പരിശോടിക്കുന്നത് നന്നായിരിക്കും.
5)അവസാനമായി ലോകത്ത് ഒരു മുതലാളിയും കമ്പനിയോ ഫാക്റ്ററിയോ തുറക്കുന്നത് ജനങ്ങളെ നന്നാക്കാനല്ല. ബിര്‍ലയും അങ്ങനെ തന്നെ. പക്ഷെ ന്യായം പറയുമ്പോള്‍ എല്ലാം പറയണം. താങ്കള്‍ തന്ന ലിന്കില്‍ മുപ്പതിനായിരം പേര്‍ക്ക് അരുപതുലില്‍ ആ ഫാക്ടറി വന്നത് കാരണം തൊഴില്‍ ഇല്ലാതായി എന്ന് പറയുന്നുണ്ട്. അറുപതുകളുടെ അവസാനവും,എഴുപതുകളുടെ തുടക്കവുമാണ് ഈ പറഞ്ഞ കാര്യങ്ങള്‍ എന്ന് ഓര്‍ക്കുക. സമരാവേശം ജനതയില്‍ കത്തി നില്‍ക്കുന്ന സമയം. ഈ പറഞ്ഞത് പോലെ മുപ്പതിനായിരം പേര്‍ ഒരു ഗ്രാമത്തിലോകോഴിക്കോട് മൊത്തമായി തന്നെയോ അന്ന് തൊഴില്‍ രഹിതാരായിരുന്നെങ്കില്‍ കേരളം നിന്ന് കത്തിയേനെ. പകരം സംഭവിച്ചതോ, എന്പതുകളുടെതുടക്കം വരെ സ്വയം പര്യാപ്ത ഗ്രാമം (പൂര്‍ണ്ണമായ അര്ത്ഥത്തിലല്ല ) എന്നാ നിലക്ക് മാവൂര്‍ സ്ഥിതി മെച്ചപ്പെട്ടു.നേരത്തെ പറഞ്ഞ തൊഴില്‍ സമരങ്ങള്‍ കൊണ്ട് പൊറുതി മുട്ടിയപ്പോള്‍ പരിസ്ഥിതിയും ,സബ്സിഡികള്‍ ഇല്ലാതെ മുന്നോട്ടു പോകാനാകില്ല എന്ന ന്യായവും കമ്പനി മുന്നോട്ടു വെച്ചത്. അല്ലാതെ പതിനാലു കൊല്ലം അവര്‍ പുല്ലു പോലെ കണ്ട പരിസ്ഥിതി വാദികളെ ഭയന്നല്ല. നേരത്തെ പറഞ്ഞല്ലോ ,വിവരാവകാശ നിയമം അനുസരിച്ച് കിട്ടുന്ന രണ്ടായിരത്തി രണ്ടില്‍ കേരള സര്‍ക്കാരും കമ്പനിയും തമ്മില്‍ ഒപ്പിട്ട അടച്ച് പൂട്ടല്‍ കരാറും , അതിനോട് അനുബന്ധിച്ച് അന്ന് പത്രങ്ങളില്‍ വന്ന വാര്‍ത്തകളും അഭിമുഖങ്ങളും ഒന്ന് വിശദമായി പരിശോധിക്ക്. മവൂരിലും നടന്നത് ശുദ്ധ പോക്ക്രിത്തരമാണ് എന്ന് മനസിലാകും. അല്ലാതെ ഇന്ത്യ സെമിനാര്‍ , ചേക്കു മാഷ്‌ തുടങ്ങിയ ഭൂമികുലുക്കി പക്ഷികള്‍ പറയുന്നത് മാത്രം വേദ വാക്യമാക്കി സഖാക്കളെ കൊട്ടാന്‍ ഞാന്‍ വെറുതെ എഴുതിയ സംഭവമാണ് ഇത് എന്ന് വാശിയാണെങ്കില്‍ അതങ്ങനെ തന്നെയിരിക്കട്ടെ.