ജനാധിപത്യത്തിന് പകരമുള്ള മറ്റു വ്യവസ്ഥകള്‍ ഒക്കെ അതിക്രൂരമാണ്.സത്യം.പക്ഷേ എന്നതു കൊണ്ട് , ജനാധിപത്യ വ്യവസ്ഥയില്‍ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും സഹിക്കുക മാത്രമല്ല , അവ ചെയ്യുന്നവന്മാരെ മാത്രം വീണ്ടും, വീണ്ടും തിരഞ്ഞെടുത്ത് അധികാരത്തിലേറ്റുക എന്ന പ്രക്രിയയിലൂടെ നാം ജനാധിപത്യ സംരക്ഷണത്തില്‍ നമ്മുടെ പങ്ക് വഹിച്ചു എന്ന് അഭിമാനം കൊള്ളുകയും വേണം എന്നതാണ് ഇന്നത്തെ കാഴ്ച്ചപ്പാട്.
അങ്ങനെ ചൂണ്ടു വിരലില്‍ മഷിയടയാളം പതിപ്പിച്ച്, തലയ്ക്ക് മുകളില്‍ കാര്‍ട്ടൂണുകളില്‍ കാണുന്നത് പോലെ 'മരക്കഴുത' എന്ന നമുക്ക് കാണാനാവാത്ത ബോര്‍ഡും വെച്ചു നടക്കാന്‍ എനിക്ക് മനസ്സില്ല.
ജനാധിപത്യത്തിന്റെ മഹത്വം സംരക്ഷിക്കാന്‍ എന്ന പേരില്‍,കണ്ട വേങ്ങന്മാരെ എന്റെ വോട്ട് കൊണ്ട് എന്റെ ഉടയോന്മാരായി തിരഞ്ഞെടുത്ത് വിടാന്‍ എനിക്ക് സൌകര്യവുമില്ല.
അല്ലെങ്കില്‍ നണ് ഓഫ് ദ അബൌ എന്ന ഓപ്ഷന് തിരഞ്ഞെടുപ്പില്‍ ഒരു സ്ഥാനാര്‍ഥിയാകുവാന്‍ എന്താണ് നിയപരമായ വഴി എന്ന് നിയമജ്ഞര്‍ ദയവായി പറഞ്ഞു തരിക.അതിനുള്ള മാര്‍ഗ്ഗങ്ങള്‍ നോക്കാം. (മറ്റേ ഫോര്‍ട്ടീ നയന്‍ സീറോയെക്കുറിച്ചുള്ള അനന്തമായ ചര്‍ച്ചകളും, പേജുകള്‍ നീളുന്ന ഗീര്‍വാണവും അല്ല ഉദ്ദേശിച്ചത്).
ഇനി അങ്ങനെയൊന്നും തത്കാലം നമ്മുടെ നാട്ടില്‍ നടക്കില്ലെങ്കില്‍, നമ്മുടെ സൈനികര്‍ യുദ്ധങ്ങള്‍ക്ക് പോയപ്പോള്‍ വഴി നീളെ ആഹാരവും, ആശംസകളുമായി നിന്നിരുന്ന സാധാരണ വീട്ടമ്മമാരുടെ കഥകള്‍ ഓര്‍ത്ത് ,ദേശാഭിമാനമുള്ളവര്‍ ഇപ്പോഴും നമ്മുടെ മണ്ണില്‍ ബാക്കിയുണ്ട് എന്ന് ഞാന്‍ ആശ്വസിച്ചോളാം.വോട്ട് ചെയ്ത് ഉണ്ടാകുന്ന 'ദോഷാ'ഭിമാനം എനിക്ക് എന്തായാലും ഈ അവസ്ഥയില്‍ വേണ്ട.
ചുരുങ്ങിയത് ഒരു സാധാരണക്കാരനോട് നമ്മുടെ നാട്ടിലെ കാക്കി ഏമാന്മാര് മര്യാദക്ക് പെരുമാറുന്ന ഒരു കാലം വരുന്നത് വരെ വോട്ട് ചെയ്യാന്‍ ഞാന്‍ കാത്തിരുന്നോളാം. കാരണം എന്റെ വോട്ടിനും, സമയത്തിനും വിലയുണ്ട്.
മാത്രമല്ല നമ്മള് ഇന്ന് അഭിമാനത്തോടെ നമ്മുടെ മുന്‍ തലമുറ ഇരുന്നൂറ് വര്‍ഷങ്ങള്‍ നീണ്ട വിദേശ ഭരണത്തെ തുടച്ചെറിഞ്ഞ കഥകള്‍ പറയുന്നില്ലേ?അതു പോലെ, നമ്മുടെ പിന്തലമുറ നാളെ പറയും 'കുറെ നട്ടെല്ലില്ലാത്തവന്മാര് നമുക്ക് മുന്‍പേ ഈ നാട്ടില്‍ ജീവിച്ചിരുന്നത് കൊണ്ടാണ് നമ്മള് ഇന്ന് ഇതൊക്കെ അനുഭവിക്കേണ്ടി വന്നത് എന്ന്.'
ചുരുങ്ങിയ പക്ഷം ഇന്ന് ഭാരതത്തില്‍ നടക്കുന്നതാണ് യഥാര്‍ത്ഥ ജനാധിപത്യം എന്ന് വാഴ്ത്തുന്ന പക്ഷി മൂളകളോട് "പോടാ കാപെറുക്കികളേ!!!'" എന്ന് എന്നാലാവും വിധം പറഞ്ഞതിന്റെ പേരിലെങ്കിലും, ഭാവി തലമുറ കഴുപ്പണംക്കെട്ടവന്മാര്‍ എന്ന പട്ടം ചാര്ത്തിക്കൊടുക്കുന്നവരുടെ കൂട്ടത്തില്‍ എന്റെ നാമം ഉണ്ടാവില്ല. അത് തന്നെ ധാരാളം.
മറ്റു താളുകള്‍:
ഒന്നാം പേജിലേക്ക്രണ്ടാം പേജിലേക്ക്
4 comments:
Nice Post.
Well said man. perfect Kottu
AK..
see the link
http://indiatoday.intoday.in/index.php?issueid=92&id=36127&option=com_content&task=view§ionid=4
just for info...
oru abhinava sayyyipinn kunju ;-)
BTW post okkaee muttan aanuu
CrusaderHiFi:ലിങ്കിന് നന്ദി. ഔദ്യോഗികമായ യാതൊരു അറിയിപ്പും ഇലക്ഷന് കമ്മീഷന് 49 -0 യെക്കുറിച്ച് ഇതുവരെ നടത്തിയിട്ടില്ല എന്നാണു എന്റെ അറിവ്. അത് കൊണ്ട് തന്നെ നിയമങ്ങളില്‍ വല്യ പിടിപാടില്ലാത്ത എന്നെ പോലുള്ള പലര്‍ക്കും ഇത്തരം ഒരു നിയമം ഉണ്ടോ അതോ ഇല്ലേ എന്ന സംശയം നില നില്‍ക്കുന്നുണ്ട്.എങ്കിലും താങ്കള്‍ തന്ന ലിങ്കില്‍ പറഞ്ഞത് പോലെ ഈ സി ഐ സുപ്രീം കോടതിയില്‍ ഈ നിയമത്തെക്കുറിച്ച് നടത്തിയ പരാമര്‍ശം ആ നിയമത്തിന്റെ നിലനില്‍പ്പിലേക്ക് ഒരു സുചന തന്നെയാണ്.ഒരാഴ്ച്ച മുന്‍പ് ഈ പോസ്റ്റിടാമായിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നു. കാരണം ഈ ലിങ്ക് നേരത്തെ കീട്ടിയിരുന്നെങ്കില് ഈ തിരഞ്ഞെടുപ്പിന് തന്നെ അത് പരീക്ഷിച്ച് നോക്കാമായിരുന്നു.ഇനി നിയമസഭാ തിരഞ്ഞെടുപ്പിന് ഇതെന്തായാലും പരീക്ഷിച്ച്ച്ചു നോക്കിയിരിക്കും.അത് ഉറപ്പ്.
ഒരിക്കല്‍ കൂടി,ലിങ്കിന് നന്ദി.
Post a Comment